- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി നൽകിയ യുവതി നടപടിയിൽ തൃപ്ത; ഫോണിൽ എംഎൽഎ നടത്തിയ സംഭാഷണം നേതാവിന് യോജിക്കാത്ത കാര്യങ്ങൾ; ലൈംഗിക അതിക്രമം ഉണ്ടായില്ലെങ്കിലും അന്തസ് വിട്ട് പ്രവർത്തിച്ചുവെന്നും കമ്മീഷൻ; പാർട്ടിയാണ് തന്റെ ജീവനെന്നും ശിക്ഷ നടപടി ഇരു കൈയും നീട്ടി സ്വീകരിക്കുന്നുവെന്നും പ്രതികരിച്ച് പികെ ശശി
തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നു തന്നെ സസ്‌പെൻഡ് ചെയ്ത നടപടി അംഗീകരിക്കുന്നതായി പി.കെ.ശശി എംഎൽഎ. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും പാർട്ടി തന്റെ ജീവനാണെന്നും പി.കെ.ശശി പറഞ്ഞു. അതേസമയം, പാർട്ടിയുടെ നടപടിയിൽ തൃപ്തയാണെന്ന് ശശിക്കെതിരെ പരാതി നൽകിയ യുവതി പറഞ്ഞു. തുടർ നടപടികളുമായി മുന്നോട്ടു പോകില്ല. പരസ്യപ്രതികരണത്തിനില്ലെന്നും അവർ പറഞ്ഞു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയെ തുടർന്നു പി.കെ.ശശിയെ ആറു മാസത്തേക്കാണ് സിപിഎം സസ്പെൻഡ് ചെയ്തത്. മന്ത്രി എ.കെ.ബാലൻ, പി.കെ.ശ്രീമതി എംപി എന്നിവരടങ്ങിയ അന്വേഷണ കമ്മിഷന്റെ ശുപാർശ പ്രകാരമാണ് അച്ചടക്കനടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നുമായിരുന്നു കമ്മിഷന്റെ ശുപാർശ.പി.കെ. ശശിക്കെതിരെ പരാതി നൽകിയ യുവതി പൊലീസിനെ സമീപിക്കുമെന്ന് കരുതുന്നില്ലെന്ന് പി. കെ. ശ്രീമതി എംപി. യുവതിക്ക് പാർട്ടിയിൽ വിശ്വാസമുണ്ടെന്നും, പരാതിക്ക് പിന്നിൽ പാലക്കാട് ജില്ലയിലെ വിഭാഗീയതയല്ലെന്നും
തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നു തന്നെ സസ്‌പെൻഡ് ചെയ്ത നടപടി അംഗീകരിക്കുന്നതായി പി.കെ.ശശി എംഎൽഎ. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും പാർട്ടി തന്റെ ജീവനാണെന്നും പി.കെ.ശശി പറഞ്ഞു. അതേസമയം, പാർട്ടിയുടെ നടപടിയിൽ തൃപ്തയാണെന്ന് ശശിക്കെതിരെ പരാതി നൽകിയ യുവതി പറഞ്ഞു. തുടർ നടപടികളുമായി മുന്നോട്ടു പോകില്ല. പരസ്യപ്രതികരണത്തിനില്ലെന്നും അവർ പറഞ്ഞു.
ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയെ തുടർന്നു പി.കെ.ശശിയെ ആറു മാസത്തേക്കാണ് സിപിഎം സസ്പെൻഡ് ചെയ്തത്. മന്ത്രി എ.കെ.ബാലൻ, പി.കെ.ശ്രീമതി എംപി എന്നിവരടങ്ങിയ അന്വേഷണ കമ്മിഷന്റെ ശുപാർശ പ്രകാരമാണ് അച്ചടക്കനടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നുമായിരുന്നു കമ്മിഷന്റെ ശുപാർശ.പി.കെ. ശശിക്കെതിരെ പരാതി നൽകിയ യുവതി പൊലീസിനെ സമീപിക്കുമെന്ന് കരുതുന്നില്ലെന്ന് പി. കെ. ശ്രീമതി എംപി. യുവതിക്ക് പാർട്ടിയിൽ വിശ്വാസമുണ്ടെന്നും, പരാതിക്ക് പിന്നിൽ പാലക്കാട് ജില്ലയിലെ വിഭാഗീയതയല്ലെന്നും പാർട്ടി അന്വേഷണ കമ്മിഷൻ അംഗം കൂടിയായ പി.കെ. ശ്രീമതി എംപി. മാധ്യമങ്ങളോട് പറഞ്ഞു.
'പരാതി നൽകിയ യുവതി യുവജനപ്രസ്ഥാനത്തിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്നയാളാണ്. തനിക്ക് ചില വിഷമങ്ങളുണ്ടായെന്നും, അന്വേഷിക്കണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്. പരാതി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്തപ്പോൾ ചില വീഴ്ചകളുണ്ടായെന്ന് കണ്ടെത്തി. പാർട്ടിയുടെ ഒരു നേതാവിൽനിന്ന് സംഭവിക്കാൻ പാടില്ലാത്ത സംഭാഷണങ്ങളാണ് ഉണ്ടായത്. പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രയോഗങ്ങളും സംഭാഷണത്തിലുണ്ടായിരുന്നു. അതുകൊണ്ടാണ് പാർട്ടി നടപടിയെടുക്കാൻ തീരുമാനിച്ചത്'- പി.കെ. ശ്രീമതി എംപി. വ്യക്തമാക്കി.
പാലക്കാട് ജില്ലയിലെ ഡിവൈഎഫ്ഐ. വനിതാ നേതാവിന്റെ പീഡനപരാതിയിലാണ് ഷൊർണൂർ എംഎൽഎയായ പി.കെ. ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സിപിഎം. സസ്പെൻഡ് ചെയ്തത്. ആറുമാസത്തേക്കാണ് സസ്പെൻഷൻ. യുവതിയുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച പാർട്ടി അന്വേഷണ കമ്മിഷൻ അംഗങ്ങളായ മന്ത്രി എ.കെ. ബാലൻ, പി.കെ. ശ്രീമതി എംപി എന്നിവരുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചായിരുന്നു നടപടി.
യുവതിയുമായി ശശി നടത്തിയ ഫോൺസംഭാഷണം മുഖ്യ തെളിവായി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. പികെ ശശിക്കെതിരായി നടപടി വേണമെന്ന അന്വേഷണ കമ്മീഷന്റെ ശുപാർശ നേരത്തേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചിരുന്നു. നേരത്തേ ശശിക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട വി എസ് അച്യുതാനന്ദൻ പാർട്ടി ജനറൽ സെക്രട്ടറിക്കു കത്തു നൽകിയിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോർട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോർട്ട് ചർച്ച ചെയ്തെങ്കിലും പികെ ശശി ജാഥ നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് ചർച്ച ചെയ്യൽ ഇന്നത്തേക്ക് നീക്കി വെയ്ക്കുകയായിരുന്നു. മന്ത്രി എ കെ ബാലനും പികെ ശ്രീമതി എംപിയും ആയിരുന്നു ആരോപണം അന്വേഷിച്ച കമ്മീഷനിലെ അംഗങ്ങൾ. പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ കെ ബാലന്റെ അഭിപ്രായം പികെ ശ്രീമതി അംഗീകരിച്ചില്ല. വാദ പ്രതിവാദങ്ങൾക്ക് ശേഷം ഏക കണ്ഠ്യമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്.