തിരുവല്ല: കെ.ടി ജലീൽ എംഎ‍ൽഎ ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ ഇന്ത്യൻ അധിനിവേശ കാശ്മീർ പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് നേതാവ് തിരുവല്ല കോടതിയിൽ ഹർജി നൽകി. മല്ലപ്പള്ളി സ്വദേശിയും ആർഎസ്എസ് ജില്ല പ്രചാർ പ്രമുഖുമായ അരുൺ മോഹനാണ് അഡ്വ.വി. ജിനചന്ദ്രൻ മുഖേനെ ഇന്ന് ഉച്ചയോടെ
തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്റ്ററേറ്റ് കോടതിയിൽ ഹർജി നൽകിയത്.

ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിൽ ഒരാഴ്ച മുമ്പ് നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ല എന്നതടക്കമുള്ള വിഷയങ്ങൾ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.