- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുപ്പത്തിയാറിലും മിന്നി തിളങ്ങി റോജർ ഫെഡറർ; ഫെഡെക്സിന് ഇത് എട്ടാം വിമ്പിൾഡൻ കിരീടം: ഒപ്പം 19-ാം ഗ്രാൻഡ്സ്ലാം
ലണ്ടൻ: സ്വിറ്റ്സർലൻഡിന്റെ ഇതിഹാസ നക്ഷത്രം റോജർ ഫെഡറർ എട്ടാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടു. ഒപ്പം 19-ാം ഗ്രാൻസ്്ലാം കിരീടവും. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിന്റെ അഴകാർന്ന പച്ചപ്പുൽത്തകിടിയിൽ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ടെന്നീസിന്റെ ക്ലാസിക് മുഖമായ റോജർ ഫെഡറർ വിംബിൾഡൺ കിരീടം സ്വന്തമാക്കിയത്. മുപ്പത്തിയഞ്ചുകാരനായ ഫെഡറർ കേവലം ഒരു മണിക്കൂർ 41 മിനിറ്റുകൾക്കുള്ളിലാണ് സിലിച്ചിനെ കശക്കിയെറിഞ്ഞത്. സ്‌കോർ 6-3, 6-1, 6-4. ഇനി ഒമ്പതു തവണ വിംബിൾഡൺ നേടിയ മാർട്ടിന നവ് രത്തിലോവ മാത്രമാണ് ഫെഡററുടെ മുന്നിലുള്ളത്. 2012നു ശേഷം ഇതാദ്യമായാണ് ഫെഡക്സ് വിംബിൾഡണിൽ മുത്തമിട്ടത്. ഓപ്പൺ എറയുടെ ചരിത്രത്തിൽ വിംബിൾഡൺ നേടുന്ന ഏറ്റവും പ്രായമേറിയ താരമാണ് ഫെഡറർ. 1976ൽ 32-ാം വയസിൽ കിരീടം ചൂടിയ ഇതിഹാസ താരം ആർതർ ആഷെയുടെ റിക്കാർഡാണ് ഫെഡറർ മറികടന്നത്. പരിക്കുമൂലം ഏറെ വിഷമതകൾ അലട്ടുകകൂടി ചെയ്തതോടെ സിലിച്ച് ഫെഡറർക്ക് ഒരു എതിരാളിയേ ആയില്ല. നിരവധി തവണ ഡോക്ടറെത്തി സിലിച്ചിനെ പരിശോധിച്ചു. കിരീടനേട്ടത്തോടെ
ലണ്ടൻ: സ്വിറ്റ്സർലൻഡിന്റെ ഇതിഹാസ നക്ഷത്രം റോജർ ഫെഡറർ എട്ടാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടു. ഒപ്പം 19-ാം ഗ്രാൻസ്്ലാം കിരീടവും.
ഓൾ ഇംഗ്ലണ്ട് ക്ലബ്ബിന്റെ അഴകാർന്ന പച്ചപ്പുൽത്തകിടിയിൽ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ടെന്നീസിന്റെ ക്ലാസിക് മുഖമായ റോജർ ഫെഡറർ വിംബിൾഡൺ കിരീടം സ്വന്തമാക്കിയത്. മുപ്പത്തിയഞ്ചുകാരനായ ഫെഡറർ കേവലം ഒരു മണിക്കൂർ 41 മിനിറ്റുകൾക്കുള്ളിലാണ് സിലിച്ചിനെ കശക്കിയെറിഞ്ഞത്. സ്‌കോർ 6-3, 6-1, 6-4.
ഇനി ഒമ്പതു തവണ വിംബിൾഡൺ നേടിയ മാർട്ടിന നവ് രത്തിലോവ മാത്രമാണ് ഫെഡററുടെ മുന്നിലുള്ളത്. 2012നു ശേഷം ഇതാദ്യമായാണ് ഫെഡക്സ് വിംബിൾഡണിൽ മുത്തമിട്ടത്. ഓപ്പൺ എറയുടെ ചരിത്രത്തിൽ വിംബിൾഡൺ നേടുന്ന ഏറ്റവും പ്രായമേറിയ താരമാണ് ഫെഡറർ.
1976ൽ 32-ാം വയസിൽ കിരീടം ചൂടിയ ഇതിഹാസ താരം ആർതർ ആഷെയുടെ റിക്കാർഡാണ് ഫെഡറർ മറികടന്നത്.
പരിക്കുമൂലം ഏറെ വിഷമതകൾ അലട്ടുകകൂടി ചെയ്തതോടെ സിലിച്ച് ഫെഡറർക്ക് ഒരു എതിരാളിയേ ആയില്ല. നിരവധി തവണ ഡോക്ടറെത്തി സിലിച്ചിനെ പരിശോധിച്ചു. കിരീടനേട്ടത്തോടെ ഏറ്റവും കൂടുതൽ വിംബിൾഡൺ കിരീടം നേടുന്ന പുരുഷതാരമായി ഫെഡറർ മാറി. ഏഴു കിരീടം നേടിയ അമേരിക്കയുടെ വിഖ്യാത താരം പീറ്റ് സാംപ്രസിനെയാണ് ഫെഡറർ പിന്തള്ളിയത്. ഒമ്പതു തവണ വിംബിൾഡൺ നേടിയ മാർട്ടിന നവ് രത്തിലോവ മാത്രമാണ് ഫെഡററുടെ മുന്നിലുള്ളത്. ഈ സീസണിലെ ഓസ്ട്രേലിയൻ ഓപ്പണും ഫെഡററിനായിരുന്നു. ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടിയ ഫെഡറർ പിന്നിലുള്ള നദാലുമായുള്ള (15) വ്യത്യാസം നാലായി വർധിപ്പിച്ചു.
ഒരു സെറ്റ് പോലും വഴങ്ങാതെയാണ് ഫെഡറർ കിരീടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ്. വിംബിൾഡണിൽ ആദ്യ ഫൈനൽ കളിച്ച സിലിച്ച് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഫെഡറർക്കു വെല്ലുവിളിയുയർത്തിയില്ല. ഫെഡറർ തന്റെ കരിയറിൽ ഏറ്റവും അനായാസം കിരീടം സ്വന്തമാക്കിയ വർഷം ഒരുപക്ഷേ ഇതായിരിക്കും.
ആദ്യസെറ്റിന്റെ തുടക്കത്തിൽ മാത്രമായിരുന്നു സിലിച്ചിന്റെ വെല്ലുവിളിയുണ്ടായിരുന്നത്. എന്നാൽ, 2-2ൽനിന്ന് സെർവ് ബ്രേക് ചെയ്തു മുന്നേറിയ ഫെഡറർ പിന്നീടു തിരിഞ്ഞുനോക്കിയില്ല. രണ്ടാം സെറ്റിൽ 3-0ന്റെ ലീഡ് നേടി വളരെ നേരത്തെ തന്നെ മികവ് പ്രകടിപ്പിച്ചു. മൂന്നാം സെറ്റിൽ പൊരുതാനുള്ള ശ്രമം സിലിച്ചിനുണ്ടായെങ്കിലും പരിക്ക് വില്ലനായി. ഒടുവിൽ 6-1ന് സെറ്റും ചാമ്പ്യൻഷിപ്പും ഫെഡറർ സ്വന്തമാക്കി.
ഫെഡററുടെ റിക്കാർഡുകൾ
ഏറ്റവും കൂടുതൽ ഗ്രാൻസ്്ലാം നേടിയ താരം 19
ഏറ്റവും കൂടുതൽ വിംബിൾഡൺ കിരീടം ചൂടിയ താരം 8, പീറ്റ് സാംപ്രസിന്റെ റിക്കാർഡ് (7) മറികടന്നു
ഒരു ഗ്രാൻസ്്ലാമിൽ കൂടുതൽ തവണ ഫൈനലിലെത്തിയ താരം, വിംബിൾഡണിൽ 11 തവണ, നദാലിന്റെ റിക്കാർഡ് (10) മറികടന്നു
ഗ്രാൻസ്്ലാം നേടുന്ന പ്രായംകൂടിയ താരം, 35-ാം വയസിൽ വിംബിൾഡൺ
29 ഗ്രാൻസ്്ലാം ഫൈനലുകൾ (10 എണ്ണം തുടർച്ചയായി), തുടർച്ചയായി 23 ഗ്രാൻസ്്ലാം സെമി ഫൈനലുകൾ, ആകെ 42 സെമികൾ
ഏതെങ്കിലും മൂന്നു ഗ്രാൻസ്്ലാമുകൾ അഞ്ചോ അതിലധികമോ നേടിയ ഏക താരം
തുടർച്ചയായി 10 ഗ്രാൻസ്്ലാം ഫൈനലുകൾ
ലോകറാങ്കിംഗിൽ ഒന്നാം സ്ഥാനം 302 ആഴ്ചകളിൽ (തുടർച്ചയായി 237 ആഴ്ചകളിൽ). 1973ൽ റാങ്കിങ് ഏർപ്പെടുത്തിയ ശേഷം കൂടുതൽ തുടർആഴ്ചകൾ ഒന്നാമതിരിക്കുന്ന താരം. കൂടുതൽ ആഴ്ചകൾ ഒന്നാം സ്ഥാനം കൈയാളിയ താരം പീറ്റ് സാംപ്രസാണ്.
ഹാർഡ്കോർട്ടിൽ 10 ഗ്രാൻസ്്ലാമുകൾ നേടുന്ന ആദ്യതാരം (ഓസ്ട്രേലിയൻ ഓപ്പണും യുഎസ് ഓപ്പണും അഞ്ചു വീതം)
ഹാർഡ്കോർട്ടിൽ 65 കിരീടങ്ങൾ നേടി, ഈ നേട്ടം കൈവരിക്കുന്ന ഏക താരമായി
കളിമൺ കോർട്ടിൽ ഒരു ഗ്രാൻസ്്ലാം മാത്രം. അഞ്ചു തവണ ഫ്രഞ്ച് ഓപ്പൺ ഫൈനലിലെത്തിയ ഫെഡറർ നാലു തവണയും റാഫേൽ നദാലിനോടു തോറ്റു. നദാൽ പരിക്കു മൂലം പിന്മാറിയ 2009ലെ ഫ്രഞ്ച് ഓപ്പണിൽ ഫെഡറർ ചാമ്പ്യനായി.
ഫെഡറർ 65 ഹാർഡ് കോർട്ട് കിരീടങ്ങളും 17 പുൽകോർട്ട് കിരീടങ്ങളും 11 ക്ലേ കോർട്ട് കിരീടങ്ങളും സ്വന്തമാക്കി.
ആകെ കിരീടങ്ങൾ 93. ജിമ്മി കോണേഴ്സും (109) ഇവാൻ ലെൻഡലും (94) മാത്രം മുന്നിൽ.
മൂന്നു വർഷങ്ങളിൽ എല്ലാ ഗ്രാൻസ്്ലാമുകളിലും ഫൈനലിലെത്തുന്ന ഒരേ ഒരു താരം 2006, 2007, 2009
71 ഗ്രാൻസ്്ലാം മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരം
തുടർച്ചയായി 65 ഗ്രാൻസ്്ലാം മത്സരങ്ങൾ കളിച്ച ഏക താരം
പുൽകോർട്ടിൽ ഏറ്റവും കൂടിയ വിജയശതമാനം 81.17%