- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദേശിക്കാൻ പള്ളിമേടയിലേക്ക് കൊണ്ടു പോയി അവിടേയും ഇവിടേയും തൊട്ടു തുടക്കം; നിരന്തരമായ പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉപദേശിച്ചു; കണ്ണൂരിൽ പിടിയിലായ കത്തോലിക്കാ വൈദികൻ പാവപ്പെട്ട നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായും സൂചന; ആ നരാധമന് വേണ്ടിയും ഉന്നതർ രംഗത്ത്
പേരാവൂർ: വൈദികന്റെ പീഡനത്തെത്തുടർന്ന് പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ പ്രതിയായ വൈദികൻ അറസ്റ്റിലായെങ്കിലും രക്ഷിക്കാൻ ഉന്നതർ രംഗത്ത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇയാളെ വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. ഇതിന് കൂട്ടുനിന്നവരെ കണ്ടെത്തി കേസെടുക്കാനാണ് പൊലീസ് നീക്കം. അതിനിടെയാണ് ഉന്നതതല സമ്മർദ്ദം എത്തുന്നത്. കേസിൽ ഒത്തുതീർപ്പ് സാധ്യതകളാണ് ഒരു കൂട്ടർ തേടുന്നത്. കത്തോലിക്കാ വൈദികനെ രക്ഷിക്കാനെത്തിവരിൽ രാഷ്ട്രീയക്കാരുമുണ്ട്. കൊട്ടിയൂർ ഐ.ജെ.,എം ഹയർ സെക്കൻഡറി സ്‌കൂൾ +1 വിദ്യാർത്ഥിനിയാണ് മൂന്നാഴ്‌ച്ച മുൻപ് ഒരാൺകുഞ്ഞിന് ജന്മം നൽകിയത്. നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിയാണ് പൊലീസ് പിടിയിലായത്. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പിടിയിലാകുമെന്ന് മനസിലാക്കിയ പ്രതി വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ചാലക്കുടിയിൽ വച്ച് പേരാവൂർ സി.ഐ എൻ.സുനിൽ കുമാറും സംഘവും കസ്റ്റഡിയില
പേരാവൂർ: വൈദികന്റെ പീഡനത്തെത്തുടർന്ന് പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ പ്രതിയായ വൈദികൻ അറസ്റ്റിലായെങ്കിലും രക്ഷിക്കാൻ ഉന്നതർ രംഗത്ത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇയാളെ വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. ഇതിന് കൂട്ടുനിന്നവരെ കണ്ടെത്തി കേസെടുക്കാനാണ് പൊലീസ് നീക്കം. അതിനിടെയാണ് ഉന്നതതല സമ്മർദ്ദം എത്തുന്നത്. കേസിൽ ഒത്തുതീർപ്പ് സാധ്യതകളാണ് ഒരു കൂട്ടർ തേടുന്നത്. കത്തോലിക്കാ വൈദികനെ രക്ഷിക്കാനെത്തിവരിൽ രാഷ്ട്രീയക്കാരുമുണ്ട്.
കൊട്ടിയൂർ ഐ.ജെ.,എം ഹയർ സെക്കൻഡറി സ്‌കൂൾ +1 വിദ്യാർത്ഥിനിയാണ് മൂന്നാഴ്‌ച്ച മുൻപ് ഒരാൺകുഞ്ഞിന് ജന്മം നൽകിയത്. നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിയാണ് പൊലീസ് പിടിയിലായത്. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പിടിയിലാകുമെന്ന് മനസിലാക്കിയ പ്രതി വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ചാലക്കുടിയിൽ വച്ച് പേരാവൂർ സി.ഐ എൻ.സുനിൽ കുമാറും സംഘവും കസ്റ്റഡിയിലെടുത്തത്.
മൂന്നാഴ്‌ച്ച മുൻപ് തൊക്കിലങ്ങാടിയിൽ ക്രൈസ്തവ സഭയുടെ ആശുപത്രിയിലാണ് പീഡനത്തിനിരയായ പെൺകുട്ടി ഒരാൺ കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രി അധികൃതർ സംഭവം മൂടിവച്ചു. പിന്നീട് ഫാദർ റോബിൻ വടക്കുംചേരി പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീർക്കുകയായിരുന്നു. പേരാവൂർ എസ്.ഐ പി.കെ ദാസിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ വയനാട് വൈത്തിരിയിൽ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽനിന്ന് കണ്ടെത്തി. പ്രതിയെ ഇന്ന് സി.ഐ ഓഫീസിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും. പൊലീസ് കസ്റ്റഡിയിൽ ചോദിക്കാനിടയില്ല.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം പേരാവൂർ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ചൈൽഡ് ലൈന് ലഭിച്ച അജ്ഞാത കോളിൽ നിന്നാണ് വിവരം പുറത്തുവന്നത്. ഫോൺ വന്നതിനെ തുടർന്ന് ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി ആദ്യം മൊഴി നൽകിയത്. എന്നാൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെൺകുട്ടി പറഞ്ഞത്.
ഈ വൈദികൻ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഗർഭിണിയായ പെൺകുട്ടിയെ മതകാര്യങ്ങൾ ഉപദേശിക്കാൻ എന്ന വ്യാജേനയാണ് വൈദികൻ പള്ളി മേടയിലേക്ക് കൊണ്ടു പോകുമായിരുന്നത്. പിന്നീട് കാര്യങ്ങൾ പീഡനത്തിലേക്ക് മാറി. ഗർഭിണിയായപ്പോൾ ഉത്തരവാദിത്തം സ്വന്തം അച്ഛന്റെ തലയിൽ വച്ചുകെട്ടാനും ശ്രമിച്ചു. എന്നാൽ ഇത് നടന്നില്ല. അഥിന് ശേഷമാണ് വീട്ടുകാരെ സ്വാധീനിച്ച് എല്ലാം അനുകൂലമാക്കാൻ ശ്രമിച്ചത്. ഇതിനെല്ലാം പ്രമുഖരുടെ പിന്തുണയും ഫാദറിന് ലഭിച്ചു. ഇതും പൊളിഞ്ഞതോടെയാണ് നാടുവിടാൻ നീക്കം നടത്തിയത്. എന്നാൽ ചൈൽഡ് ലൈനിന്റെ ഇടപെടൽ അതും പൊളിച്ചു.
വൈദികനെതിരെ കേളകം പൊലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പെൺകുട്ടിയെ പീഡിപ്പിച്ചതായി ചൈൽഡ് ലൈനിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് നിർണ്ണായകമായത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി 20 ദിവസം മുമ്പ് ജന്മംനൽകിയ ആൺകുഞ്ഞിനെ പൊലീസ് കണ്ടത്തെിയിട്ടുണ്ട്. കുഞ്ഞിനെയും മാതാവിനെയും പൊലീസ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. കണ്ണൂർ ജില്ല പൊലീസ് മേധാവി ശിവവിക്രം, ഇരിട്ടി ഡിവൈ.എസ്‌പി പ്രതീഷ് തോട്ടത്തിൽ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് കേസന്വേഷണം.
അന്വേഷണച്ചുമതലയുള്ള പേരാവൂർ സി.ഐ സി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു. വനിത സെൽ എസ്.ഐയാണ് മൊഴിയെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് ആരോപണവിധേയനായ വൈദികനെ കണ്ടത്തൊൻ പൊലീസ് തിരച്ചിൽ തുടങ്ങിയത്.