തിന് മുമ്പ് താൻ തന്നെ പകർത്തിയ പ്രകൃതിയുടെ സ്വാഭാവികമായ ചിത്രങ്ങളേക്കാൾ മികച്ച രീതിയിലാണ് സർ ഡേവിഡ് ആറ്റൻബറോ പ്ലാനറ്റ് എർത്ത് സെക്കൻഡ് ചിത്രീകരിച്ചിരിക്കുന്നത്. അതിൽ ഒരു ജിറാഫിനെ പിടിക്കാൻ ഒരു സിംഹം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഉദാഹരണമായി എടുത്ത് കാട്ടാം. എന്നാൽ ജിറാഫ് അടുത്തെത്തിയപ്പോൾ അതിനെ പിടിക്കാൻ സിംഹം കഴിയുന്ന ശ്രമമെല്ലാം നടത്തിയെങ്കിലും ജിറാഫ് സിംഹത്തെ തൊഴിച്ച് തെറിപ്പിച്ച് മുന്നോട്ട് പോവുകയായിരുന്നു. ഇത്തരത്തിലുള്ള അപൂർവ കാഴ്ചകളുമായാണ് ബിബിസിയുടെ ഐതിഹാസിക പരമ്പര കുതികുതിക്കുന്നത്.

കാടുകളിൽ പതിയിരുന്ന് ഏത് ഇരയെയും അനായാസമായി പിടിച്ച് കീഴ്പ്പെടുത്തി ഭക്ഷിക്കാൻ മൃഗരാജാവായ സിംഹത്തിന് സാധിക്കുമെങ്കിലും നമിബിലെ മരുപ്രദേശത്ത് സിംഹം വേട്ടയാടാൻ പാടുപെടുന്നതാണ് ആറ്റൻബറോ ഇവിടെ പകർത്തി വച്ചിരിക്കുന്നത്. ഇതു വരെ കാണാത്ത സിംഹത്തിന്റെ പ്രതിസന്ധിയുടെ അപൂർവ കാഴ്ചകളാണിവിടെ അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെ സിംഹങ്ങൾ നിലവിൽ വേട്ടയാടാൻ പ്രത്യേക പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന് ആറ്റൻബറോ വിവരിക്കുന്നുണ്ട്. ഇവിടെ കാടുകളുടെ മറയില്ലാത്തതിനാൽ ഇവിടുത്തെ പ്രത്യേക മാനുകളെ നേരിട്ട് പിന്തുടർന്ന് സിംഹത്തിന് വേട്ടയാടിപ്പിടിക്കുക സാധ്യമല്ല. ഇവിടെ വേട്ടയാടാനിറങ്ങുന്ന സിംഹങ്ങളിൽ മിക്കവയും പരാജയപ്പെടുകയാണ് പതിവ്. മൂന്ന് ദിവസത്തിനിടെ നൂറു കണക്കിന് മൈലുകൾ വേട്ടയാടാനായി താണ്ടിയിട്ടും പ്രയോജനമില്ലാത്തതിനെ തുടർന്നാണ് ഇവിടെ സിംഹം ജിറാഫിനെ വേട്ടയാടാൻ ശ്രമിച്ചത്. എന്നാൽ അതും പരാജയമടയുകയായിരുന്നു. സിംഹത്തെ നിർദയം തൊഴിച്ചിട്ടാണ് ജിറാഫ് കടന്ന് പോകുന്നത്.

പ്രകൃതിയിലെ ജീവജാലങ്ങളുടെ ആക്രമണങ്ങളെയും ഇരപിടിത്തത്തെയും ഇണക്കങ്ങളെയും തികച്ചും സ്വാഭാവികമായിട്ടാണീ പരമ്പരയിൽ ആറ്റൻബറോയുട ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്. ഇതിന് പുറമെ ഒരു സോംഗ് ബേഡ് കള്ളിമുൾ ചെടിയിൽ അതിന്റെ ഇരയെ വയ്ക്കുന്നതും പിന്നീടിതിനെ മാറ്റുന്നതും കാണാം. കാട്ടുകുതിരകളുടെ വന്യവും സ്വാതന്ത്ര്യം നിറഞ്ഞതുമായ കുതിപ്പുകളും ഇതിലൂടെ നമുക്ക് ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇവ അന്യോന്യം ആക്രമിക്കാൻ തുടങ്ങുമ്പോൾ എല്ലാ താറുമാറാവുകയാണ്.ഒടിഞ്ഞ കാൽ, അല്ലെങ്കിൽ ചിതറിയ താടിയെല്ല് എന്നിവയെന്നാൽ വേദനാജനകമായ മരണമെന്നാണ് അർത്ഥമെന്ന് ആറ്റൻബറോ കുതിരകൾ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ പശ്ചാത്തലത്തിൽ വിവരിക്കുന്നത് കേൾക്കാം.

പ്ലാനറ്റ് ഐസ്ലാൻഡ്സ് ആൻഡ് മൗണ്ടയിൻസ് എന്ന പരമ്പരക്ക് ശേഷമെത്തിയ പ്ലാനറ്റ് എർത്ത് സെക്കൻഡ് എത്തിയിരിക്കുന്നത്. മുൻ പരമ്പരയിൽ നിന്നും വ്യത്യസ്തമായി കാട്ടിലെ സ്വാഭാവികവും വന്യവുമായ കാഴ്ചകളാണ് അതിന്റെ സ്വാഭാവികത ചോരാതെ അദ്ദേഹം പകർത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഇത് കാട്ടിലേക്ക് നടത്തുന്ന ഒരു ട്രക്കിങ് പോലെയാണ് നമുക്ക് അനുഭവപ്പെടുന്നത്. ആറ്റൻബറോയുടെ പകരം വയ്ക്കാനില്ലാത്ത ഉൾക്കാഴ്ചകളും നമുക്കിതിലൂടെ അനുഭവിക്കാൻ സാധിക്കുന്നുണ്ട്. അതിന് പുറമെ ഇതിന്റെ അതുല്യമായ ഫോട്ടോഗ്രാഫിയും എടുത്ത് പറയേണ്ടതാണ്. പ്രകൃതിയിലേക്ക് പിടിക്കുന്ന കണ്ണാടിയിലെ കാഴ്ചകൾ പോലെയാണ് ആറ്റൻബറോ ഈ പരമ്പര ചിത്രീകരിച്ചിരിക്കുന്നത്. ജീവികൾ അതിജീവിക്കാൻ വേണ്ടി പരസ്പരം നടത്തുന്ന പോരാട്ടമാണീ പരമ്പരയുടെ കാതൽ.

കീരിയും പാമ്പും തമ്മിലുള്ള ജീവന്മരണ പോരാട്ടം, മുതലയുടെ വായിൽ പെട്ട് പിടയുന്ന അമേരിക്കൻ കടുവയുടെ അവസാന നിമിഷങ്ങളും സംഭ്രമത്തോടെ മാത്രമേ നമുക്ക് കണ്ടിരിക്കാൻ സാധിക്കുകയുള്ളൂ. ഇതിന് പുറമെ പരുന്തിന്റെ പിടിയിലകപ്പെടുന്ന അണ്ണാറക്കണ്ണന്റെ പിടച്ചിലുകൾ ആരുടെയും ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങളാണ്. ഇര കിട്ടാതെ പട്ടിണി കിടന്ന് പിടയുന്ന സിംഹങ്ങളുടെ ദുരിതത്തിന്റെ അപൂർവ കാഴ്ചകളും ആറ്റൻബറോ ഇതിൽ സ്വാഭാവികമായി പകർത്തി വച്ചിരിക്കുന്നു.