- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ പരീക്ഷ മാറ്റി വച്ച വിവരം വിദ്യാർത്ഥികൾ എല്ലാം നേരത്തെ അറിഞ്ഞു; അറിയാത്തത് മന്ത്രി വി.ശിവൻകുട്ടി മാത്രം; പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ ഇറങ്ങിയത് ഈ മാസം 18 നും 19 നും ആയി; മന്ത്രിയെ ഓഫീസിൽ മണ്ടനാക്കുന്നത് ആര്?
തിരുവനന്തപുരം :പ്ലസ് വൺ പരീക്ഷ മാറ്റിവച്ചു എന്ന് മന്ത്രി വി. ശിവൻ കുട്ടി, ഇന്ന് വൈകുന്നേരം 4 മണിക്കാണ് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. പ്ലസ് വൺ പരീക്ഷയുടെ പുതുക്കിയ ടൈം ടേബിൾ ഹയർ സെക്കണ്ടറിയിൽ ഈ മാസം 18 നും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ ഈ മാസം 19 നും ഇറങ്ങിയിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.
തീയതി സഹിതം വിശദമായ ടൈം ടേബിൾ ആണ് ജീവൻ ബാബു ഇറക്കിയത്. വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കൾക്കും ഈ ടൈം ടേബിൾ കിട്ടിയിരുന്നു. പരീക്ഷ മാറ്റി വച്ചു എന്നും പുതിയ ടൈം ടേബിളും എല്ലാവരുടെയും കയ്യിൽ കിട്ടിയിട്ടും വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി അറിഞ്ഞില്ല. ഇന്ന് പത്രസമ്മേളനം നടത്തിയപ്പോൾ പുതിയ കാര്യം പ്രഖ്യാപിക്കുന്നതു പോലെ പ്ലസ് വൺ പരീക്ഷ മാറ്റി വച്ചു എന്ന് വിദ്യാഭ്യാസ മന്ത്രി അറിയിക്കുകയായിരുന്നു.
ഞങ്ങൾ നേരത്തെ അറിഞ്ഞെന്നായി വിദ്യാർത്ഥികൾ. പൊതു വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ മന്ത്രി വി. ശിവൻ കുട്ടിയെ കൃത്യമായി അറിയിക്കാതെ മന്ത്രിയെ വേഷം കെട്ടിച്ച് പത്രസമ്മേളനത്തിൽ ഇരുത്തുകയായിരുന്നു ഉദ്യോഗസ്ഥർ. പത്രസമ്മേളനത്തിനുശേഷം മാധ്യമ പ്രവർത്തകർ മന്ത്രിയുടെ ഓഫിസിലേക്ക് നേരത്തെ ഇറക്കിയ ടൈം ടേബിൾ അയച്ച് കൊടുത്തപ്പോഴാണ് തങ്ങൾക്ക് പറ്റിയ അക്കിടി അവർ തിരിച്ചറിയുന്നത്.
പേഴ്‌സണൽ സ്റ്റാഫിൽ 25 പേരുണ്ടെങ്കിലും മന്ത്രിയെ കാര്യങ്ങൾ കൃത്യമായി ബോധിപ്പിക്കാൻ ഇവർക്കാവുന്നില്ല. പൊതു സമൂഹത്തിലും വിദ്യാർത്ഥികളുടെ ഇടയിലും മന്ത്രി വി. ശിവൻ കുട്ടി ഇളിഭ്യനായതിന്റെ കാരണം ഇതു പോലുള്ള ഉദ്യോഗസ്ഥരാണ്.
കെ എസ് റ്റി എ എന്ന ഇടതു സംഘടനയുടെ അതിപ്രസരമാണ് വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്നത്. ശിവൻ കുട്ടിയെ മുന്നിൽ നിറുത്തി കെ എസ് റ്റി എ വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് തുടർന്നാൽ ശിവൻ കുട്ടി പൊതു സമൂഹത്തിൽ വീണ്ടും ഇളിഭ്യരായി തുടരും.