- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത നാടക പ്രവർത്തകൻ മധു മാസ്റ്റർ അന്തരിച്ചു; വിട പറഞ്ഞത് പതിനഞ്ച് നാടകങ്ങളുടെ രചയിതാവ്; എട്ടോളം സിനിമകളിൽ വേഷമിട്ടു
കോഴിക്കോട്: പ്രശസ്ത നാടക പ്രവർത്തകനും രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമായ മധു മാസ്റ്റർ അന്തരിച്ചു. 74 വയസായിരുന്നു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. അമ്മ, സ്പാർട്ടക്കസ്, പുലിമറഞ്ഞ കുട്ടൻ മൂസ്, മൂട്ട , സുനന്ദ തുടങ്ങിയ പതിനഞ്ച് നാടകങ്ങളുടെ രചയിതാവാണ്. എട്ടോളം സിനിമകളിൽ വേഷമിട്ടു.
നക്‌സൽ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെഅറസ്റ്റിലാവുകയും കൊടിയ മർദനങ്ങൾക്ക് വിധേയനാകുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കു ശേഷം കേരളത്തിൽ വലിയ ചലനം സൃഷ്ടിച്ച 'അമ്മ' എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് മധു മാസ്റ്ററാണ്. ജോൺ അബ്രഹാം കയ്യൂർ സമരം സിനിമയാക്കാനൊരുങ്ങിയപ്പോൾ തിരക്കഥാ രചനയിൽ പങ്കാളിയായിരുന്നു.
സിപിഎം, സിപിഐ, സിപിഐ എം എൽ സഹയാത്രികനായിരുന്നു. കെ. മധുസൂദനൻ എന്നായിരുന്നു യഥാർഥ പേര്. ഭാര്യ: കെ. തങ്കം. മക്കൾ: എം ടി. വിധു രാജ് (മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ), അഭിനയ രാജ് (എ എൻ എസ് മീഡിയ കൊച്ചി).
മറുനാടന് മലയാളി ബ്യൂറോ