- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജന്മനാട്ടിൽ ജയിച്ച് നായകനാകാൻ പിണറായി; ധർമ്മടത്ത് റിക്കോർഡ് ഭൂരിപക്ഷം ലക്ഷ്യമിട്ട് സിപിഐ(എം); ശക്തനായ സ്ഥാനാർത്ഥിയെ തേടി കോൺഗ്രസും
കണ്ണൂർ: ധർമ്മടം നിയമസഭാമണ്ഡലം ഒരുങ്ങുന്നു, സാക്ഷാൽ പിണറായി വിജയനുവേണ്ടി. കേരളം കാത്തിരിക്കുന്ന വി.ഐ.പി.പോരാട്ടത്തിന്റെ വേദിയായി മാറുകയാണ് ധർമ്മടം മണ്ഡലം. ഇടതുമുന്നണിക്കു ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയാകാൻ ഏറെ സാധ്യതയുള്ള പിണറായി വിജയനു വേണ്ടി അണിയറയിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഇനി അരയും തലയും മുറുക്കി അണികൾ പുറത്തിറങ്ങാൻ അധികം ദിവസം വേണ്ടിവരില്ല. പിണറായിയെ പോലെ ശക്തനായ ഒരു നേതാവിനെത്തന്നെ മണ്ഡലത്തിൽ പോരാട്ടത്തിന് ലഭിച്ചതിൽ സിപിഐ.(എം). അണികൾ അതിരു കവിഞ്ഞ ആവേശത്തിലാണ്. പാർട്ടി പോളിറ്റ് ബ്യൂറോ അനുകൂല നിലപാടെടുത്തതോടെ പിണറായി ധർമ്മടത്ത് മത്സരിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. പയ്യന്നൂർ പോലുള്ള അതീവ സുരക്ഷിതമണ്ഡലത്തിൽ പിണറായിയെ മത്സരിപ്പിക്കാനായിരുന്നു പാർട്ടി ജില്ലാ കമ്മിറ്റി ആദ്യം ധാരണയായത്. 32,000 ലേറെ വോട്ടിന് നിലവിൽ ഭൂരിപക്ഷമുള്ള പയ്യന്നൂർ ഒഴിവാക്കി സ്വന്തം ജന്മദേശമടങ്ങുന്ന മണ്ഡലത്തിൽ തന്നെ മത്സരിക്കാനായിരുന്നു പിണറായി ആഗ്രഹിച്ചത്. സിപിഐ.(എം). മത്സരിച്ചാൽ 25,000 ലേറെ ഭൂരിപക്ഷമുള്ള മ
കണ്ണൂർ: ധർമ്മടം നിയമസഭാമണ്ഡലം ഒരുങ്ങുന്നു, സാക്ഷാൽ പിണറായി വിജയനുവേണ്ടി. കേരളം കാത്തിരിക്കുന്ന വി.ഐ.പി.പോരാട്ടത്തിന്റെ വേദിയായി മാറുകയാണ് ധർമ്മടം മണ്ഡലം.
ഇടതുമുന്നണിക്കു ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയാകാൻ ഏറെ സാധ്യതയുള്ള പിണറായി വിജയനു വേണ്ടി അണിയറയിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഇനി അരയും തലയും മുറുക്കി അണികൾ പുറത്തിറങ്ങാൻ അധികം ദിവസം വേണ്ടിവരില്ല. പിണറായിയെ പോലെ ശക്തനായ ഒരു നേതാവിനെത്തന്നെ മണ്ഡലത്തിൽ പോരാട്ടത്തിന് ലഭിച്ചതിൽ സിപിഐ.(എം). അണികൾ അതിരു കവിഞ്ഞ ആവേശത്തിലാണ്. പാർട്ടി പോളിറ്റ് ബ്യൂറോ അനുകൂല നിലപാടെടുത്തതോടെ പിണറായി ധർമ്മടത്ത് മത്സരിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. പയ്യന്നൂർ പോലുള്ള അതീവ സുരക്ഷിതമണ്ഡലത്തിൽ പിണറായിയെ മത്സരിപ്പിക്കാനായിരുന്നു പാർട്ടി ജില്ലാ കമ്മിറ്റി ആദ്യം ധാരണയായത്. 32,000 ലേറെ വോട്ടിന് നിലവിൽ ഭൂരിപക്ഷമുള്ള പയ്യന്നൂർ ഒഴിവാക്കി സ്വന്തം ജന്മദേശമടങ്ങുന്ന മണ്ഡലത്തിൽ തന്നെ മത്സരിക്കാനായിരുന്നു പിണറായി ആഗ്രഹിച്ചത്.
സിപിഐ.(എം). മത്സരിച്ചാൽ 25,000 ലേറെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളായ കല്യാശ്ശേരി, മട്ടന്നൂർ, തളിപ്പറമ്പ, തലശ്ശേരി എന്നിവിടങ്ങളിലൊന്നും മത്സരിക്കാതെ ധർമ്മടം തിരഞ്ഞെടുത്തത് സ്വന്തം തട്ടകത്തിൽനിന്നും ജയിച്ചു കയറുക എന്ന ഗൃഹാതുരത്വത്തിൽ നിന്നാണെന്ന് കരുതാം. സിറ്റിങ് എംഎൽഎ യായ സിപിഐ.(എം)യിലെ കെ.കെ. നാരായണൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എതിരാളിയായ കോൺഗ്രസ്സിലെ മമ്പറം ദിവാകരനെ 15,162 വോട്ടിനാണ് പരാജയപ്പെടുത്തിയത്. അതായത് യു.ഡി.എഫിന് ഈ മണ്ഡലത്തിൽ നിർണ്ണായക സ്വാധീനമുണ്ടെന്ന് വ്യക്തമാണ്. പിണറായി വിജയനെ നേരിടാൻ കോൺഗ്രസ്സിലോ യു.ഡി.എഫിലോ ജില്ലയിൽ ശക്തനായ ആളില്ല എന്നത് വസ്തുതയാണ്. ഇപ്പോൾ കേൾക്കുന്ന പേരുകളാണെങ്കിൽ പിണറായിക്ക് ഈസി വാക്കോവർ നേടാൻ എളുപ്പവുമാണ്. കഴിഞ്ഞ തവണ മത്സരിച്ച മമ്പറം ദിവാകരനും ഡി.സി.സി. സെക്രട്ടറി സി.രഘുനാഥിന്റേയും പേരുകളാണ് കോൺഗ്രസ്സ് ലിസ്റ്റിൽ മുൻനിരയിലുള്ളത്.
ആർ.എംപി. നേതാവ് കെ.കെ. രമ ധർമ്മടം മണ്ഡലത്തിൽ മത്സരിക്കുമെന്ന പ്രചാരണം ശക്തമാണെങ്കിലും അവർ വടകരയിൽ മത്സരിക്കാനാണ് സാധ്യത. എന്നാൽ കെ.കെ. രമ ധർമ്മടത്ത് നിൽക്കുകയാണെങ്കിൽ പിൻതുണക്കാൻ കോൺഗ്രസ്സ് തയ്യാറായേക്കും. അത്തരമൊരു ചർച്ച യു.ഡി.എഫിനകത്ത്്് നടക്കുന്നുണ്ട്. കോൺഗ്രസ്സ് ഇത്തരം മണ്ഡലങ്ങളെ എഴുതിത്ത്തള്ളുന്ന പതിവാണ് കൈക്കൊള്ളാറുള്ളത്. ചാവേറായി ആരെയെങ്കിലും നിർത്തി കൈകഴുകുന്ന ശീലമാണ് ഇതുവരേയും കണ്ടിരുന്നത്. ധർമ്മടത്ത് ആ പതിവ് സ്വീകരിക്കുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. എൽ.ഡി.എഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ അടുത്ത മുഖ്യമന്ത്രിയുടെ മണ്ഡലമെന്ന ശോഭ ധർമ്മടത്ത് പടർന്നിരിക്കയാണ്. പിണറായിക്കെതിരെ ശക്തനായ യു.ഡി.എഫ് സ്ഥാനാർത്ഥിയെങ്കിൽ മത്സരം തീ പാറും. അല്ലെങ്കിൽ 'അൺ ഈക്വൽ ഫൈറ്റ്' ആയി ഈ മണ്ഡലത്തിലെ മത്സരം മാറും.
കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിൽ നിന്നും മൂന്ന് തവണയും ഒരു തവണ പയ്യന്നൂരിൽ നിന്നും നിയമസഭയിൽ ജയിച്ചു കയറിയ പിണറായി ഇത് ആഞ്ചാം തവണയാണ് മത്സര രംഗത്ത് ഇറങ്ങുന്നത്. ജന്മനാടായ പിണറായിക്കു പുറമേ അഞ്ചരക്കണ്ടി, വേങ്ങാട്, ചെമ്പിലോട്, പെരളശ്ശേരി, കടമ്പൂർ, മുഴപ്പിലങ്ങാട്, ധർമ്മടം എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ധർമ്മടം നിയമസഭാ മണ്ഡലം. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് എടക്കാട് ,തലശ്ശേരി എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഭാഗങ്ങൾ ചേർത്ത് ധർമ്മടം എന്ന പേരിൽ പുതിയ നിയമസഭാ മണ്ഡലം രൂപമെടുത്തത്. നിലവിൽ എല്ലാ പഞ്ചായത്തുകളും എൽ.ഡി.എഫ് ഭരണത്തിലാണ്.