- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ സ്ഥാപനങ്ങളിൽ ക്രഷുകൾ ആരംഭിക്കാൻ നീക്കം; തീരുമാനത്തെ സ്വാഗതം ചെയ്ത് ജോലിക്കാരായ അമ്മമാർ
മസ്‌ക്കറ്റ്: സർക്കാർ സ്ഥാപനങ്ങളോടനുബന്ധിച്ച് ഡേ കെയർ സെന്ററുകൾ ആരംഭിക്കാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്‌മെന്റ് ആലോചിക്കുന്നു. തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധി ജോലിക്കാരായ അമ്മമാർ രംഗത്തെത്തിയിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനങ്ങളോടനുബന്ധിച്ച് ക്രഷുകൾ തുടങ്ങുന്നത് സ്ത്രീകൾക്ക് അവരുടെ കരിയർ മെച്ചപ്പെടുത്താനുള്ള അവസരം സൃഷ്ടി
മസ്‌ക്കറ്റ്: സർക്കാർ സ്ഥാപനങ്ങളോടനുബന്ധിച്ച് ഡേ കെയർ സെന്ററുകൾ ആരംഭിക്കാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്‌മെന്റ് ആലോചിക്കുന്നു. തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധി ജോലിക്കാരായ അമ്മമാർ രംഗത്തെത്തിയിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനങ്ങളോടനുബന്ധിച്ച് ക്രഷുകൾ തുടങ്ങുന്നത് സ്ത്രീകൾക്ക് അവരുടെ കരിയർ മെച്ചപ്പെടുത്താനുള്ള അവസരം സൃഷ്ടിക്കുമെന്നും മിനിസ്ട്രി വക്താവ് ചൂണ്ടിക്കാട്ടി.
ഒമാനിൽ തന്നെ ഒന്നോ രണ്ടോ സ്ഥാപനങ്ങൾ മാത്രമാണ് ഇത്തരത്തിൽ ക്രഷുകൾ ആരംഭിച്ചിരിക്കുന്നത്. കൂടുതൽ സ്ഥാപനങ്ങൾ ഈ ആശയവുമായി മുന്നോട്ടു വരികയാണെങ്കിൽ അത് ജോലിക്കാരായ അമ്മമാർക്ക് ഏറെ ഗുണകരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഇത്തരം ഡേ കെയർ സെന്ററുകൾ സ്ഥാപിക്കണമെന്നാണ് പൊതുവിൽ ഉയർന്നിരിക്കുന്ന അഭിപ്രായം.
ജോലി സ്ഥലത്ത് ഡേ കെയർ സെന്ററുകൾ തുടങ്ങുന്നത് അമ്മമാർക്ക് കുട്ടികളെ തങ്ങളുടെ കണ്ണെത്തും ദൂരത്ത് തന്നെ ഉണ്ടെന്നുള്ള ധൈര്യത്തിൽ ജോലി ചെയ്യാൻ സാധിക്കുമെന്നും പരിചയ സമ്പന്നരായ സ്റ്റാഫുകൾ കുട്ടികളെ നോക്കുന്നത് ഏറെ ആശ്വാസകരമാണെന്നും വിലയിരുത്തപ്പെടുന്നു. അമേരിക്കയിലും യുകെയിലും ഇന്ത്യയിലെ തന്നെ ചിലയിടങ്ങളിലും നടപ്പാക്കിയിട്ടുള്ള ഈ ആശയം ഒമാനിലും പ്രാവർത്തികമാക്കാൻ അധികൃതർ തീരുമാനമെടുക്കുന്നതിനെ എല്ലാ ഭാഗത്തു നിന്നും സ്വാഗതം ചെയ്യുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഒമാനി സ്ത്രീകളുടെ എണ്ണം അടിക്കടി വർധിച്ചുവരികയാണെന്ന് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു. കൂടാതെ ഉന്നത വിദ്യാഭ്യാസം നേടുന്ന വനിതകളുടെ എണ്ണത്തിലും വർധനയാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ മെച്ചപ്പെട്ട ജോലി സാഹചര്യം സ്ത്രീകൾക്ക് നൽകേണ്ടത് സർക്കാരിന്റെ കടമയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജോലി സ്ഥാപനങ്ങളോട് അടുത്ത് ഡേ കെയർ സെന്റർ വരുന്നത് അമ്മമാർക്ക് കുഞ്ഞുങ്ങളോട് അടുത്തു നിന്നുകൊണ്ടു തന്നെ ജോലി ചെയ്യാൻ സാധിക്കുന്നു. വീട്ടുജോലിക്കാരുടെ പക്കൽ കുഞ്ഞിനെ ഏൽപ്പിച്ച് ജോലി സ്ഥലത്ത് എത്തുന്നതിനെക്കാൾ എത്രയോ സൗകര്യമാണ് കുഞ്ഞിനെ ഒപ്പം കൂട്ടിക്കൊണ്ട് എത്തുന്നത് എന്നാണ് ജോലിക്കാരായ അമ്മമാർ ചൂണ്ടിക്കാട്ടുന്നത്.