- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് കണ്ണൂർ പ്രീമിയം ലീഗ് രണ്ടാം എഡിഷൻ ടൂർണമെന്റ്; പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു
ജിദ്ദ: യു.ടി.എസ്.സി - സൗദി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) അവതരിപ്പിക്കുന്ന കെ.പി.എൽ (കണ്ണൂർ പ്രീമിയർ ലീഗ്) രണ്ടാം എഡിഷൻ ടൂർണമെന്റിന്റെ പ്രചരണ പരിപാടി മീഡിയ ഫോറം പ്രസിഡന്റ് ജാഫറലി പാലക്കോടും ഏഷ്യാനെറ്റ് റിപ്പോർട്ടർ ജലീൽ കണ്ണമംഗലവും ചേർന്ന് ഉദ്ഘാടനം ചെയ്തു. രാരാ ആവിസ് റെസ്റ്റോറന്റ്റിൽ വച്ച് നടന്ന വർണാഭമായ പരിപാടിയിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന മുഴുവൻ കളിക്കാരും, സ്പോൺസർമാർ, വിശിഷ്ട അതിഥികൾ പങ്കെടുത്തു. ടൂർണമെന്റിൽ പങ്കെടുക്കുന്ന നാല് ടീമുകളുടെ ജേഴ്സി പ്രകാശനം ടൈറ്റിൽ സ്‌പോൺസർ ഫൂച്ചർ ലൈറ്റ് മാനേജിങ് ഡയറക്ടർ താജുദ്ദിൻ, അൽ കബീർ ഫുഡ് പ്രതിനിധി ഉബൈദുല്ലാഹ്, രാരാ ആവിസ് റെസ്റ്റോറെന്റ് മാനേജർ സഫ്രിയാസ്, ഫിനിക്‌സ് ഡക്ട് പ്രതിനിധി റിയാസ് കെ.എം എന്നിവർ ചേർന്ന് നിർവഹിച്ചു. കണ്ണൂർ ജില്ലയിലെ ക്രിക്കറ്റ് കളിക്കാരെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് കെ.പി.എൽ അഥവാ കണ്ണൂർ പ്രീമിയർ ക്രിക്കറ്റ് ലീഗ് കഴിഞ്ഞ വർഷം രൂപം കൊണ്ടത്. നാല് ടീമുകൾ ആയി തരംതിരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. റിയാസ് ടി.വി നയിക്കുന്ന
ജിദ്ദ: യു.ടി.എസ്.സി - സൗദി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) അവതരിപ്പിക്കുന്ന കെ.പി.എൽ (കണ്ണൂർ പ്രീമിയർ ലീഗ്) രണ്ടാം എഡിഷൻ ടൂർണമെന്റിന്റെ പ്രചരണ പരിപാടി മീഡിയ ഫോറം പ്രസിഡന്റ് ജാഫറലി പാലക്കോടും ഏഷ്യാനെറ്റ് റിപ്പോർട്ടർ ജലീൽ കണ്ണമംഗലവും ചേർന്ന് ഉദ്ഘാടനം ചെയ്തു. രാരാ ആവിസ് റെസ്റ്റോറന്റ്റിൽ വച്ച് നടന്ന വർണാഭമായ പരിപാടിയിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന മുഴുവൻ കളിക്കാരും, സ്പോൺസർമാർ, വിശിഷ്ട അതിഥികൾ പങ്കെടുത്തു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന നാല് ടീമുകളുടെ ജേഴ്സി പ്രകാശനം ടൈറ്റിൽ സ്‌പോൺസർ ഫൂച്ചർ ലൈറ്റ് മാനേജിങ് ഡയറക്ടർ താജുദ്ദിൻ, അൽ കബീർ ഫുഡ് പ്രതിനിധി ഉബൈദുല്ലാഹ്, രാരാ ആവിസ് റെസ്റ്റോറെന്റ് മാനേജർ സഫ്രിയാസ്, ഫിനിക്‌സ് ഡക്ട് പ്രതിനിധി റിയാസ് കെ.എം എന്നിവർ ചേർന്ന് നിർവഹിച്ചു.
കണ്ണൂർ ജില്ലയിലെ ക്രിക്കറ്റ് കളിക്കാരെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് കെ.പി.എൽ അഥവാ കണ്ണൂർ പ്രീമിയർ ക്രിക്കറ്റ് ലീഗ് കഴിഞ്ഞ വർഷം രൂപം കൊണ്ടത്. നാല് ടീമുകൾ ആയി തരംതിരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. റിയാസ് ടി.വി നയിക്കുന്ന താണ ചാലഞ്ചേഴ്സ്, ഷാനിയുടെ നേതൃത്വത്തിൽ ലോഗൻസ് ടെൽകൻസ്, റഫ്ഷാദ് നയിക്കുന്ന സിറ്റി റയിടേഴ്സ്, ഹിശാം താഹയുടെ സ്റ്റേഡിയം ഫിനിക്‌സ് ഡക്കറ്റ് ടീമുകൾ ലീഗ് റൗണ്ടിൽ ഏറ്റുമുട്ടും. 12 ഓവർ വീതമുള്ള മത്സരങ്ങൾ ഖാലിദ് ബിൻ വലീദ് ഗ്രൗണ്ടിൽ (ബദർ ബേക്കറിക്ക് സമീപം) ആണ് നടത്തുന്നത്. എട്ടു ആഴ്ചകൾ നീണ്ടു നിൽക്കുന്ന ടൂർണമെന്റ് ഫൈനൽ മത്സരം ജനുവരി ആദ്യ വാരം നടക്കും.
കെ.പി.എൽ ചെയർമാൻ ഫിറോസ് കണ്ണൂരിന്റെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടി ഖാലിഖ് അബ്ദുള്ളയുടെ ഖിറാത്തോടെ ആരംഭിച്ചു. ജിദ്ദയിൽ ഒരുപാട് ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നുണ്ടെങ്കിലും ശരാശരി കളിക്കാർക്ക് കളിക്കാൻ അവസരങ്ങൾ ലഭിക്കാറില്ല. എന്നാൽ കെ.പി.എൽ ന്റെ മുഖ്യ ലക്ഷ്യം തന്നെ എല്ലാവർക്കും ക്രിക്കറ്റ് കളിക്കാൻ ഉള്ള അവസരം നൽകുക എന്നതാണെന്ന് കെ.പി.എൽ ടെക്‌നിക്കൽ ഹെഡ് റിയാസ് അബ്ദുൾകാദർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഷാനി പടിഞ്ഞാറെപുരയിൽ അവതാരകൻ ആയിരിന്നു. ഹിശാം മാഹി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.