- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ പ്ലേസ്‌മെന്റ് പ്രോഗ്രാം
കോട്ടയം: അസാപ് (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) പ്രകാരം പരിശീലനം ലഭിച്ച ജൂനിയർ റബ്ബർ ടെക്‌നീഷ്യന്മാർക്കും ലാബ് കെമിസ്റ്റുകൾക്കുമായി റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ ഓറിയന്റേഷൻ പ്രോഗ്രാമും പ്ലേസ്‌മെന്റ് ഡ്രൈവും നടത്തുന്നു. സെപ്റ്റംബർ 15-നു രാവിലെ 10 മുതലാണ് പരിപാടി. യഥാക്രമം +2, ഡിഗ്രി വിദ്യാർത്ഥികൾക്കായി റബ്ബർ സ്‌കിൽ ഡെ
കോട്ടയം: അസാപ് (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) പ്രകാരം പരിശീലനം ലഭിച്ച ജൂനിയർ റബ്ബർ ടെക്‌നീഷ്യന്മാർക്കും ലാബ് കെമിസ്റ്റുകൾക്കുമായി റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ ഓറിയന്റേഷൻ പ്രോഗ്രാമും പ്ലേസ്‌മെന്റ് ഡ്രൈവും നടത്തുന്നു. സെപ്റ്റംബർ 15-നു രാവിലെ 10 മുതലാണ് പരിപാടി.
യഥാക്രമം +2, ഡിഗ്രി വിദ്യാർത്ഥികൾക്കായി റബ്ബർ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിൽ (ആർ.എസ്.ഡി.സി.) നിശ്ചയിച്ച മാനദണ്ഡങ്ങൾക്കും ആവശ്യകതയ്ക്കും അനുസരിച്ച് രൂപകൽപന ചെയ്തിട്ടുള്ള പരിശീലനം നേടിയവർക്കുവേണ്ടിയാണ് ഈ പ്ലേസ്‌മെന്റ് നടത്തുന്നത്. പങ്കെടുക്കുന്ന സ്ഥാപനങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ഫീസ് 500 രൂപ (സേവനനികുതി പുറമെ) ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2353325,2353201, ഇ-മെയിൽ training@rubberboard.org.in
Next Story