- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്ക് പരിഹാരമായോ...? പ്ലാസ്റ്റിക്ക് തിന്നുന്ന പുഴുക്കളെ കണ്ടെത്തിയെന്ന് ശാസ്ത്രലോകം; പ്ലാസ്റ്റിക്ക് തിന്ന് തീർക്കാൻ കൂട്ടത്തോടെ വളർത്തുന്ന പുഴുക്കൾ ഒടുവിൽ വിശപ്പ് സഹിക്കാനാവാതെ മനുഷ്യനെ തിന്നാതിരിക്കട്ടെ
മനുഷ്യൻ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി പ്ലാസ്റ്റിക് മാലിന്യം മാറിയിരിക്കുകയാണ്. മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ഇത് വൻ ഭീഷണിയാണുയർത്തുന്നത്. ഭൂമി പ്ലാസ്റ്റിക്ക് മാലിന്യങ്ങളാൽ കുന്ന് കൂടുന്ന ഈ അവസരത്തിൽ പ്ലാസ്റ്റിക്ക് തിന്ന് തീർക്കുന്ന പുഴുക്കളെ കണ്ടെത്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞർ രംഗത്തെത്തി. വളരെ വേഗത്തിലാണീ പുഴുക്കൽ പ്ലാസ്റ്റിക്ക് തിന്ന് തീർക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അങ്ങനെ വരുമ്പോൾ അവയ്ക്ക് ഭൂമിയിലെ പ്ലാസ്റ്റിക്ക് മാലിന്യം എളുപ്പത്തിൽ തിന്ന് തീർക്കാൻ സാധിച്ചേക്കാം. അത്തരമൊരു ഘട്ടത്തിൽ പ്ലാസ്റ്റിക്ക് തിന്ന് തീർക്കാൻ കൂട്ടത്തോടെ വളർത്തുന്ന പുഴുക്കൾ പ്ലാസ്റ്റിക്ക് കിട്ടാതെ വരുന്ന സന്ദർഭത്തിൽ വിശപ്പ് സഹിക്കാനാവാതെ ഒടുവിൽ മനുഷ്യനെ തിന്നാൻ തുടങ്ങുമോ എന്ന ആശങ്കയും ഇതിനൊപ്പം ഉയർന്ന് വരുന്നുണ്ട്. ഈ ചെറിയ കാറ്റർപില്ലറിന് കടുത്ത പ്ലാസ്റ്റിക്കിനെ പോലും നിമിഷനേരം കൊണ്ട് തിന്ന് തീർക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രലോകം അവകാശപ്പെടുന്നത്. ഇതിലൂടെ കടുത്ത
മനുഷ്യൻ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി പ്ലാസ്റ്റിക് മാലിന്യം മാറിയിരിക്കുകയാണ്. മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ഇത് വൻ ഭീഷണിയാണുയർത്തുന്നത്. ഭൂമി പ്ലാസ്റ്റിക്ക് മാലിന്യങ്ങളാൽ കുന്ന് കൂടുന്ന ഈ അവസരത്തിൽ പ്ലാസ്റ്റിക്ക് തിന്ന് തീർക്കുന്ന പുഴുക്കളെ കണ്ടെത്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞർ രംഗത്തെത്തി. വളരെ വേഗത്തിലാണീ പുഴുക്കൽ പ്ലാസ്റ്റിക്ക് തിന്ന് തീർക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അങ്ങനെ വരുമ്പോൾ അവയ്ക്ക് ഭൂമിയിലെ പ്ലാസ്റ്റിക്ക് മാലിന്യം എളുപ്പത്തിൽ തിന്ന് തീർക്കാൻ സാധിച്ചേക്കാം. അത്തരമൊരു ഘട്ടത്തിൽ പ്ലാസ്റ്റിക്ക് തിന്ന് തീർക്കാൻ കൂട്ടത്തോടെ വളർത്തുന്ന പുഴുക്കൾ പ്ലാസ്റ്റിക്ക് കിട്ടാതെ വരുന്ന സന്ദർഭത്തിൽ വിശപ്പ് സഹിക്കാനാവാതെ ഒടുവിൽ മനുഷ്യനെ തിന്നാൻ തുടങ്ങുമോ എന്ന ആശങ്കയും ഇതിനൊപ്പം ഉയർന്ന് വരുന്നുണ്ട്.
ഈ ചെറിയ കാറ്റർപില്ലറിന് കടുത്ത പ്ലാസ്റ്റിക്കിനെ പോലും നിമിഷനേരം കൊണ്ട് തിന്ന് തീർക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രലോകം അവകാശപ്പെടുന്നത്. ഇതിലൂടെ കടുത്ത പരിസ്ഥിതി പ്രശ്നമുയർത്തുന്ന പ്ലാസ്റ്റിക്കിനെ വ്യാവസായികാടിസ്ഥാനത്തിൽ നേരിടാനാകുമെന്നും റിപ്പോർട്ടുണ്ട്. ഓരോ വർഷവും ലോകമാകമാനം ഏതാണ്ട് ഒരു ട്രില്യൺ പ്ലാസ്റ്റിക്ക് ബാഗുകളാണ് ഉപയോഗിക്കുന്നത്. ഇവ വൻ തോതിൽ സമുദ്രങ്ങളിലേക്കും ഭൂമിയിലെ മറ്റിടങ്ങളിലേക്കും വലിച്ചെറിയപ്പെടുകയും അവ പരിസ്ഥിക്കും ജീവജാലങ്ങൾക്കും കടുത്ത ഭീഷണിയായിത്തീരുന്നുമുണ്ട്.
സാധാരണയായി തേനീച്ചക്കൂടുകളിൽ കാണപ്പെടുന്ന വാക്സ് വേമാണ് പ്ലാസ്റ്റിക്ക് തീറ്റയിൽ മുമ്പനെന്ന് കണ്ടെത്തിയിരിക്കുന്നു. സാധാരണയായി കരണ്ട് മുറിക്കാൻ പ്രയാസമായ പോളിത്തീലെയിൻ പോലും ഇവ എളുപ്പം തിന്ന് തീർക്കുമത്രെ. ഇവയുടെ ഉമിനീരിലുള്ള പ്രത്യേക എൻസൈമുകൾ കാരണമാണ് ഇവയ്ക്ക് പ്ലാസ്റ്റിക് വേഗം തിന്നാനാകുന്നതെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. ഇവയിലൂടെ പ്ലാസ്റ്റിക്ക് കെമിക്കൽ ബോണ്ടുകളെ ഇവ അനായാസം ആക്രമിക്കുകയാണ് ചെയ്യുന്നത്. അതായത് തേനീച്ചക്കൂടുകളിലെ മെഴുകിനെ ഇവ എങ്ങിനെയാണോ ദഹിപ്പിക്കുന്നത് അതു പോലെ തന്നെ പ്ലാസ്റ്റിക്കിനെയും ദഹിപ്പിക്കുന്നുവെന്നാണ് അനുമാനിക്കുന്നത്.
ബയോളജിസ്റ്റും അമേച്വൽ ബീ കീപ്പറുമായ ഫെഡെറിക്ക ബെർടോചിന് തന്റെ തേനീച്ച കൂട് വൃത്തിയാക്കുന്നതിനിടയിലായിരുന്നു വാക്സ് വേമിന് പ്ലാസ്റ്റിക്ക് തിന്നാനുള്ള കഴിവ് തീർത്തും യാദൃശ്ചികമായി കണ്ടെത്തിയത്. ഇവയെ താൽക്കാലികമായി ഒരു പ്ലാസ്റ്റിക്ക് ഷോപ്പിങ് ബാഗിൽ നിക്ഷേപിച്ചപ്പോൾ അവ ബാഗ് തിന്നുന്നതായി തെളിയുകയായിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട കേബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നടന്ന പരീക്ഷണങ്ങളിലും ഇത് ശരിയാണെന്ന് തെളിയുകയായിരുന്നു. 12 മണിക്കൂറുകൾക്കുള്ളിൽ 92 എംജി പ്ലാസ്റ്റിക്ക് ഇവ പൂർണമായും തിന്ന് തീർത്തിരുന്നു.
ഇതിന് മുമ്പ് ബാക്ടീരിയകളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ അവയ്ക്ക്ക് 0.13 എംജി പ്ലാസ്റ്റിക്ക് മാത്രമേ തിന്നാൻ സാധിക്കുകയുള്ളുവെന്നാണ് തെളിഞ്ഞിരുന്നത്. ഇതിന് 24 മണിക്കൂറെടുക്കുകയും ചെയ്തിരുന്നു. ഈ പരീക്ഷണത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിസിൻ ആൻഡ് ബയോടെക്നോളജി ഓഫ് കാന്റബ്രിയയിലെ ഗവേഷകരും കേംബ്രിഡ്ജിലെ ഗവേഷകരോട് സഹകരിച്ചിരുന്നു. ഈ വിരകൾക്ക് പ്ലാസ്റ്റിക്കിലെ കെമിക്കൽബോണ്ടുകളെ തകർക്കാനാകുമെന്ന് അവർ സ്പെക്ട്രോസ്‌കോപിക് വിശകലനത്തിലൂടെ തെളിയിക്കുകയും ചെയ്തിരുന്നു.