- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതയോരങ്ങളിലെ നഷ്ടമാകുന്ന തണൽ തിരികെ പിടിക്കാൻ മുന്നിട്ടറങ്ങി ഒരു അദ്ധ്യാപകൻ; റോഡരികിൽ തണൽ മരങ്ങൾ വച്ചു പിടിപ്പിച്ച് ശ്രദ്ധേയനായി കണ്ണൂർ സ്വദേശി അഷ്‌റഫ്; നട്ടുപിടിപ്പിക്കുന്നത് 'കാക്കയിരക്ക മരം'
കണ്ണൂർ : റോഡ് പണിയുടെയും റോഡ് ആറുവരിപ്പാത ആകുന്നതിന്റെയുമൊക്കെ ഭാഗമായി നിരവധി മരങ്ങളാണ് ദിവസേന നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. വേൻ കനക്കുക കൂടി ചെയ്യുന്ന സാഹചര്യത്തിൽ ഇങ്ങനെ മുറിച്ചുമാറ്റപ്പെടുന്ന മരങ്ങളുടെ വില ശരിക്ക് നാം അറിയുന്നുമുണ്ട്.ഒപ്പം തന്നെ പാതയോരങ്ങളി മരങ്ങൾ മുറിക്കുന്നതിലുടെ നഷ്ടമാകുന്നത് പക്ഷികളുടെതുൾപ്പടെ നിരവധി ജീവജാലങ്ങളുടെ ആവാസസ്ഥലവും കൂടിയാണ്.കണക്കുകൾ പ്രകാരം ലക്ഷക്കണക്കിന് മരങ്ങളാണ് ഈയൊരു റോഡ് പണി കൊണ്ട് മാത്രം നമ്മൾക്ക് നഷ്ടമായത്.
കണ്ണൂർ ജില്ലയിൽ എടക്കാടിനോട് ചേർന്ന പരിസരപ്രദേശത്ത് നഷ്ടപ്പെട്ട മരങ്ങൾക്ക് പകരമായി മരങ്ങൾ നട്ടുപിടിപ്പിക്കുകയാണ് ഒരു അദ്ധ്യാപകൻ. പുഴാതി ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനും എടക്കാട് താമസിക്കുകയും ചെയ്യുന്ന കാരകുനിയിൽ എ കെ മുഹമ്മദ് അഷ്‌റഫാണ് മരങ്ങൾ നട്ടു പിടിപ്പിക്കുന്നത്.
ആറുവരിപ്പാത വരുന്നതുമായി ബന്ധപ്പെട്ട് എടക്കാട് പരിസരപ്രദേശങ്ങളിൽ ഒത്തിരി മരങ്ങൾ നഷ്ടപ്പെട്ടിരുന്നു. എടക്കാട് ബസാറിനോട് ചേർന്നാണ് ഇദ്ദേഹം വൻതോതിൽ മരങ്ങൾ നട്ടുപിടിപ്പിചിരിക്കുന്നത്. വേനൽ ആയതോടെ ഈയൊരു മരം അക്ഷരാർത്ഥത്തിൽ ജനങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ്. എടക്കാട് പരിസരപ്രദേശത്തും മാത്രമല്ല കൊടുവള്ളി, ധർമ്മടം, മുഴപ്പിലങ്ങാട്, തലശ്ശേരി സ്റ്റേഡിയത്തിന്റെ പരിസരം, തുടങ്ങിയ പ്രദേശങ്ങളിലും ഇദ്ദേഹം മരങ്ങൾ റോഡിനോട് ചേർന്ന് വെച്ചു പിടിപ്പിച്ചിട്ടുണ്ട്.
ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്ന ഡിവിഡിവി മരമാണ് ഇദ്ദേഹം കൂടുതലായി പാതയോരങ്ങളിൽ നട്ടുവളർത്തിയിട്ടുള്ളത്. മെക്‌സിക്കൻ വൃക്ഷമാണ് ഡിവിഡിവി. 15 അടിയോളം മാത്രം വളരുന്ന മരം ആണിത്.നെല്ലി മരത്തിന്റെ ഇലകൾക്ക് സമ്മാനമാണ് ഈ മരത്തിലെ ഇലകൾ. ഇത്തരത്തിൽ നിരവധി മരങ്ങൾ ആണ് ഇദ്ദേഹം ഈ പ്രദേശങ്ങളിൽ നട്ടിട്ടുള്ളത്.
ഡിവിഡിവി മരത്തിൽ പൊതുവേ കാക്കകൾ ഇരിക്കാറില്ല എന്നാണ് അഷ്‌റഫ് മാഷ് പറയുന്നത്. ഈ മരത്തിലെ ഇലകൾ കാക്കയുടെ കാലിലും മറ്റും തട്ടി കാക്കയ്ക്ക് ഇക്കിളി ആവുമത്രേ. പ്രാദേശികമായ ഈ മരത്തിലെ കാക്കയിരിക്കാ മരം എന്ന് മറ്റൊരു പേരും ഉണ്ടത്രേ.
തലശ്ശേരിയിൽനിന്ന് വിത്തുകൊണ്ടുവന്നാണ് വ്യാപകമായി ഇത്തരത്തിൽ എടക്കാടിനോട് ചേർന്ന റോഡിന്റെ പരിസരത്ത് ഇദ്ദേഹം മരം നട്ടത്. വ്യാപകമായി ഇത്തരത്തിൽ ഈ മരം പടർന്നു പന്തലിക്കും എന്നുള്ളതുകൊണ്ട് വളർന്ന ഇലക്ട്രിക് കമ്പികളിൽ തട്ടി വൈദ്യുതി ലഭിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്നതിനാലും ആണ് ഈ ഒരു മരം തന്നെ നടാനായി തിരഞ്ഞെടുത്തത് എന്ന് അഷ്‌റഫ് മാഷ് പറയുന്നു.
ഇത്തരത്തിൽ നട്ടുപിടിപ്പിച്ച് ചെടികൾക്ക് അദ്ദേഹം സ്ഥിരമായി രാവിലെയും വൈകുന്നേരവും വെള്ളമൊഴിച്ചു കൊടുക്കുന്നുണ്ട്. ഇടയ്ക്ക് വളവും ഇട്ടു കൊടുക്കുന്നുണ്ട്. ഡിവിഡിവി മരങ്ങൾക്ക് പുറമേ മഴമരം ബദാംമരം തുടങ്ങി നൂറോളം മറ്റു മരങ്ങളും ഇദ്ദേഹം വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ നട്ടുപിടിപ്പിച്ച് ചെടികൾക്ക് പരസ്യ ബോർഡ് ഉപയോഗിച്ച് സംരക്ഷണവും ഇദ്ദേഹം തീർത്തിട്ടുണ്ട്.
മരങ്ങൾ ഇല്ലാത്ത ഒരു തലമുറ സ്വപ്നം കാണാൻ പറ്റുന്നതിലും അപ്പുറമാണ്. ഇത്തരത്തിൽ വരുംതലമുറയ്ക്ക് മരം വികസനം കാരണം മരം ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടാവരുത് എന്നുള്ളതുകൊണ്ടാണ് അഷ്‌റഫ് മാഷ് ബോധപൂർവം ഇത്തരത്തിൽ മരങ്ങൾ വച്ചു പിടിപ്പിക്കുന്നത്.