കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസികളും ഇനി ശുചീകരണ ഫീസ് നല്‌കേണ്ടി വന്നേക്കും. കുവൈറ്റിൽ താമസിക്കുന്ന വിദേശികൾക്ക് ശുചീകരണ ഫീസ് ഈടാക്കാനാണ് കുവൈറ്റ് മുനിസിപ്പാലിറ്റി ആലോചിക്കുന്നത്. പ്രതിവർഷം 25 ദിനാർ ഫീസ് ചുമത്തുന്നതാണു നീക്കം.

ഫീസ് ഈടാക്കുന്നത് സംബന്ധിച്ച വിവരം മുനിസിപ്പൽ അംഗം അബ്ദുല്ല അൽ കന്ദരിയാണ് അറിയിച്ചത്. താമസിക്കുന്ന കെട്ടിടങ്ങളുടെ വാടകക്കരാറുകാരനായ വ്യക്തിയാണു ഫീസ് നൽകേണ്ടത്. വീട്ടുവാടക കരാർ ഒപ്പുവച്ചയാളുടെ ഇഖാമ പുതുക്കുന്നതും ശുചീകരണ ഫീസും തമ്മിൽ ബന്ധപ്പെടുത്തിയായിരിക്കും നടപടിയെടുക്കുക. സമീപ രാജ്യങ്ങളിലും ഇത്തരം ഫീസ് നിലവിലുണ്ട്.