തലശേരി: അഞ്ചരക്കണ്ടിയിൽ നടന്ന വാഹന പരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് വാഹന പരിശോധനയ്ക്കിടെ പിടിയിലായി. പിണറായി റെയിഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് എംപി.യും സംഘവും അഞ്ചരക്കണ്ടിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ ഇരിട്ടി താലൂക്കിൽ ചാവശ്ശേരി അംശം ഉളിയിൽ ദേശത്ത് മജ്‌ലിസിന്നു സമീപം താമസം സാജിറ മൻസിലിൽ പി.കെ റഹീസിനെയാണ് ( 31 ) പിടികൂടിയത്.

ഇയാൾ സഞ്ചരിച്ച KL 58 Y 7818 മാരുതി വാഗണർ കാറിൽ വിൽപ്പനയ്ക്കായി കൊണ്ടു പോകുന്ന O.250 ഗ്രാം എംഡി എം എ, 15 ഗ്രാം കഞ്ചാവ് എന്നിവ സഹിതമാണ് അറസ്റ്റ് ചെയ്തത് . റഹീസ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെയും ജില്ലയിലെ മറ്റ് മെഡിക്കൽ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ഇത്തരം മാരക ലഹരി ഉല്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്ന റാക്കറ്റിലെ ഒരു പ്രധാന കണ്ണിയാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എക്‌സൈസ് അറിയിച്ചു.കഴിഞ്ഞ കുറെക്കാലമായി യുവാവിനെ എക്‌സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.

വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, പ്രിവന്റീവ് ഓഫീസർമാരായ(ഗ്രേഡ്) യു.ഷാജി, ഷനിത്ത് രാജ് സിവിൽ ഓഫീസർമാരായ ബൈജേഷ്,സുമേഷ് എം. കെ, രജീഷ് രവീന്ദ്രൻ, weco ഷൈനി എക്‌സൈസ് ഡ്രൈവർ സുകേഷ് എന്നിവർ പങ്കെടുത്തു.