- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുമായി കൂട്ടുകൂടുമ്പോൾ അമേരിക്ക ലക്ഷ്യമിടുന്നത് പാക്കിസ്ഥാനെയല്ല; അമേരിക്കയ്ക്ക് എതിരാളികളാകുമെന്ന് ഭയക്കുന്ന ചൈനയെ ഒറ്റപ്പെടുത്തുക ലക്ഷ്യം
ഇന്ത്യയുമായുള്ള സമാധാന ചർച്ചകളിൽനിന്ന് പാക്കിസ്ഥാൻ പൊടുന്നനെ പിന്മാറിയതോടെ ഏഷ്യ വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. പതിനൊന്ന് മാസത്തിനിടെ രണ്ടാം തവണ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആഷ്ടൺ കാർട്ടർ ഇന്ത്യയിലേക്ക് എത്തുന്നതും ഈ പ്രത്യേക സാഹചര്യത്തിലാണ്. ചൈനയുടെ അറിവോടെയാണ് പാക്കിസ്ഥാൻ സമാധാന ചർച്ചകളിൽനിന്ന് പിന്മാറിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ ന്യൂഡൽഹി സന്ദർശനത്തിന് പ്രസക്തിയേറുന്നത്. ചൈന പാക്കിസ്ഥാനോട് അടുക്കുമ്പോൾ അമേരിക്ക ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തുന്നുവെന്നാണ് ഈ സന്ദർശനം തെളിയിക്കുന്നത്. ഗോവയിലാണ് ആഷ്ടൺ കാർട്ടറും പ്രതിരോധ മന്ത്രി മനോഹർ പരിക്കാറുമായി ചർച്ച നടത്തുക. ഗോവയിൽ സന്ദർശനം നടത്തിയശേഷമാകും കാർട്ടറും പരിക്കാറും ന്യൂഡൽഹിയിലേക്ക് ചർച്ചകൾക്കായി പോവുക. ഗോവയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കാർട്ടർ സന്ദർശനം നടത്തും. പാക്കിസ്ഥാനെയല്ല, ചൈനയെയാണ് ഇന്ത്യയുടെയും അമേരിക്കയുടെയുമൊക്കെ വലിയ ശത്രുവെന്ന നിലപാടിലാണ് കാർട്ടർ. അക്കാര്യ
ഇന്ത്യയുമായുള്ള സമാധാന ചർച്ചകളിൽനിന്ന് പാക്കിസ്ഥാൻ പൊടുന്നനെ പിന്മാറിയതോടെ ഏഷ്യ വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. പതിനൊന്ന് മാസത്തിനിടെ രണ്ടാം തവണ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആഷ്ടൺ കാർട്ടർ ഇന്ത്യയിലേക്ക് എത്തുന്നതും ഈ പ്രത്യേക സാഹചര്യത്തിലാണ്.
ചൈനയുടെ അറിവോടെയാണ് പാക്കിസ്ഥാൻ സമാധാന ചർച്ചകളിൽനിന്ന് പിന്മാറിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ ന്യൂഡൽഹി സന്ദർശനത്തിന് പ്രസക്തിയേറുന്നത്. ചൈന പാക്കിസ്ഥാനോട് അടുക്കുമ്പോൾ അമേരിക്ക ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തുന്നുവെന്നാണ് ഈ സന്ദർശനം തെളിയിക്കുന്നത്.
ഗോവയിലാണ് ആഷ്ടൺ കാർട്ടറും പ്രതിരോധ മന്ത്രി മനോഹർ പരിക്കാറുമായി ചർച്ച നടത്തുക. ഗോവയിൽ സന്ദർശനം നടത്തിയശേഷമാകും കാർട്ടറും പരിക്കാറും ന്യൂഡൽഹിയിലേക്ക് ചർച്ചകൾക്കായി പോവുക. ഗോവയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കാർട്ടർ സന്ദർശനം നടത്തും.
പാക്കിസ്ഥാനെയല്ല, ചൈനയെയാണ് ഇന്ത്യയുടെയും അമേരിക്കയുടെയുമൊക്കെ വലിയ ശത്രുവെന്ന നിലപാടിലാണ് കാർട്ടർ. അക്കാര്യം പലരീതിയിൽ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യയെയും പാക്കിസ്ഥാനെയും ഒരു നാണയത്തിന്റെ ഇരുഭാഗങ്ങളായി ചിന്തിക്കുന്നവർ ഇപ്പോഴുമുണ്ട്. എന്നാൽ, അമേരിക്ക ആ ചിന്താഗതി കുറേക്കാലമായി മാറ്റിവച്ചിരിക്കുകയാണന്ന് ഫോറിൻ റിലേഷൻ കൗൺസിൽ യോഗത്തിൽ വെള്ളിയാഴ്ച കാർട്ടർ പറഞ്ഞു.
ഏഷ്യയിലെ സുപ്രധാന സഖ്യകക്ഷിയാക്കി ഇന്ത്യയെ മാറ്റിയെടുക്കുക എന്നതാണ് അമേരിക്കയുടെ നയം. വളരെ അടുപ്പവും ദൃഢതയുമുള്ള ബന്ധമാണ് ഇന്ത്യയുമായിആഗ്രഹിക്കുന്നതെന്നും കാർട്ടർ പറഞ്ഞു.ഇന്ത്യയുമായി പ്രതിരോധ സഹകരണ കരാറൊന്നും ഇല്ലെങ്കിലും മറ്റു ചില മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും കാർട്ടർ വ്യക്തമാക്കുന്നു.
പ്രതിരോധ സഹകരണക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുന്നതുവരെ കാത്തിരിക്കാനാണ് അമേരിക്കയുടെ തീരുമാനം. അഭിമാനികളാണ് ഇന്ത്യക്കാരെന്നും പ്രശ്‌നങ്ങൾ സ്വന്തം നിലയ്ക്ക് പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്നും കാർട്ടർ പറയുന്നു. എന്നാൽ, സമീപകാലത്തുതന്നെ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവർത്തിക്കാനുള്ള തീരുമാനത്തിലെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു.