- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
+1 പ്രവേശനം: മാനേജ്‌മെന്റുകൾ കോഴപിരിക്കുവാൻ ഏജന്റുമാരെ നിയമിക്കുന്നുവെന്ന് ആരോപണം
കുറവിലങ്ങാട് : വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാനും, മെച്ചപ്പെട്ട പഠനം നേടുനനതിനുവേണ്ടി നടപ്പിലാക്കിയ ഏകജാലകം അട്ടിമറിക്കുവാനും, ഏകജാലകത്തിന് മുമ്പേ വിദ്യാർത്ഥികൾക്ക് +1 പ്രവേശനം ഉറപ്പിക്കുവാൻ സ്വകാര്യ മാനേജ്‌മെന്റുകൾ മുൻകൂറായി കോഴ സ്വീകരിക്കുവാൻ തുടങ്ങി. കോഴ വാങ്ങുന്നതിനായി പ്രമുഖ മാനേജ്‌മെന്റുകൾ പ്രതിനിധികളെ തന്നെ
കുറവിലങ്ങാട് : വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാനും, മെച്ചപ്പെട്ട പഠനം നേടുനനതിനുവേണ്ടി നടപ്പിലാക്കിയ ഏകജാലകം അട്ടിമറിക്കുവാനും, ഏകജാലകത്തിന് മുമ്പേ വിദ്യാർത്ഥികൾക്ക് +1 പ്രവേശനം ഉറപ്പിക്കുവാൻ സ്വകാര്യ മാനേജ്‌മെന്റുകൾ മുൻകൂറായി കോഴ സ്വീകരിക്കുവാൻ തുടങ്ങി. കോഴ വാങ്ങുന്നതിനായി പ്രമുഖ മാനേജ്‌മെന്റുകൾ പ്രതിനിധികളെ തന്നെ നിയമിച്ചുകഴിഞ്ഞു.
കഴിഞ്ഞ വർഷം +1 പ്രവേശനം ഉറപ്പിക്കുവാൻ സ്‌കൂൾ മാനേജ്‌മെന്റ് രക്ഷിതാക്കളിൽ നിന്ന് വാങ്ങിയിരുന്നത് 20,000 മുതൽ 1 ലക്ഷം രൂപാ വരെയാണ്. എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് ഇഷ്ട വിഷയം ലഭിക്കുന്നതിനായി മാത്രം 25,000 രൂപാ മുതൽ 50,000 രൂപാ വരെ വാങ്ങിയ സ്‌കൂളുകൾ ജില്ലയിലുണ്ട്. മാനേജ്‌മെന്റ് അപേക്ഷയിൽ പ്രവേശനം ലഭിക്കുന്നതിനായി മാത്രം 15,000 രൂപാ മുതൽ 30,000 രൂപാ വരെയാണ് തല പിരിവ് നടത്തുന്നത്. മാനേജ്‌മെന്റ് അപേക്ഷയിലെ പ്രവേശനതുക സ്‌കൂളുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ് ഉപയോഗപ്പെടുത്തുന്നതെന്നാണ് മനേജ്‌മെന്റ് അധികൃതരുടെ അവകാശവാദമെങ്കിലും പല പ്രമുഖ സ്‌കൂൾ മാനേജ്‌മെന്റുകളുടെ ഭരണസമിതി ലഭിച്ച തലവരി പണം സ്വന്തം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു.
+1 ഏകജാലക അപേക്ഷകൾഅനുസരിച്ച് അർഹതപ്പെട്ടവർക്ക് പ്രവേശനം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുവാൻ ഹയർസെക്കഡറി വിഭാഗം ഡയറക്ടറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും, പരിശോധനകളോ, അന്വേഷണമോ ഉന്നത രാഷ്ട്രീയ ഇടപ്പെടലുകൾമൂലം അട്ടിമറിക്കപ്പെടുകയായിരുന്നു. +1 പഠനത്തിന് കൂടുതൽ ബാച്ചുകൾ ലഭിച്ച സ്‌കൂളുകൾ അഡ്‌മിഷൻ ആരംഭിക്കുന്നതിന് മുമ്പേ വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങുന്നുവെന്ന ആരോപണം ഉയർന്നുവെങ്കിലും രേഖാമൂലം പരാതികൾ നൽകുവാൻ രക്ഷിതാക്കൾ തയ്യറാകാത്തതു കാരണം പ്രതിപക്ഷ വിദ്യാർത്ഥി സംഘടന ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയിരുന്നു. പക്ഷേ അന്വേഷണം ഉണ്ടാകാത്തതാണ് ഈ വർഷവും സ്വകാര്യ മാനേജ്‌മെന്റുകളെ ഏകജാലകം തുടങ്ങുന്നതിന് മുമ്പ് കോഴാ പിരിക്കുവാൻ പ്രേരണയായിരിക്കുന്നത്.