തിരുവനന്തപുരം: കോടതി വിധികൾ നടപ്പാക്കുക സർക്കാരിന് ഭരണഘടനാ ബാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. എന്നാൽ ശബരിമലയിൽ ഒഴികെ ഒരു വിഷയത്തിലും സർക്കാർ തിടുക്കം കാട്ടുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. സഭാ തർക്കത്തിലും ബാർ കോഴയിലും എല്ലാം കോടതി വിധികളെ തള്ളിക്കളയാനാണ് ഇടത് സർക്കാർ ശ്രമിച്ചതെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന വാദം. ഇതിന് സമാനമായി ഹയർ സെക്കന്ററീ സ്‌കൂൾ അദ്ധ്യാപകരുടെ സ്ഥലം മാറ്റത്തിലെ ഹൈക്കോടതി ഉത്തരവും അട്ടിമറിക്കാൻ തിരക്കിട്ട ശ്രമങ്ങളാണ് സർക്കാർ തലത്തിൽ നടക്കുന്നത്. ഇടത് സംഘടനാ പ്രതിനിധികളാണ് സ്ഥലം മാറ്റം അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നിൽ.

ഹയർസെക്കണ്ടറി അദ്ധ്യാപക സ്ഥലം മാറ്റ മാനദണ്ഡത്തിലെ ഹോം സ്റ്റേഷൻ വ്യവസ്ഥ അട്ടിമറിച്ച് സ്വന്തം ഭാര്യയ്ക്ക് വീടിനെടുത്ത് ജോലിയൊരുക്കാൻ ഇടത് സംഘടനാ നേതാവിന്റെ കള്ളക്കളി പോലും ചർച്ചയായിരുന്നു. കോളേജ് പ്രൊഫസർ കൂടിയായ ഈ അധ്യപകനുമായി വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര നാഥിന് അടുത്ത ബന്ധമാണുള്ളത്. ഇത്തരത്തിൽ നടന്ന നീക്കമെല്ലാം ഹൈക്കോടതി തിരിച്ചറിയുകയും സുതാര്യമായി ട്രാൻസഫർ നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു. നാളെയാണ് ഉത്തരവ് നടപ്പാക്കാനുള്ള അവസാന തീയതി. എന്നാൽ ഇതുവരെ ഉത്തരവ് പുറത്തിറങ്ങിയില്ല. എങ്ങനേയും ഉത്തരവ് വൈകിപ്പിക്കാനാണ് സംഘടനാ തലത്തിലെ കള്ളക്കളി. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉത്തരവ് വൈകിപ്പിക്കും. നിശ്ചിത സമയം കഴിയുമ്പോൾ സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി ആരെങ്കിലും കോടതിയെ സമീപിക്കും. ഇതോടെ ഉത്തരവ് മൂന്ന് മാസം കൂടി കേസിന്റെ പേരിൽ നീട്ടിക്കൊണ്ടു പോകും. അതിന് ശേഷം അടുത്ത വർഷം പുതിയ മാനദണ്ഡവുമായി ട്രാൻസഫർ നടത്താനാണ് സർക്കാരിന് താൽപ്പര്യം.

ഇത്തവണ വലിയ കള്ളക്കളികളാണ് ട്രാൻസഫറിനായുള്ള മാനദണ്ഡലത്തിൽ സർക്കാർ ഉൾപ്പെടുത്തിയത്. ഹയർസെക്കന്ററി അദ്ധ്യാപകരുടെ പൊതു സ്ഥലം മാറ്റത്തിന് സർക്കാർ കരട് മാനദണ്ഡം തയ്യാറാക്കിയിരുന്നു. ഈ കരടിലാണ് സമർത്ഥമായി ഇടത് അദ്ധ്യാപകാ സംഘടനാ നേതാവ് ഇടപെടൽ നടത്തിയത്. ഗുരുതരമായ അപാകത എന്ന മുഖവരയോടെ കരട് മാദണ്ഡത്തിലെ 7,8,9,17 ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ഉൾപ്പടെയുള്ളവർക്ക് ഈ നേതാവ് കത്തെഴുതിയിരുന്നു. ഇത് വിദ്യാഭ്യാസ മന്ത്രി വകുപ്പിന് കൈമാറി. കരട് മാനദണ്ഡങ്ങൾ ഉത്തരവായെത്തിയപ്പോൾ നേതാവിന്റെ അഭിപ്രായങ്ങൾ എല്ലാം അതേ പടി അതിലുമെത്തി. ഇതിന്റെ ഗുണം നേതാവിന്റെ ഭാര്യയ്ക്കുമുണ്ടായി. അങ്ങനെ നേതാവിന്റെ ഭാര്യയ്ക്ക് കൊല്ലത്ത് തന്നെ തുടരാമെന്ന അവസ്ഥയെത്തി. മലപ്പുറത്ത് ഒന്നിലധികം വിദ്യാഭ്യാസ ജില്ലകളുണ്ട്. അതായത് മലപ്പുറത്തെ ഒരു വിദ്യാഭ്യാസ ജില്ലയിൽ നിന്ന് മറ്റൊരിടത്തേക്ക് സ്ഥലം മാറ്റം. ഇവിടെ കാലാവധി പൂർത്തിയാക്കുമ്പോൾ വീണ്ടും പഴയ വിദ്യാഭ്യാസ ജില്ലയിലേക്ക് മടങ്ങിയെത്താം.

സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലം മാറ്റ മാനദണ്ഡത്തിലും ഡയറക്കറേറ്റന്റെ കരട് മാനണ്ഡത്തിലും ഹോംസ്റ്റോഷൽ എന്നത് റവന്യജില്ല ആയിരുന്നു. ഇതിൽ പ്രകാരം ഒരു ജില്ലയിൽ 3 വർഷം തികയുമ്പോൾ അദ്ധ്യാപകൻ മറ്റു ജില്ലയിലേക്ക് അപേക്ഷിക്കുന്ന മുറക്ക് പ്രസ്തുത ജില്ലയിൽ 5 വർഷം തികച്ച അദ്ധ്യാപകർ ആ ജില്ലക്ക് പുറത്ത് പോകേണ്ടിവരുമായിരുന്നു. അന്യ ജില്ല എന്നതിൽ നിന്ന് ഹോംസ്റ്റോഷൻ വ്യാഖ്യാനം വിദ്യാഭ്യാസ ജില്ല എന്നായതോടെ വർഷതോളം സ്വന്തം സ്ഥലത്തോ അയൽ ജില്ലയിലോ ജോലിചെയ്യുന്നവർക്ക് വിദൂര ജില്ലയിലെക്ക് പോകാതെ രക്ഷപെടാനുള്ള വഴി തുറന്നു. ഇതെല്ലാം കോടതി ഇടപെടലോടെ പൊളിഞ്ഞു. പിന്നീട് സൈനികന്റെ ബന്ധുക്കൾക്ക് സ്ഥലമാറ്റത്തിൽ ഇളവ് അനുദിച്ചു. സൈനികന്റെ ആശ്രിതനെന്ന മുൻ നിലപാട് തിരുത്തിയാണ് മാനദണ്ഡത്തിൽ സൈനികന്റെ ബന്ധു എന്നാക്കിയത്. ഇതോടെ ബന്ധുത്തിൽ എവിടെയെങ്കിലും സൈനികനുണ്ടെങ്കിൽ അത് സംഘടനാ നേതാക്കൾ ഉപയോഗിക്കുന്ന തരത്തിലാക്കാനായിരുന്നു ശ്രമം. ഇതും കോടതി ഇടപെടലോടെ പൊളിഞ്ഞു.

നാളെ പൊതു സ്ഥലമാറ്റം നടത്തിയേ മതിയാകൂവെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവും ഇട്ടൂ. ഇത് നേതാക്കൾക്ക് തിരിച്ചടിയായി. ഇടത് സംഘടനാ നേതൃത്വം തയ്യാറാക്കി നൽകിയ ലിസ്റ്റ് അംഗീകരിക്കാനാവത്ത സ്ഥിതിയും വന്നു. ഇതോടെയാണ് ട്രാൻസഫർ തന്നെ അട്ടിമറിക്കാൻ നീക്കം നടക്കുന്നത്.