- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാസ്യനടൻ പുരസ്‌കാരം നൽകി അഭിനേതാവിനെ അപമാനിക്കരുതെന്ന് അടൂർ ഗോപാലകൃഷ്ണൻ സമിതി; മദ്യപാനവും പുകവലിയും സിനിമയിൽ നിന്നും ഒഴിവാക്കണമെന്നും നിർദ്ദേശം
തിരുവനന്തപുരം: ഹാസ്യനടന് അവാർഡ് നൽകുന്ന രീതി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ ശുപാർശ. ഹാസ്യനടനെന്ന പുരസ്‌കാരം നൽകുന്നത് അഭിനേതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സിനിമാ റഗുലേറ്ററി അഥോറിറ്റി രൂപീകരിക്കണമെന്നും സമിതി സർക്കാരിന് നിർദ്ദേശം നൽകി. മദ്യപാന
തിരുവനന്തപുരം: ഹാസ്യനടന് അവാർഡ് നൽകുന്ന രീതി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ ശുപാർശ. ഹാസ്യനടനെന്ന പുരസ്‌കാരം നൽകുന്നത് അഭിനേതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സിനിമാ റഗുലേറ്ററി അഥോറിറ്റി രൂപീകരിക്കണമെന്നും സമിതി സർക്കാരിന് നിർദ്ദേശം നൽകി. മദ്യപാനം, പുകവലി തുടങ്ങിയ രംഗങ്ങൾ മലയാള സിനിമകളിൽ നിന്നും പൂർണമായും ഒഴിവാക്കണം. നിലവിൽ നിയമപരമായ മുന്നറിയിപ്പ് നൽകുന്ന സംവിധാനം മാത്രമാണുള്ളത്. ഈ രീതി മാറ്റേണ്ട സമയമായി. സിനിമാ മേഖലയിലെ അനാവശ്യ പ്രവണതകൾ ഇല്ലാതാക്കും. ഇതിനായി സംസ്ഥാനത്ത് പ്രത്യേക നിയമ നിർമ്മാണം നടത്തണം. നിലവിൽ 1958ലെ നിയമമാണ് പിന്തുടരുന്നത്. ഇതിലെ നല്ല വശങ്ങൾ കൂടി ഉൾക്കൊള്ളിച്ചാകണം നിയമനിർമ്മാണമെന്നും സമിതി റിപ്പോർട്ടിൽ പരാമർശിക്കുന്നു.
കേരളത്തിൽ നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ നടത്തിപ്പിനായി പ്രത്യേക സമിതി രൂപീകരിക്കും. മേളയിലെ എല്ലാ സിനിമകൾക്കും ബുക്കിങ് ഏർപ്പെടുത്തണം. സിനിമകളുടെ എണ്ണം നൂറു മുതൽ 120 വരെയായി കുറയ്ക്കണമെന്ന സുപ്രധാന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. അന്തർദേശീയ നിലവാരമുള്ള സിനിമകൾക്ക് സബ്‌സിഡി അനുവദിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.