- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി യാത്രക്കാരുമായി ലാൻഡ് ചെയ്ത് നീങ്ങിയ വിമാനം റൺവേയിലെ ബ്ലാക്ക് ഐസിൽ കുടുങ്ങി തെന്നി വട്ടം കറങ്ങി; അടുത്തൂകൂടി പോയ വിമാനവുമായി കൂട്ടിയിടിക്കാതിരുന്നത് ഭാഗ്യം കൊണ്ട്
സൈബീരിയയിലെ ടോൽമച്ചേവോ വിമാനത്താവളത്തിൽ നിരവധി യാത്രക്കാരുമായി ലാൻഡ് ചെയ്ത വിമാനം മഞ്ഞിൽതെന്നി വട്ടം കറങ്ങി. എതിരെവന്ന വിമാനവുമായി കൂട്ടിയിടിച്ച് വൻദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്. ലാൻഡ് ചെയ്ത് റൺവേയിലൂടെ നീങ്ങിയ വിമാനം മഞ്ഞിലേക്ക് കയറി തെന്നി നീങ്ങുകയായിരുന്നു. പെട്ടെന്ന് കാലാവസ്ഥ മാറുന്ന സൈബീരിയയിൽ പെട്ടെന്നാണ് റൺവേ മഞ്ഞിൽ മൂടിയത്. എയർബസ് എ320 വിമാനമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ബെയ്ജിങ്ങിൽനിന്ന് വന്ന വിമാനം നോവോസിബർസ്‌കിലെ ടോൽമച്ചോവോ വിമാനത്താവളത്തിലിറങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ടെർമിനലിലേക്ക് നീങ്ങുകയായിരുന്ന വിമാനം പെട്ടെന്ന് തെന്നിത്തിരിയുകയായിരുന്നു. പൈലറ്റിന് നിയന്ത്രണം നഷ്ടമാവുകയും ചെയ്തതോടെ അരികിൽ പാർക്ക് ചെയ്തിരുന്ന ടു-154 വിമാനവുമായി കൂട്ടിയിടിക്കാനുള്ള സാഹചര്യവുമുണ്ടായി. സൈബീരിയ എയർലൈൻസിന്റെ വിമാനത്തിന്റെ വാൽ ടുപ്പലേവ് വിമാനത്തിൽ അടിച്ച് തകരേണ്ടതായിരുന്നു. ഏതാനും മീറ്ററുകളുടെ വ്യത്യാസത്തിലാണ് ദുരന്തം ഒഴിവായത്. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള തയ്യാറെടു
സൈബീരിയയിലെ ടോൽമച്ചേവോ വിമാനത്താവളത്തിൽ നിരവധി യാത്രക്കാരുമായി ലാൻഡ് ചെയ്ത വിമാനം മഞ്ഞിൽതെന്നി വട്ടം കറങ്ങി. എതിരെവന്ന വിമാനവുമായി കൂട്ടിയിടിച്ച് വൻദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്. ലാൻഡ് ചെയ്ത് റൺവേയിലൂടെ നീങ്ങിയ വിമാനം മഞ്ഞിലേക്ക് കയറി തെന്നി നീങ്ങുകയായിരുന്നു. പെട്ടെന്ന് കാലാവസ്ഥ മാറുന്ന സൈബീരിയയിൽ പെട്ടെന്നാണ് റൺവേ മഞ്ഞിൽ മൂടിയത്.
എയർബസ് എ320 വിമാനമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ബെയ്ജിങ്ങിൽനിന്ന് വന്ന വിമാനം നോവോസിബർസ്‌കിലെ ടോൽമച്ചോവോ വിമാനത്താവളത്തിലിറങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ടെർമിനലിലേക്ക് നീങ്ങുകയായിരുന്ന വിമാനം പെട്ടെന്ന് തെന്നിത്തിരിയുകയായിരുന്നു. പൈലറ്റിന് നിയന്ത്രണം നഷ്ടമാവുകയും ചെയ്തതോടെ അരികിൽ പാർക്ക് ചെയ്തിരുന്ന ടു-154 വിമാനവുമായി കൂട്ടിയിടിക്കാനുള്ള സാഹചര്യവുമുണ്ടായി.
സൈബീരിയ എയർലൈൻസിന്റെ വിമാനത്തിന്റെ വാൽ ടുപ്പലേവ് വിമാനത്തിൽ അടിച്ച് തകരേണ്ടതായിരുന്നു. ഏതാനും മീറ്ററുകളുടെ വ്യത്യാസത്തിലാണ് ദുരന്തം ഒഴിവായത്. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ സൈബീരിയൻ എയർലൈൻസിനില്ലെന്ന് യാത്രക്കാരിൽ ചിലർ പരാതിപ്പെട്ടു. ശൈത്യകാലത്ത് ഉപയോഗിക്കുന്ന തരം ടയറുകളല്ല വിമാനത്തിനുണ്ടായിരുന്നതെന്നും അവർ കുറ്റപ്പെടുത്തി.