കണ്ണൂർ: നഗരത്തിൽ പിങ്ക് പട്രോളിങ് സംഘം നടത്തിയ പരിശോധനയിൽ ഇന്നലെ നിരവധി കമിതാക്കളെ പിടികൂടി. പയ്യാമ്പലം, ബേബി ബീച്ച്, ഗസ്റ്റ് ഹൗസ് പരിസരം, കണ്ണൂർ കോട്ട എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് കുട്ടി കമിതാക്കളെ പിടികൂടിയത്.

സ്‌കൂൾ യൂണിഫോമിനു പുറമെ പർദയിട്ടാണ് പെൺകുട്ടികൾ കാമുകന്മാരുടെ കൂടെ സല്ലപിക്കാൻ എത്തുന്നത്. ഇന്നലെ നടത്തിയ പരിശോധനയിൽ 12 പേരെ പൊലീസ് പിടികൂടി. ഇതിൽ ഭൂരിഭാഗം പേരും സ്‌കൂൾ വിദ്യാർത്ഥിനികളാണ്.

+2വിന് പഠിക്കുന്ന വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് വിട്ടയച്ചത്. എല്ലാം ദിവസവും പിങ്ക് പട്രോളിങ് സംഘം പരിശോധന നടത്തുന്നുണ്ട് ഈ പരിസരങ്ങളിൽ.