- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിക്കാൻ കുട്ടികൾ റെഡി, പക്ഷേ, പഠിക്കിപ്പാൻ അദ്ധ്യാപകരില്ല! പ്രതിഷേധവുമായി {{പ്ലസ് വണ്}} വിദ്യാർത്ഥി നിരാഹാര സമരത്തിൽ; ഐക്യദാർഢ്യവുമായി മറ്റ് വിദ്യാർത്ഥികളും; ഉദ്യോഗസ്ഥരുടെ അനുനയ ശ്രമവും പാളി
മലപ്പുറം: പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാത്തതിലും സ്‌കൂളിൽ അടിസ്ഥാന സൗകര്യമില്ലാത്തതിലും പ്രതിഷേധിച്ച് പൊന്മുണ്ടം ഹയർസെക്കണ്ടറി സ്‌കൂളിലെ +1 വിദ്യാർത്ഥി നടത്തിവന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. +1 ക്ലാസ് തുടങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും അദ്ധ്യാപകരില്ലാതായതോടെയാണ് വൈലത്തൂർ പൊന്മുണ്ടം ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ സ
മലപ്പുറം: പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാത്തതിലും സ്‌കൂളിൽ അടിസ്ഥാന സൗകര്യമില്ലാത്തതിലും പ്രതിഷേധിച്ച് പൊന്മുണ്ടം ഹയർസെക്കണ്ടറി സ്‌കൂളിലെ +1 വിദ്യാർത്ഥി നടത്തിവന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. +1 ക്ലാസ് തുടങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും അദ്ധ്യാപകരില്ലാതായതോടെയാണ് വൈലത്തൂർ പൊന്മുണ്ടം ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ സമരവുമായി രംഗത്ത് വന്നത്. +1 സയൻസ് ഗ്രൂപ്പിലെ ഷഹൽ.കെ എന്നാ വിദ്യാർത്ഥിയാണ് തിങ്കളാഴ്ച മുതൽ സ്‌കൂൾ മുറ്റത്ത് നിരാഹാര സമരം നടത്തിയത്.
ജില്ലാ വെൽഫയർ സമിതിയുടെ ഇടപെടലിനെ തുടർന്ന് ഇന്നലെ രാത്രിയിൽ ജില്ലാ ആശുപത്രിയിലേക്ക് ഷഹലിനെ മാറ്റിയെങ്കിലും ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ്. ഷഹലിന് ഐക്യദാർഢ്യവുമായി സ്‌കൂളിലെ മുഴുവൻ കുട്ടികളുടെ പിന്തുണയുമുണ്ട്. ഇതിനു പുറമെ നാട്ടുകാരും രക്ഷിതാക്കളും പ്രശ്‌നം പരിഹാരമാവശ്യപ്പെട്ട് ആക്ഷൻ സമിതി രൂപവൽക്കരിച്ചിട്ടുണ്ട്. പൊന്മുണ്ടം തറയങ്ങൽപടി ഷുക്കൂറിന്റെ മകനാണ് ഷഹൽ.
അധ്യയന വർഷം ആരംഭിച്ചിട്ടും സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒരു അദ്ധ്യാപകർ പോലുമില്ലാത്തതാണ് ഇവരെ സമരത്തിലേക്ക് നടിച്ചത്. ഏതാനും താൽക്കാലിക അദ്ധ്യാപകർ മാത്രമാണ് ഇരുബാച്ചിലെ സയൻസ് വിഭാഗങ്ങൾക്കായി ആകെയുള്ളത്. താൽക്കാലിക അദ്ധ്യാപകർക്ക് വേതനം ലഭിക്കാതായതോടെ പലരും ജോലി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. അദ്ധ്യാപകരുടെ കാര്യത്തിൽ മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഈ സ്‌കൂൾ പിന്നിലാണ്. ഇരുപത് ക്ലാസ് മുറികൾ വാടക കെട്ടിടത്തിലാണുള്ളത്. പരിസരത്തെ സ്‌കൂളുകളിലെല്ലാം സയൻസ് വിഭാഗത്തിന് വിദ്യാർത്ഥികളുടെ തള്ളിക്കയറ്റമുണ്ടാകുമ്പോൾ ഇവിടെ ഇപ്പോഴും ക്ലാസ് മുറികൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇരുപത്തി ആറ് വിദ്യാർത്ഥികൾ ഇതുവരെ +1ൽനിന്നും ടി.സി വാങ്ങി പോയി.
ക്ലാസ് നടക്കാതായത് പതിവായതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും പലതവണ അധികൃതരെ വിവരമറിയിച്ചെങ്കിലും വിഷയത്തിൽ പരിഹാരമുണ്ടായില്ല. ശേഷം പ്രകടനങ്ങളും സരങ്ങളും വിദ്യാർത്ഥികൾ നടത്തിയെങ്കിലും പരിഹാരമില്ലാതായതോടെ നിരാഹാര സമരവുമായയി രംഗത്ത് വരികയായിരുന്നു. ഷഹലിന്റെ നിരാഹാര സമരം ആരംഭിച്ച ദിവസം തൊട്ടടുത്ത പ്രദേശത്ത് വിദ്യാഭ്യാസ മന്ത്രി എത്തിയെങ്കിലും സമരപന്തലിലെത്താത്ത് നാട്ടുകാരിൽ പ്രതിഷേധമുയർത്തി.
വിദ്യാർത്ഥിയുടെ നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടിട്ടും സർക്കാർ പ്രതിനിധികളോ ബന്ധപ്പെട്ട അധികാരികളോ ഇതുവരെയും തിരിഞ്ഞു നോക്കിയിട്ടില്ല. ഷഹലിന്റെ ആരോഗ്യ നില മോശമാണിപ്പോൾ. കെ.ടി ജലീൽ എംഎൽഎ, എൻ.സി.പി നേതാവ് ഉഴവൂർ വിജയൻ, സിപിഐ.എം ഏരിയാ നേതാക്കൾ, ബിജെപി മണ്ഡലം നേതാക്കൾ എന്നിവർ ഷഹലിനെ സന്ദർശിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് വിവിധിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.