- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാപ്പിള ലഹളയിലെ വിജയരാഘവന്റെ പ്രസ്താവന കേരളത്തിലെ താലിബാനികളെ പ്രീണിപ്പിക്കാനെന്ന് പികെ കൃഷ്ണദാസ്; തുടർഭരണത്തിന് പിന്തുണ നൽകിയതിന്റെ ഉപകാരസ്മരണയെന്ന് ബിജെപി നേതാവ്
തിരുവനന്തപുരം: ഹിന്ദുവംശഹത്യയായ മാപ്പിളലഹള സാമ്രാജ്യത്വശക്തികൾക്ക് എതിരായുള്ള പോരാട്ടമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന കേരളത്തിലെ താലിബാൻ സംഘടനകളെ പ്രീതിപ്പെടുത്താനും പ്രീണിപ്പിക്കാനും വേണ്ടിയുള്ളതാണെന്ന് ബിജെപി മുൻ സംസ്ഥാനപ്രസിഡന്റ് പി.കെ.കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. തുടർഭരണം ലഭിക്കാൻ പിന്തുണ നൽകിയ എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ ശക്തികളോട് ഉദ്ദിഷ്ഠകാര്യത്തിനുള്ള ഉപകാരസ്മരണ എന്ന നിലയ്ക്കാണിത്.
സ്വാതന്ത്ര്യസമര ചരിത്രത്തിൽ കടന്നുകൂടിയ വ്യാജന്മാരെയാണ് ഒഴിവാക്കണം. ഐസിഎച്ച് ആറിന്റെ തീരുമാനത്തെ സംസ്ഥാന സർക്കാർ അംഗീകരിക്കുകയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയാനുള്ള നീക്കം ഉപേക്ഷിക്കുകയും വേണം. മലബാർ കലാപകാരികളാരും സ്വാതന്ത്ര്യസമര സേനാനികളായിരുന്നില്ല.
ധീരദേശാഭിമാനിയായിരുന്ന ഭഗത് സിംഗിനെ കലാപകാരിയോടുപമിച്ചതിന് സ്പീക്കർ എം.ബി.രാജേഷ് ഭാരതജനതയോട് മാപ്പുപറയണം. നാളെ ഭീകരന്മാരായ അജ്മൽ കസബിനെയും അഫ്സൽ ഗുരുവിനെയും യാക്കൂബ്മേമനെയും ഭഗത് സിംഗിനോടുപമിക്കാൻ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. സിപിഎമ്മിന്റെ സൈബർപോരാളിക്കിതൊക്കെയാകാം. പക്ഷേ അദ്ദേഹമിപ്പോൾ നിയമസഭാ സ്പീക്കർ ആണ്. അതിന്റെ നിലവാരം കാത്തുസൂക്ഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറയുന്നതും മാപ്പിളകലാപം സ്വാതന്ത്ര്യസമരമാണെന്നാണ്. മഹാത്മജിയെയും ഡോ.അംബേദ്ക്കറെയും ആനിബസന്റിനെയും കെ.പി.കേശവമേനോനെയും, കെ.കേളപ്പനെയും, ആദ്യ കെപിസിസി പ്രസിഡന്റായിരുന്ന കെ.മാധവമേനോനെയും തള്ളിപ്പറയുകയാണ് ഇതിലൂടെ. ഇവരുടെയൊക്കെ അഭിപ്രായത്തിനെതിരാണ് സുധാകരന്റെ ഇപ്പോഴത്തെ പ്രസ്താവന.
കോൺഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നിലപാടുകൾ കേരളത്തിൽ താലിബാനിസത്തെ വളർത്താൻ സഹായിക്കുന്നതാണ്. കേരളത്തിലെ ഹിന്ദുജനതയെ ആശങ്കയിലേക്ക് തള്ളിവിടുന്നതാണിത്. അധികാരത്തിനുവേണ്ടി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ നിന്ന് പിന്തിരിയണമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.