- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ലാസ് മുറിയിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ 'കല്യാണം'; ദൃശ്യങ്ങൾ സഹപാഠികൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ വൈറൽ; കേസെടുത്തു പൊലീസും
ഈസ്റ്റ് ഗോദാവരി: ക്ലാസ് മുറിയിൽ വച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കു 'വിവാഹം'. വിവാഹം നടക്കുന്ന ദൃശ്യങ്ങൾ സഹപാഠികൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറൽ ആയതോടെ പുലിവാലും. വിഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു.
ഈസ്റ്റ് ഗോദാവരിയിലെ രാജമഹേന്ദ്രവരത്തെ സർക്കാർ ജൂനിയർ കോളജിലാണ് സംഭവം. ഇവിടത്തെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ വച്ച് വിവാഹച്ചടങ്ങു നടത്തുകയായിരുന്നു. ഏതാനും പേർ ഇതിനു സഹായികളായും എത്തി.
വിഡിയോ ശ്രദ്ധയിൽ പെട്ടെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ടുടൗൺ പൊലീസ് സിഐ ബി വെങ്കടേശ്വര റാവു പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കളോ സ്കൂൾ മാനേജ്മന്റോ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടില്ല. പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. വനിതാ ശിശുക്ഷേത്ര വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വിഡിയോ വൈറൽ ആയതിനു പിന്നാലെ 'വധു'വിനും 'വര'നും മാനേജ്മെന്റ് ടിസി നൽകിയ പറഞ്ഞയച്ചതായാണ് റിപ്പോർട്ടുകൾ. പ്രധാന സഹായിക്കും ടിസി നൽകിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ കോളജ് ഭരണാധികാരികൾ വിസമ്മതിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.