- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നിതംബത്തിന്റെ മികവു മാത്രം കൊണ്ട് എത്രനാൾ പിടിച്ചു നിൽക്കാൻ കഴിയും? പ്രശസ്തി വിറ്റു പണം ഉണ്ടാക്കാൻ അമേരിക്കയ്ക്കു പോയ പിപ നിരാശയോടെ ബ്രിട്ടനിലേക്ക് മടങ്ങുന്നു
ലണ്ടൻ: 2011-ലെ വില്യം രാജകുമാരന്റേയും കെയ്റ്റ് മിഡിൽടണിന്റെയും രാജകീയ വിവാഹത്തിനിടെ മാദ്ധ്യമങ്ങളുടെ കണ്ണിലുടക്കിയ മറ്റൊരു സുന്ദരിയാണ് കെയ്റ്റിന്റെ സഹോദരി പിപ മിഡിൽടൺ. അന്നു ക്രീം സിൽക് വസ്ത്രമണിഞ്ഞ് കെയ്റ്റിനൊപ്പം പ്രത്യക്ഷപ്പെട്ട പിപയുടെ പിൻഭാഗ സൗന്ദര്യത്തിലായിരുന്നു എല്ലാ കണ്ണുകളും. അതുമുതൽ പിപയും പ്രശസ്തിയുടെ പടവുകളിലേക്
ലണ്ടൻ: 2011-ലെ വില്യം രാജകുമാരന്റേയും കെയ്റ്റ് മിഡിൽടണിന്റെയും രാജകീയ വിവാഹത്തിനിടെ മാദ്ധ്യമങ്ങളുടെ കണ്ണിലുടക്കിയ മറ്റൊരു സുന്ദരിയാണ് കെയ്റ്റിന്റെ സഹോദരി പിപ മിഡിൽടൺ. അന്നു ക്രീം സിൽക് വസ്ത്രമണിഞ്ഞ് കെയ്റ്റിനൊപ്പം പ്രത്യക്ഷപ്പെട്ട പിപയുടെ പിൻഭാഗ സൗന്ദര്യത്തിലായിരുന്നു എല്ലാ കണ്ണുകളും. അതുമുതൽ പിപയും പ്രശസ്തിയുടെ പടവുകളിലേക്കു കയറാൻ തുടങ്ങി. കെയ്റ്റിന്റെ പ്രശസ്തിയെ വരെ കവച്ചുവയ്ക്കുന്ന തലത്തിലേക്കുയർന്ന പിപ സ്വതസിദ്ധമായ തന്റെ പുഞ്ചിരി കൊണ്ടും ജീവിതത്തോടുള്ള ആർത്തി കൊണ്ടും ഒരുപാട് ആരാധകരേയും സ്വന്തമാക്കി. എന്നാൽ നാലു വർഷങ്ങൾക്കിപ്പുറം 31കാരിയായ പിപയ്ക്ക് ഇപ്പോൾ നല്ല സമയമല്ല.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ തിരിച്ചടികൾ ഒന്നൊന്നായി നേരിടേണ്ടി വരുന്ന വിഷമ ഘട്ടത്തിലൂടെയാണ് പിപയിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ആദ്യമായി പുറത്തിറക്കിയ പുസ്തകത്തിന്റെ പരാജയവും വിവിധ പത്രങ്ങളിലെഴുതിയ കോളങ്ങൾ അവസാനിപ്പിക്കേണ്ടി വന്നതും കടുത്ത വിമർശനങ്ങളേറ്റു വാങ്ങേണ്ടി വന്നതും കാര്യമാക്കാതെ മുന്നോട്ടു പ്രയാണത്തിൽ തന്നെയായിരുന്നു പിപ. ഏറ്റവുമൊടുവിൽ അമേരിക്കൻ ചാനലായ എൻബിസിയിൽ അവതാരകയായി പുതിയി ടിവി കരിയർ തുടങ്ങാമെന്ന മോഹത്തിലായിരുന്നു. എന്നാൽ തുടങ്ങും മു്‌മ്പെ ഈ മോഹം ഉപേക്ഷിക്കേണ്ട ഘട്ടത്തിലാണിപ്പോൾ പിപ.
പരീക്ഷണാർത്ഥത്തിൽ അവതരണം പരിശോധിച്ച ചാനൽ അധികൃതർ പിപയുടെ പ്രകടനത്തിൽ തൃപ്തരായില്ല. നേരത്തെ ചെൽസിയ ക്ലിന്റൺ അവതരിപ്പിച്ച ഷോയ്ക്ക് ഒരു ഹൈ പ്രൊഫൈൽ പകരക്കാരിയെ ഉയർന്ന ശമ്പളത്തിൽ നിയമിക്കാനുള്ള ശ്രമത്തിലായിരുന്നു ചാനൽ. എന്നാൽ തനിക്ക് യുകെ വിട്ടു പോകാനാവില്ലെന്ന് പിപ നിർബന്ധം പിടിച്ചതാണ് ചർച്ച പൊളിയാൻ ഇടയാക്കിയതെന്ന് പിപയുടെ സുഹൃത്തുക്കൾ പറയുന്നു. വൻ ശമ്പളത്തിൽ സ്‌പെഷ്യൽ കറസ്‌പോണ്ടന്റായി പിപയെ നിയമിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് എൻ ബി സി ന്യൂസ് എന്നാണ് ഇപ്പോഴത്തെ സൂചനകൾ. ഇതു സംബന്ധിച്ച് ചാനൽ ഒന്നും പ്രതികരിച്ചിട്ടില്ല.
നേരത്തെ സെലിബ്രേറ്റ് എന്ന പേരിൽ പിപ പുറത്തിറക്കിയ പാർട്ടി ബുക്ക് ഒരു വലിയ പരാജയമായിരുന്നു. മാത്രവുമല്ല പ്രസാധകന്റെ ക്രൂര പരിഹാസത്തിനു പാത്രമാകേണ്ടിയും വന്നു. പിന്നീട് വൈറ്റ്‌റോസ് കിച്ചൻ മാഗസിനിൽ പിപ എഴുതിത്ത്ത്ത്ത്ത്തുടങ്ങിയ കോളമാണ് ആക്ഷേപമുണ്ടാക്കിയത്. കുക്കിങ്ങിൽ ഒരു പരിചയവുമില്ലാത്ത പിപയെ പബ്ലിസിറ്റിക്കു വേണ്ടി മാത്രം ഉപയോഗപ്പെടുത്തിയെന്ന് പല കോണുകളൽ നന്നും മാഗസിനു വിമർശന ശരങ്ങളേൽക്കേണ്ടി വന്നു. മുൻ നിര ഷെഫുമാർ തന്റെ പാചക കുറിപ്പുകളിലെ പൊള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടു വന്നത് പിപയ്ക്ക് വലിയ നാണക്കേടായി. പിപയുടെ വരികൾ വ്യാപക പരിഹാസത്തിനും ഇടവരുത്തി.
എങ്കിലും പാചക കോളമെഴുത്ത് പിപ അവസാനിപ്പിച്ചില്ല. ടെലഗ്രാഫിലും കോളമെഴുത്തു തുടങ്ങി. വാനിറ്റി ഫയറിൽ കോൺട്രിബ്യൂട്ടിങ് എഡിറ്ററെന്ന പദവിയും ലഭിച്ചു. പിന്നീട് 2013 മുതൽ കാര്യങ്ങൾ മറ്റൊരു ദിശയിലേക്കാണ് തിരിഞ്ഞത്. ആദ്യ പുസ്തകം പുറത്തിറക്കാൻ സഹായിച്ച ഏജന്റ് പിപയെ കയ്യൊഴിഞ്ഞു. ഇതോടെ അടുത്ത പുസ്തകം പുറത്തിറക്കാനുള്ള പദ്ധതിയിൽ നിന്നും പ്രസാകർ പി•ാറുകയും ചെയ്തു. സെലിബ്രേറ്റ് വിൽപ്പനം മോശമായതിതനെ തുടർന്ന് യുഎസ് പ്രസാധകരായ വൈകിങ് 2014 ജനുവരിയിലാണ് പിപയെ കയ്യൊഴിഞ്ഞത്. രാജകീയ വിവാഹത്തിൽ ഒരു സൂപ്പർ സ്റ്റാറായി എത്തിയ പിപ ഒരു വലിയ വിജയമാകുമെന്ന് പലരും കരുതി. സാറാ ഫെർഗൂസൻ പോലും എഴുത്തു തുടങ്ങിയ കാലത്ത് ഇതിലേറെ കോപ്പികൾ വിറ്റു പോയിട്ടുണ്ടെന്ന് പിപയുടെ മുൻ ലിറ്റററി ഏജന്റ് പറയുന്നു. ആറ് കോളങ്ങൾ പ്രസിദ്ധീകരിച്ചതോടെ പിപയുടെ കോളം ടെലിഗ്രാഫും അവസനാപ്പിച്ചിരുന്നു.