- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരിയുടെ അവഗണന മാനസികമായി തളർത്തി; നോട്ട് ബുക്കിലും ഡെസ്‌കിലുമെല്ലാം കൂട്ടുകാരിയുമായുള്ള ബന്ധം തകർന്നതിനെക്കുറിച്ച് കുത്തിക്കുറിച്ചു; പതിനഞ്ചുകാരിയുടെ പിണക്കം കൂട്ടുകാരേയും അറിയിച്ചു; വേദന തീർക്കാൻ ക്ലാസിലെത്തി കീടനാശിനി കഴിച്ചു; പിറവത്തെ പയ്യന്റെ ആത്മഹത്യാ ശ്രമത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്
കൊച്ചി: രണ്ടാഴ്ചയോളമായുള്ള കൂട്ടുകാരിയുടെ അവഗണന മാനസികമായി തളർത്തി. ക്ലാസിലെത്തി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 15 -കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറവത്തെ മാനേജ്‌മെന്റ് സ്‌കൂളിൽ കഴിഞ്ഞ ദിവസമാണ് സംഭവം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥയുടെ നില ഗുരുതരമായിത്തുടരുകയാണെന്നാണ് ലഭ്യമായ വിവരം. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്ന വിദ്യാർത്ഥിയാണ് കൂട്ടുകാരിയുടെ അവഗനയിൽ മനംമടുത്ത് ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ചത്. നോട്ട് ബുക്കിലും ഡെസ്‌കിലുമെല്ലാം കൂട്ടുകാരിയുമായുള്ള ബന്ധം തകർന്നതിനെക്കുറിച്ച് വിദ്യാർത്ഥി എഴുതിയിട്ടുണ്ടെന്നും സംഭവത്തിൽ ദുരൂഹത ഇല്ലന്നും പിറവം എസ് ഐ അറിയിച്ചു. പത്താംക്ലാസ് വിദ്യാർത്ഥികൾക്കായുള്ള നൈറ്റ് ക്ലാസിൽ പങ്കെടുത്തിരുന്ന വിദ്യാർത്ഥി അടുത്തകാലത്ത് പഠനനിലവാരത്തിൽ ഏറെ മെച്ചപ്പെട്ടിരുന്നെന്നും ചുരുങ്ങിയത് 9 എ-പ്ലസ് എങ്കിലും ഈ കുട്ടിക്ക് ലഭിക്കുന്നതിന് സാധ്യതയുണ്ടെന്നുമാണ് അദ്ധ്യാപകരിൽ ഒരാൾ മറുനാടനുമായി പങ്കുവച
കൊച്ചി: രണ്ടാഴ്ചയോളമായുള്ള കൂട്ടുകാരിയുടെ അവഗണന മാനസികമായി തളർത്തി. ക്ലാസിലെത്തി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 15 -കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിറവത്തെ മാനേജ്‌മെന്റ് സ്‌കൂളിൽ കഴിഞ്ഞ ദിവസമാണ് സംഭവം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥയുടെ നില ഗുരുതരമായിത്തുടരുകയാണെന്നാണ് ലഭ്യമായ വിവരം. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്ന വിദ്യാർത്ഥിയാണ് കൂട്ടുകാരിയുടെ അവഗനയിൽ മനംമടുത്ത് ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ചത്.
നോട്ട് ബുക്കിലും ഡെസ്‌കിലുമെല്ലാം കൂട്ടുകാരിയുമായുള്ള ബന്ധം തകർന്നതിനെക്കുറിച്ച് വിദ്യാർത്ഥി എഴുതിയിട്ടുണ്ടെന്നും സംഭവത്തിൽ ദുരൂഹത ഇല്ലന്നും പിറവം എസ് ഐ അറിയിച്ചു. പത്താംക്ലാസ് വിദ്യാർത്ഥികൾക്കായുള്ള നൈറ്റ് ക്ലാസിൽ പങ്കെടുത്തിരുന്ന വിദ്യാർത്ഥി അടുത്തകാലത്ത് പഠനനിലവാരത്തിൽ ഏറെ മെച്ചപ്പെട്ടിരുന്നെന്നും ചുരുങ്ങിയത് 9 എ-പ്ലസ് എങ്കിലും ഈ കുട്ടിക്ക് ലഭിക്കുന്നതിന് സാധ്യതയുണ്ടെന്നുമാണ് അദ്ധ്യാപകരിൽ ഒരാൾ മറുനാടനുമായി പങ്കുവച്ച വിവരം.
നേരത്തെ മുതൽ സൗഹൃദത്തിലായിരുന്ന 15 വയസുകാരി ഇപ്പോൾ കണ്ടാൽ മിണ്ടുന്നില്ലന്നും അവഗണിക്കുകയാണെന്നും മറ്റും ഇടയ്ക്ക് അടുത്ത കൂട്ടുകാരോട് ഈ വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നെന്നും കൂട്ടുകാരമായി തമാശ പറഞ്ഞും ചിരിച്ചും കളിച്ചുമൊക്കെ നടന്നിരുന്ന വിദ്യാർത്ഥി കഴിഞ്ഞ രണ്ടാഴ്ചയോളമായി ഒന്നിലും ശ്രദ്ധിക്കാത്ത അവസ്ഥയിലായിരുന്നെന്നും തെളിവെടുപ്പിൽ വ്യക്തമായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പത്താംക്ലാസ് പരീക്ഷ അടുത്തിരിക്കുകയാണെന്നും കളിയും ചിരിയുമെല്ലാം കുറച്ച് പഠനത്തിൽ ശ്രദ്ധിക്കണമെന്നും മറ്റുമുള്ള വീട്ടുകാരുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് വിദ്യാർത്ഥിയോടുമുള്ള ചങ്ങാത്തം നിയന്ത്രിച്ചതെന്നും മറ്റ് തർക്കങ്ങളോ ശത്രുതയോ താനും സഹപാഠിയുമായി ഉണ്ടായിരുന്നില്ലന്നുമാണ് ഇക്കാര്യത്തിൽ പെൺകുട്ടിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണമെന്നും പൊലീസ് വ്യക്തമാക്കി.