- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു; കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസി ഹരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി; 22 ഫീമെയിൽ കോട്ടയം സിനിമാ മോഡൽ നടന്നത് തിരുവനന്തപുരത്തെ പേട്ടയിൽ
തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചെടുത്തു. 23 വയസുകാരിയായ പെൺകുട്ടിയാണ് തിരുവനന്തപുരത്തെ പേട്ടയിലാണ് സംഭവം. വെള്ളിയാഴ്‌ച്ച രാത്രിയാണ് സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗാ ശാശ്വത പാദത്തെ(54) തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസി ഹരിക്കാണ് ജനനേന്ദ്രീയം നഷ്ടമായത്. ലൈംഗികാതിക്രമത്തിന് ശ്രമിച്ച ഇയാളുടെ ജനനീന്ദ്രീയം പെൺകുട്ടി മുറിക്കുകയായിരുന്നു. ഗംഗാ ശാശ്വത സ്വാമിയെന്നാണ് ശ്രീഹരിയെ അറിയപ്പെടുന്നത്. ഇയാൾക്കെതിരെ പോസ്‌കോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം പേട്ടയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ പൂജയ്ക്കും മറ്റുമായി ഇയാൾ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുടെ കുടുംബവുമായി ഇയാൾക്ക് ബന്ധമുണ്ട്. മൂന്ന് വർഷമായി ഇയാൾ തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നാണ് പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടി പൊലീസിന് നൽകിയിരിക്ക
തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചെടുത്തു. 23 വയസുകാരിയായ പെൺകുട്ടിയാണ് തിരുവനന്തപുരത്തെ പേട്ടയിലാണ് സംഭവം. വെള്ളിയാഴ്‌ച്ച രാത്രിയാണ് സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗാ ശാശ്വത പാദത്തെ(54) തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസി ഹരിക്കാണ് ജനനേന്ദ്രീയം നഷ്ടമായത്. ലൈംഗികാതിക്രമത്തിന് ശ്രമിച്ച ഇയാളുടെ ജനനീന്ദ്രീയം പെൺകുട്ടി മുറിക്കുകയായിരുന്നു. ഗംഗാ ശാശ്വത സ്വാമിയെന്നാണ് ശ്രീഹരിയെ അറിയപ്പെടുന്നത്. ഇയാൾക്കെതിരെ പോസ്‌കോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം പേട്ടയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ പൂജയ്ക്കും മറ്റുമായി ഇയാൾ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുടെ കുടുംബവുമായി ഇയാൾക്ക് ബന്ധമുണ്ട്. മൂന്ന് വർഷമായി ഇയാൾ തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നാണ് പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
പെൺകുട്ടിയുടെ വീട്ടിൽ നിത്യസന്ദർശകനായ ഇയാൾ ഇന്നലെ രാത്രി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ നേരത്തെ കൈയിൽ കരുതി വച്ച കത്തി ഉപയോഗിച്ച് പെൺകുട്ടി ഇയാളുടെ ലിംഗം ഛേദിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ പെൺകുട്ടിയുടെ വീട്ടുകാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ആശുപത്രി അധികൃതർ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. യുവാവിനെതിരെ പോസ്‌കോ കുറ്റം ചുമത്തി കേസെടുത്തു.
പെൺകുട്ടിയുടെ അച്ഛൻ ദീർഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാൾ വീട്ടിലെത്തുന്നതെന്നും പൊലീസ് പറയുന്നു. ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ തുടരുന്ന ശ്രീഹരിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പെൺകുട്ടിക്കെതിരെ ഇതുവരെ കേസൊന്നും പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ പെൺകുട്ടി അക്രമിയെ ചെറുക്കാനാണ് ശ്രമിച്ചതെന്നാണ് മനസിലായതെന്നും അതുകൊണ്ട് തന്നെ പെൺകുട്ടിക്കെതിരെ കേസെടുക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.