- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞാപ്പ എങ്ങനെ പാണക്കാട് ഹൈദറലി തങ്ങളെ മാനേജ് ചെയ്തു? കുഞ്ഞാലിക്കുട്ടി എംപി.സ്ഥാനം രാജിവെച്ചതിനെ ചൊല്ലി മുസ്ലിം ലീഗിൽ മുറുമുറുപ്പ്; തങ്ങളെ കെണിയിൽ വീഴ്ത്തിയത് ഡ്രൈവർ നാസറെന്നും ആക്ഷേപം; പാണക്കാട് കുടുംബത്തിന് നേരെ ലീഗ് അണികളിൽ നിന്നും അമർഷം
കോഴിക്കോട്:ആറ് മാസം മുമ്പ് വരെ പി.കെ.കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്നതിൽ യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു.സാക്ഷാൽ കുഞ്ഞാലിക്കുട്ടിക്ക് പോലും.അത്രക്ക് ശക്തമായ നിലപാട്കാരനായിരുന്നു പാണക്കാട് ഹൈദറലി തങ്ങളും സാദിഖലി തങ്ങളും. മൂന്ന് ടേമിൽ കൂടുതൽ ജനപ്രതിനിധികളായവർ ത്രിതല പഞ്ചായത്ത് തിരഞ്ഞെുപ്പിൽ നിന്നും മാറി നിൽക്കണമെന്ന ശക്തമായ നിലപാടാണ് പാണക്കാട് തങ്ങന്മാർ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സ്വീകരിച്ചത്.
നിരവധി പേർ കുഞ്ഞാപ്പ വഴി പാണക്കാട് തങ്ങൾ കുടുംബത്തിൽ സമ്മദർദം ചെലുത്തിയെങ്കിലും ഒരു വിട്ട് വീഴ്ചയും വേണ്ടെന്ന കട്ടായ തീരുമാനമെടുത്തു തങ്ങൾ കുടുംബം. കുഞ്ഞാപ്പ വഴി പാണക്കാട് കുടുംബത്തിൽ സമ്മർദം ചെലുത്തിയിട്ടും നടക്കാതെ വന്നതോടെ കുഞ്ഞാലിക്കുട്ടി ഇനി കേരളത്തിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പിച്ച നേതാക്കൾ വരെ ലീഗിലുണ്ടായിരുന്നു.അതിനിടയിലാണ് ഞൊടിയിടയിൽ കഴിഞ്ഞ ദിവസം എംപി.സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പാണക്കാട് ഹൈദറലി തങ്ങളുടെ നേത്യത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചത്.
പാണക്കാട് ഹൈദറലി തങ്ങൾ ശക്തമായ നിലപാടുകാരനാണെന്ന നിലപാടായിരുന്നു ലീഗിന്റെ ബഹുഭൂരിപക്ഷം നേതാക്കൾക്കുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ തീരുമാനത്തോടെ അത് അവസാനിച്ചുവെന്നാണ് ഒരു ലീഗിന്റെ സംസ്ഥാന നേതാവ് മറുനാടനോട് പറഞ്ഞത്. എന്നാൽ പാണക്കാട് ഹൈദറലി തങ്ങളെ തന്ത്രപൂർവ്വം കെണിയിൽ വീഴ്ത്തുയായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.
തങ്ങളെ കെണിയിൽ വീഴ്ത്തിയ് സന്തത സഹചാരിയും ഡ്രൈവറുമായ നാസറാണെന്ന വിവരമാണ് പുറത്ത് വരുന്നത്. നേരത്തെ കുഞ്ഞാലിക്കുട്ടി വിരുദ്ധനായ നാസറാണ് വളരെ പെട്ടെന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്ലാന്റ് ഫോമിലേക്ക് ഞൊടിയിടയിൽ മാറിയത്. അതിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടാണ് പുറത്ത് വരുന്നത്. അബുദാദി,ദുബൈ എന്നിവിടങ്ങളിൽ നാസർ ഇതിനകം വൻ കഫ്റ്റേരിയ ശ്യംഖലയുടെ പാർട്ണറായിട്ടുണ്ട്. നാസറിന്റെ അടുത്തിടെ വന്ന ബാങ്ക് അക്കൗണ്ടുകൾ പാണക്കാട് തങ്ങൾ പരിശോധിച്ചാൽ കുഞ്ഞാലിക്കുട്ടിയും തന്റെ ഭക്തവിലാസം ആളുകളും കൈമാറിയ ലക്ഷങ്ങളുടെ പണമിടപാട് മനസ്സിലാക്കാൻ സാധിക്കുമെന്ന് ലീഗ് നേതാക്കൾ തന്നെ പറയുന്നു.
ജൂവലറി ഉദ്ഘാടനമടക്കമുള്ള പരിപാടികളിലേക്ക് വിളിച്ചാൽ തങ്ങൾക്ക് ഒരു പണവും ഡ്രൈവർക്ക് കൈമടക്കും നൽകുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്.തങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തികൾക്ക് വൻ തുകയാണ് നാസർ വാങ്ങുന്നതെന്ന് പാർട്ടിയിൽ അങ്ങാടി പാട്ടാണ്.നാസർ വാങ്ങുന്ന കൈമടക്കിന്റെ വീഡിയോ ഒരു ലീഗിന്റെ ഉന്നത നേതാവിന്റെ കൈവശമുണ്ട്.തനിക്കെതിരെ നാസർ നീങ്ങിയാൽ ഞാനിത് പരസ്യമാക്കുമെന്നാണ് നേതാവ് തന്റെ അടുത്ത അനുയായികളോട് പറഞ്ഞത്.
പാണക്കാട് ഹൈദറി തങ്ങൾക്ക് അസുഖം കാരണം ഫോൺ ചെവിയിൽ വെക്കാൻ ഏറെ പ്രയാസം നേരിടുകയാണ്. അതിനാൽ ഫോൺ ഉപയോഗിക്കുന്നത് സന്തത സഹചാരിയും ഡ്രൈവരുമായ നാസറാണ്. നാസർ അറ്റന്റ് ചെയ്തിന് ശേഷം ഫോൺ ലൗഡ് സ്പീക്കർ വഴിയാണ് തങ്ങൾ സംസാരിക്കാറുള്ളത്. ഫോണിൽ ആര് സംസാരിക്കുന്നുവെന്ന് വളരെ ക്യത്യമായി ഡ്രൈവറായ നാസർ കുഞ്ഞാലിക്കുട്ടിയെ അപ്പപ്പോൾ അറിയിക്കും. കുഞ്ഞാലിക്കുട്ടി തനിക്ക് ഗുണം ചെയ്യുന്ന തരത്തിലുള്ള മറുപടി നാസർ വഴി തങ്ങൾക്ക് കൈമാറും.
അതോടൊപ്പം പാണക്കാട് തങ്ങളുടെ വീട്ടിലെ ജോലിക്കാരനെയും കുഞ്ഞാലിക്കുട്ടി വരുതിയിലാക്കിയിരുന്നു. പാണക്കാട് തങ്ങൾക്ക് ഒന്നും പറയാൻ പറ്റാത്ത രീതിയിലേക്ക് ഡ്രൈവർ നാസറും സംഘവും കുഞ്ഞാലിക്കുട്ടിയെന്ന കുഞ്ഞാപ്പയിലേക്ക് പാർട്ടിയെ തളച്ചിട്ടതായാണ് പാണക്കാട് കുുംബത്തിൽ നിന്നും പുറത്ത് വരുന്ന വിവരം.