- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപകന്റെ പ്രണയാഭ്യർഥന നിരസിച്ച {{പ്ലസ് വണ്}} വിദ്യാർത്ഥിനി സ്കൂളിനു പുറത്ത്; പരീക്ഷയും മുടക്കി: പാലക്കാട്ടെ സ്വകാര്യസ്കൂളിൽ നടന്നത്
പാലക്കാട്: മാതാ, പിതാ, ഗുരു, ദൈവം എന്ന സങ്കൽപ്പമൊക്കെ പഴങ്കഥയായി. അമ്മയെന്നാൽ ഭൂമിയോളം ക്ഷമിക്കുമെന്ന വിശ്വാസമൊക്കെ ഇല്ലാതായിക്കഴിഞ്ഞു. പല്ലുതേക്കാൻ മടി കാണിച്ച പിഞ്ചുകുഞ്ഞിനെ ഗ്യാസ് സ്റ്റൗവിൽ ഇരുത്തി പൊള്ളിക്കുന്നതു പോലുള്ള മൂന്നാംമുറകളാണിപ്പോൾ അമ്മമാരിൽനിന്നുണ്ടാവുന്നത്. അച്ഛനിൽനിന്നുപോലും ലൈംഗികപീഡനം ഏൽക്കേണ്ടി വന്ന് ഗ
പാലക്കാട്: മാതാ, പിതാ, ഗുരു, ദൈവം എന്ന സങ്കൽപ്പമൊക്കെ പഴങ്കഥയായി. അമ്മയെന്നാൽ ഭൂമിയോളം ക്ഷമിക്കുമെന്ന വിശ്വാസമൊക്കെ ഇല്ലാതായിക്കഴിഞ്ഞു. പല്ലുതേക്കാൻ മടി കാണിച്ച പിഞ്ചുകുഞ്ഞിനെ ഗ്യാസ് സ്റ്റൗവിൽ ഇരുത്തി പൊള്ളിക്കുന്നതു പോലുള്ള മൂന്നാംമുറകളാണിപ്പോൾ അമ്മമാരിൽനിന്നുണ്ടാവുന്നത്.
അച്ഛനിൽനിന്നുപോലും ലൈംഗികപീഡനം ഏൽക്കേണ്ടി വന്ന് ഗർഭിണികളായ കുഞ്ഞുമക്കൾ. ഇത്രയൊക്കെ മാറിയ സമൂഹത്തിൽ ഗുരുവെന്ന വിഗ്രഹവും ഉടയാതിരിക്കുമോ. ഇല്ലെന്ന് തെളിയിക്കുകയാണ് പാലക്കാട് ജില്ലയിലെ കിണാശേരി തണ്ണീർപ്പന്തലിലെ സ്വകാര്യ സ്‌കൂളിൽ അടുത്തകാലത്തു നടന്ന സംഭവം.
അദ്ധ്യാപകന്റെ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഇവിടെ +1 വിദ്യാർത്ഥിനിയെ വിദ്യാലയത്തിനു പുറത്താക്കിയിരിക്കയാണ്. ഈ വർഷത്തെ പരീക്ഷയും എഴുതാനായിട്ടില്ല. സംഭവത്തിൽ പെൺകുട്ടി രേഖാമൂലം ചൈൽഡ് ലൈനിനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടും കുറ്റക്കാരെ കണ്ടെത്താൻ പോയിട്ട് വിദ്യാർത്ഥിനിയുടെ പഠനം മുടങ്ങാതിരിക്കാൻ പോലും യാതൊരു നടപടിയും ഉണ്ടായില്ല. 2014 ഓഗസ്റ്റിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. സ്‌കൂളിൽ മിടുക്കിയായി പഠിച്ചിരുന്ന കൊച്ചുസുന്ദരിയോട് എറണാകുളം സ്വദേശിയായ ചിത്രകലാ അദ്ധ്യാപകനാണ് പ്രണയാഭ്യർഥന നടത്തിയത്. വിവാഹം കഴിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് ഫോണിലും ഫേസ്‌ബുക്കിലും ഇതുസംബന്ധിച്ച് സംസാരിക്കാനും പെൺകുട്ടിയെ നിർബന്ധിച്ചു.
ഇതിനെതിരെ പ്രതികരിച്ചതോടെ പെൺകുട്ടിയെ അദ്ധ്യാപകൻ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ പ്രശ്‌നം തിരിഞ്ഞു. സ്‌കൂളിന്റെ സൽപേര് കാക്കാൻ പെൺകുട്ടി അദ്ധ്യാപകനോട് വിവാഹാഭ്യർഥന നടത്തിയെന്ന വിചിത്രവാദവുമായി സ്‌കൂൾ അധികൃതർ ഇടപെട്ടു. ഈ വിവരം നവംബറിലാണ് സ്‌കൂൾ അധികൃതർ വീട്ടുകാരെ അറിയിച്ചതത്രെ. പെൺകുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഏകപക്ഷീയമായ നിലപാടായിരുന്നു സ്‌കൂൾ അധികൃതർക്ക്. മകളെക്കുറിച്ച് ഒരു അമ്മയോട് പറയാൻ പാടില്ലാത്തതെല്ലാം അവർ പറഞ്ഞുവെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സ്‌കൂളിലെ ഒരു അദ്ധ്യാപിക എന്നിവരാണ് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ പേരിൽ രക്ഷിതാക്കളെ അപമാനിച്ചുവിട്ടത്.
പ്രശ്‌നം ശാന്തമാകുന്നതുവരെ സ്‌കൂളിൽ വരേണ്ടെന്നും പരീക്ഷക്ക് വന്നാൽ മതിയെന്നും സ്‌കൂൾ അധികൃതർ നിർദ്ദേശിച്ചതായാണ് രക്ഷിതാക്കൾ പറയുന്നത്. ഇതേ തുടർന്ന് നവംബർ 10ന് ശേഷം പെൺകുട്ടി സ്‌കൂളിൽ പോയില്ല. പക്ഷേ പിന്നീട് പരീക്ഷ എഴുതാൻ സ്‌കൂൾ അധികൃതർ സമ്മതിച്ചുമില്ല. അതോടെ പെൺകുട്ടിയുടെ ഒരു അധ്യയനവർഷം നഷ്ടമായി. ഡിസംബർ 12ന് രക്ഷിതാക്കൾ ചൈൽഡ്‌ലൈനിൽ പരാതി നൽകി. എന്നാൽ ഇവിടെയും പെൺകുട്ടിയെ ചോദ്യം ചെയ്ത് അപമാനിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വനിതാസെല്ലിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇതിനിടെ അദ്ധ്യാപകന് അനുകൂലമായി മൊഴിനൽകാൻ പി.ടി.എ പ്രസിഡന്റ് സഹപാഠികളുടെ വീട്ടിലെത്തി നിർബന്ധിച്ചതായും ഇവർ പറഞ്ഞു. ഫെബ്രുവരി മൂന്നിന് മറ്റുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് വിവരാവകാശം നൽകിയെങ്കിലും ഇതും ലഭിച്ചില്ല.
വിശദമായ പരാതിയെഴുതി ജില്ലാപൊലീസ് മേധാവിക്കു നൽകി നീതിക്കായി കാത്തിരിക്കുകയാണ് പെൺകുട്ടി. ഇതേ സ്‌കൂളിൽനിന്നുതന്നെ നന്നായി പഠിച്ചു വളർന്നുവന്ന പെൺകുട്ടിയെക്കുറിച്ച് ആർക്കും എതിരഭിപ്രായമില്ല. എന്നാൽ പ്രണയവിഷയമുണ്ടായതോടെ പെൺകുട്ടിയിൽ കുറ്റമാരോപിച്ച് ഒറ്റപ്പെടുത്തിയിരിക്കുകയാണ് സ്‌കൂൾ അധികൃതർ. ഇനി പെൺകുട്ടിയുടെ ഭാഗത്തുതന്നെയാണ് മുഴുവൻ കുറ്റവും എന്നിരുന്നാലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു തിരിച്ചറിവിന്റെ പാഠങ്ങൾ പകർന്നുകൊടുക്കേണ്ടതായിരുന്നില്ലേ? വിഷയത്തിന്റെ ഗൗരവം പറഞ്ഞുമനസിലാക്കി പരിഹരിച്ച് പഠനത്തിലേക്ക് നയിക്കേണ്ടതിനു പകരം അപമാനിതയാക്കി പുറന്തള്ളുകയാണോ വേണ്ടിയിരുന്നത്. ഇതേ സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന അനിയത്തിയും ഇപ്പോൾ നിരന്തരം കളിയാക്കലുകൾ സഹിക്കുകയാണ്.