തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയിൽ മെഡിക്കൽ കോളേജിൽ കൊണ്ടു വന്നത്. സംഭവം അറിഞ്ഞതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. ഇതേ തുടർന്ന് സ്വാമിക്കെതിരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാൽസംഗ ശ്രമത്തിന് പൊലീസ് കേസെടുത്തു. കൊല്ലം പത്മന ആശ്രമത്തിലെ ഹരി സ്വാമി എന്ന ഗംഗേശാനന്ദ തീർത്ഥപാദർ ആണ്. ഈ സംഭവത്തിൽ പ്രതികരണവുമായി സാസ്‌കാരിക കേരളവും സജീവമായി. പെൺകുട്ടിക്ക് എല്ലാ പിന്തുണയും നൽകുകയാണ് പൊതു സമൂഹം. പീഡനത്തിന് അന്ത്യമുണ്ടാക്കാൻ ഇത്തരം ചെറുത്തു നിൽക്കുകൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

ഗംഗേശാനന്ദ തീർത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ പെൺകുട്ടി നേരത്തെ തന്നെ കത്തി കൈയിൽ കരുതി വച്ചിരുന്നു. പിന്നീട് ഇയാൾ ഉപദ്രവിക്കാനെത്തിയപ്പോൾ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്.കഴിഞ്ഞ ദിവസം രാത്രി 12.39 നാണ് 54 വയസുകാരനെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയിൽ മെഡിക്കൽ കോളേജിൽ കൊണ്ടു വന്നത്. തിരിച്ച് തുന്നിച്ചേർക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സർജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി.

കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസി ഹരിക്കാണ് ജനനേന്ദ്രീയം നഷ്ടമായത്. ലൈംഗികാതിക്രമത്തിന് ശ്രമിച്ച ഇയാളുടെ ജനനീന്ദ്രീയം പെൺകുട്ടി മുറിക്കുകയായിരുന്നു. ഗംഗാ ശാശ്വത സ്വാമിയെന്നാണ് ശ്രീഹരിയെ അറിയപ്പെടുന്നത്. തിരുവനന്തപുരം പേട്ടയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ പൂജയ്ക്കും മറ്റുമായി ഇയാൾ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുടെ കുടുംബവുമായി ഇയാൾക്ക് ബന്ധമുണ്ട്. മൂന്ന് വർഷമായി ഇയാൾ തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നാണ് പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്‌കോ ചുമത്തിയത്. അതുകൊണ്ട് തന്നെ ചികിൽസ കഴിഞ്ഞാലുടൻ ശ്രീ ഹരിയെ ജയിലിടയ്ക്കും.

പെൺകുട്ടിയുടെ വീട്ടിൽ നിത്യസന്ദർശകനായ ഇയാൾ ഇന്നലെ രാത്രി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ നേരത്തെ കൈയിൽ കരുതി വച്ച കത്തി ഉപയോഗിച്ച് പെൺകുട്ടി ഇയാളുടെ ലിംഗം ഛേദിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ പെൺകുട്ടിയുടെ വീട്ടുകാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടിയുടെ അച്ഛൻ ദീർഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാൾ വീട്ടിലെത്തുന്നതെന്നും പൊലീസ് പറയുന്നു.

എന്നാൽ പെൺകുട്ടിക്കെതിരെ ഇതുവരെ കേസൊന്നും പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ പെൺകുട്ടി അക്രമിയെ ചെറുക്കാനാണ് ശ്രമിച്ചതെന്നാണ് മനസിലായതെന്നും അതുകൊണ്ട് തന്നെ പെൺകുട്ടിക്കെതിരെ കേസെടുക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ ചെറുത്ത് നിൽപ്പിന്റെ ഭാഗമായി പെൺകുട്ടി ചെയ്തതിന്റെ പേരിൽ കേസെടുക്കരുതെന്ന പൊതു അഭിപ്രായം സജീവമാണ്.

കഴിഞ്ഞ അഞ്ച് വർഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങൾക്കുമായി ശ്രീഹരി പെൺകുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇതിന് ശേഷം പതിവായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുമായിരുന്നെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. മൂന്ന് വർഷമായി പെൺകുട്ടി ഇയാളുടെ പീഡനത്തിനിരയായിരുന്നെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.