- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധന്യ പുഴയിൽ മുഖം കഴുകാനിറങ്ങിയപ്പോൾ ഹൃദ്രോഗമുണ്ടായതാണ് മരിക്കാൻ കാരണമെന്നു പിതാവിന്റെ വാദം; ആഭരണങ്ങൾ അണിയാതിരുന്നതും മൊബൈൽ ഓഫാക്കിയിരുന്നതും ആത്മഹത്യാസാധ്യത തള്ളുന്നില്ല; പിറവത്തെ സി എ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദൂരൂഹത നീങ്ങുന്നില്ല
പിറവം: 'രണ്ടാഴ്ച മുമ്പ് യാത്രക്കിടെ അസ്വസ്ഥതയുണ്ടായി, അൽപം വിശ്രമിച്ചപ്പോൾ മാറി. പരീക്ഷ കഴിഞ്ഞ് ഡോക്ടറെ കാണാനും തീരുമാനിച്ചു. പുഴയിൽ കാൽകഴുകാനിറങ്ങിയപ്പോൾ ഒളിഞ്ഞിരുന്ന ഇതേ രോഗം ആക്രമിച്ചിട്ടുണ്ടാവും...മരണാസന്നയായി വീണത് പുഴയിലും... '. പിറവം പള്ളിക്കാവിന് സമീപം താമസിക്കുന്ന മരങ്ങോലത്ത് ശ്രേയസ് ഭവനിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പി.കെ. പ്രസാദിന്റെ ഭാര്യ ധന്യയുടെ(30) മരണത്തെക്കുറിച്ച് പിതാവ് ദാസ് പൊലീസിന് നൽകിയ മൊഴിയിലെ സൂചനകൾ ഇങ്ങനെ. ഇന്നലെ ഉച്ചയോടെ പാഴൂർ പടിപ്പുര റോഡിൽ നെല്ലിക്കൽ കടവിന് സമീപം പുഴയുടെ ഓരത്താണ് സി എ വിദ്യാർത്ഥിനിയായ ധന്യയുടെ മൃതദേഹം കാണപ്പെട്ടത്. കടവിൽ കുളിക്കാനെത്തിയ നാട്ടുകാർ കരയിൽ സ്‌കൂട്ടർ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. പുഴയുടെ തീരത്ത് ചെരുപ്പുകളും ബാഗും കണ്ടതോടെ സംശയം തോന്നിയ ഇവർ പരിസരം ശ്രദ്ധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കടവിൽ നിന്നും 20 മീറ്റർ അകലെ വള്ളിപ്പടർപ്പിനുള്ളിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു. റോഡ് നിരപ്പിൽ നിന്നും വളരെ താഴ്ന്ന ഭാഗമായതിനാൽ ഫയ
പിറവം: 'രണ്ടാഴ്ച മുമ്പ് യാത്രക്കിടെ അസ്വസ്ഥതയുണ്ടായി, അൽപം വിശ്രമിച്ചപ്പോൾ മാറി. പരീക്ഷ കഴിഞ്ഞ് ഡോക്ടറെ കാണാനും തീരുമാനിച്ചു. പുഴയിൽ കാൽകഴുകാനിറങ്ങിയപ്പോൾ ഒളിഞ്ഞിരുന്ന ഇതേ രോഗം ആക്രമിച്ചിട്ടുണ്ടാവും...മരണാസന്നയായി വീണത് പുഴയിലും... '. പിറവം പള്ളിക്കാവിന് സമീപം താമസിക്കുന്ന മരങ്ങോലത്ത് ശ്രേയസ് ഭവനിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പി.കെ. പ്രസാദിന്റെ ഭാര്യ ധന്യയുടെ(30) മരണത്തെക്കുറിച്ച് പിതാവ് ദാസ് പൊലീസിന് നൽകിയ മൊഴിയിലെ സൂചനകൾ ഇങ്ങനെ.
ഇന്നലെ ഉച്ചയോടെ പാഴൂർ പടിപ്പുര റോഡിൽ നെല്ലിക്കൽ കടവിന് സമീപം പുഴയുടെ ഓരത്താണ് സി എ വിദ്യാർത്ഥിനിയായ ധന്യയുടെ മൃതദേഹം കാണപ്പെട്ടത്. കടവിൽ കുളിക്കാനെത്തിയ നാട്ടുകാർ കരയിൽ സ്‌കൂട്ടർ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. പുഴയുടെ തീരത്ത് ചെരുപ്പുകളും ബാഗും കണ്ടതോടെ സംശയം തോന്നിയ ഇവർ പരിസരം ശ്രദ്ധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കടവിൽ നിന്നും 20 മീറ്റർ അകലെ വള്ളിപ്പടർപ്പിനുള്ളിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു.
റോഡ് നിരപ്പിൽ നിന്നും വളരെ താഴ്ന്ന ഭാഗമായതിനാൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഏറെ ക്ലേശപ്പെട്ടാണ് മൃതദേഹം കരയ്ക്കുകയറ്റിയത്. പിറവം എസ്‌ഐ കെ. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. പുഴയുടെ തീരത്തുവച്ചിരുന്ന ബാഗിൽ തിരിച്ചറിയൽ രേഖകളും ഫോട്ടോകളും മറ്റുമുണ്ടായിരുന്നതിനാൽ യുവതിയെ വളരെ വേഗം തിരിച്ചറിയാൻ സാധിച്ചു. മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. മൃതദേഹത്തിൽ ആഭരണങ്ങളൊന്നുമുണ്ടായിരുന്നില്ല.
ഭർതൃമാതാവിനും ഏക മകനുമൊപ്പം പള്ളിക്കാവിന് സമീപമുള്ള വീട്ടിലാണ് ധന്യ താമസിച്ചുവന്നിരുന്നത്. കളമശേരിയിലെ സ്ഥാപനത്തിൽ സിഎയ്ക്ക് പഠിക്കുന്നുമുണ്ടായിരുന്നു.മൃതദേഹം കാണപ്പെട്ട കടവിൽ നിന്നും കുറച്ചകലെ ധന്യയുടെ ഭർത്താവിന് 12 സെന്റോളം ഭൂമിയുണ്ട്. ഇടയ്ക്ക് ധന്യ ഇവിടെ വരാറുമുണ്ട്. ഇന്നലെ ഇവിടെ എത്തി മടങ്ങവേ മുഖം കഴുകുന്നതിനും മറ്റുമായി കടവിൽ നിന്നും പുഴയിൽ ഇറങ്ങിയ ധന്യ ഹൃദ്‌രോഗ ബാധയെത്തുടർന്ന് അവശയായി പുഴയിൽ പതിക്കുകയായിരുന്നെന്നാണ് പിതാവ് ദാസിന്റെ നിഗമനം. ഇക്കാര്യം ദാസ് പിറവം പൊലീസിന് നൽകിയിട്ടുള്ള മൊഴിയിലും വ്യക്തമാക്കിയിട്ടുണ്ട് .
രണ്ടാഴ്ച മുമ്പ് വൈക്കത്തേ വീട്ടിലേക്ക് പോകും വഴി കാർ ഡ്രൈവ് ചെയ്തിരുന്ന മകൾക്ക് നെഞ്ചുവേദനയുണ്ടായിയെന്നും ഏറെ നേരം വിശ്രമിച്ച ശേഷമാണ് പിന്നീട് അസ്വസ്ഥത മാറി യാത്ര തുടർന്നതെന്നും രണ്ടാഴ്ചക്കുശേഷം നടക്കുന്ന പരീക്ഷക്കുശേഷം ഡോക്ടറെക്കാണാൻ മകൾ തീരുമാനിച്ചിരുന്നതായും മണി പൊലീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
പിറവം ജയന്തി മെഡിക്കൽ സെന്ററിൽ ഫ്രീസറിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് ഉച്ചയോടെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജൻ പോസ്റ്റുമോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ ആത്മഹത്യാസാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ജഡത്തിൽ ആഭരണങ്ങൾ ഇല്ലാതിരുന്നതും മൊബൈൽ സ്വച്ച് ഓഫ് ചെയ്തിരുന്നതുമാണ് ഇത്തരത്തിലൊരു സംശയമുണ്ടാകാൻ കാരണം.