- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം അയ്യപ്പന്റെ അനുഗ്രഹം! പത്തനംതിട്ട കുന്നിടയിലും മെഴുവേലിയിലും നിരവധി പേർ സിപിഎമ്മിൽ ചേർന്നത് ആഘോഷമാക്കി സൈബർ സഖാക്കൾ; ലോറൻസിന്റെ കൊച്ചുമോനെ ഞങ്ങൾക്ക് കിട്ടി എന്ന് പറഞ്ഞശ്രീധരൻ പിള്ളയ്ക്ക് പ്രണാമം അർപ്പിച്ചും ട്രോളുകൾ
തിരുവനന്തപുരം: മുതർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ വോട്ടില്ലാത്ത കൊച്ചുമോനെ ബിജെപിയിൽ കിട്ടിയെന്ന് പറഞ്ഞ് ആഘോഷിക്കുന്ന ബിജെപി നേതാക്കൾക്ക് അതേ നാണയത്തിൽ സിപിഎം സൈബർ സഖാക്കളുടെ പണി.പത്തനംതിട്ട ഏനാദിമംഗലം കുന്നിടയിലും പത്തനംതിട്ട മെഴുവേലിയിലും നിരവധിപേർ ശബരിമല വിഷയത്തിൽ കോൺഗ്രസ്-ബിജെപി ബാന്ധവം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇവർ നവമാധ്യമങ്ങളിൽ വ്യാപകമായി സിപിഎമ്മുകാർ പ്രചരിപ്പിക്കുന്നത്. പത്തനംതിട്ട ഏനാദിമംഗലം കുന്നിടയിൽ ശബരിമല വിഷയത്തിലെ ബിജെപി ഇരട്ടത്താപ്പിലും അതിന് കുടപിടിക്കുന്ന കോൺഗ്രസിന്റെ നിലപാടിനോടും പ്രതിഷേധിച്ച് അനുഭാവികളും പ്രവർത്തകരുമായി 40 ആളുകൾ ബി ജെ.പി -കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നെന്ന് പാർട്ടി അവകാശപ്പെടുന്നു. കുന്നിടയിൽ സി.പിഐ.എം സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്രിയേറ്റ് അംഗം കെ.ജെ തോമസും പ്രവർത്തകരെ സ്വീകരിച്ചു. ഇതിന്റെ വാർത്തയും വീഡിയോയും വ്യാപകമായി ഷെയർ ചെയ്തുകൊണ്ടാണ് ഇത് നിങ്ങളെപ്പോലെ ഫോട്ടോഷോപ്പ് അല്ലെന്ന്
തിരുവനന്തപുരം: മുതർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ വോട്ടില്ലാത്ത കൊച്ചുമോനെ ബിജെപിയിൽ കിട്ടിയെന്ന് പറഞ്ഞ് ആഘോഷിക്കുന്ന ബിജെപി നേതാക്കൾക്ക് അതേ നാണയത്തിൽ സിപിഎം സൈബർ സഖാക്കളുടെ പണി.പത്തനംതിട്ട ഏനാദിമംഗലം കുന്നിടയിലും പത്തനംതിട്ട മെഴുവേലിയിലും നിരവധിപേർ ശബരിമല വിഷയത്തിൽ കോൺഗ്രസ്-ബിജെപി ബാന്ധവം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇവർ നവമാധ്യമങ്ങളിൽ വ്യാപകമായി സിപിഎമ്മുകാർ പ്രചരിപ്പിക്കുന്നത്.
പത്തനംതിട്ട ഏനാദിമംഗലം കുന്നിടയിൽ ശബരിമല വിഷയത്തിലെ ബിജെപി ഇരട്ടത്താപ്പിലും അതിന് കുടപിടിക്കുന്ന കോൺഗ്രസിന്റെ നിലപാടിനോടും പ്രതിഷേധിച്ച് അനുഭാവികളും പ്രവർത്തകരുമായി 40 ആളുകൾ ബി ജെ.പി -കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നെന്ന് പാർട്ടി അവകാശപ്പെടുന്നു. കുന്നിടയിൽ സി.പിഐ.എം സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്രിയേറ്റ് അംഗം കെ.ജെ തോമസും പ്രവർത്തകരെ സ്വീകരിച്ചു. ഇതിന്റെ വാർത്തയും വീഡിയോയും വ്യാപകമായി ഷെയർ ചെയ്തുകൊണ്ടാണ് ഇത് നിങ്ങളെപ്പോലെ ഫോട്ടോഷോപ്പ് അല്ലെന്ന് സിപിഎം പ്രവർത്തകർ ബിജെപിയെ വെല്ലുവിളിക്കുന്നത്.
പത്തനംതിട്ട മെഴുവേലിയിലും 30 ൽ പരം ആളുകൾ ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ.എം ചേർന്നതായി പാർട്ടിക്കാർ അവകാശപെ്ടുന്നു. മെഴുവേലിയിൽ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി സഖാവ് കെ.പി ഉദയഭാനു പ്രവർത്തകരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു. 'എല്ലാം അയ്യപ്പന്റെ അനുഗ്രഹം. ലോറൻസിന്റെ കൊച്ചുമോനെ ഞങ്ങൾക്ക് കിട്ടി എന്ന് പറഞ്ഞശ്രീധരൻ പിള്ളയ്ക്ക് പ്രണാമം'....ഈ രീതിയിലാണ് ട്രോളുകൾ ഇറങ്ങുന്നത്.
ശബരിമല വിഷയം കത്തിനിൽക്കുന്നതിനിടെ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും സിപിഎം വൻ വിജയം നേടിയിരുന്നു. ഈ സമയത്തും അയ്യപ്പന്റെ സഹായം എന്ന ട്രോൾ ആണ് ഉയർന്നിരുന്നത്.പുറത്ത് നാമ ജപഘോഷയാത്ര പോലുള്ളവ നടക്കുമ്പോഴും ഭൂരിഭാഗം പെൺകുട്ടികൾ പഠിക്കുന്ന പന്തളം എൻഎസ്എസ് കോളജിലടക്കം എസ്എഫ്ഐ വൻ വിജയം നേടിയിരുന്നു. അതുപോലെ ്അയ്യപ്പനെ സംരക്ഷിക്കാനെന്നപേരിൽ നടക്കുന്ന ഈ സമരം ഫലത്തിൽ സിപിഎമ്മിന് ഗുണം ചെയ്യുമെന്നാണ് പാർട്ടി സൈബർ വിങ്ങ് അവകാശപ്പെടുന്നത്.