- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷങ്ങളായി കേരളം ഭരിക്കുന്നവർ പഞ്ചാബിലെ കർഷകർക്കൊപ്പം ചേരുന്നു; സ്വന്തം സംസ്ഥാനത്ത് എപിഎംസി സ്ഥാപിക്കാൻ ഒന്നും ചെയ്യുന്നില്ല, കേരളത്തിൽ മണ്ഡികളുമില്ല; എന്നിട്ട് എന്തുകൊണ്ടാണ് അവിടെ സമരം ഇല്ലാത്തത്? കർഷക സമരത്തെ തള്ളിപ്പറഞ്ഞ് ഇടതുപക്ഷത്തെ പഴിചാരി പ്രധാനമന്ത്രി; 18,000 കോടിയുടെ കർഷകരുടെ അക്കൗണ്ടുകളിലേക്ക്
ന്യൂഡൽഹി: ഡൽഹിയുടെ അതിർത്തിയിൽ കർഷകർ സമരം തുടരുമ്പോൾ അതിനെ എങ്ങനെ നേരിടുമെന്ന കാര്യത്തിൽ ആശങ്കയിലാണ് കേന്ദ്രർക്കാർ. കാർഷകി ബില്ലിൽ നിന്നും പിന്മാറാൻ ഉദ്ദേശമില്ലെന്ന് ആവർത്തിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തുവന്നു. ഒമ്പത് കോടി കർഷകർക്ക് വിതരണം ചെയ്യുന്ന 18,000 കോടിയുടെ കിസാൻ നിധിയുടെ ഉദ്ഘാടനം നിർവഹിച്ച വേളയിലാണ് പ്രധാനമന്ത്രി തന്റെ നിലപാട് ആവർത്തിച്ചത്. കർഷകസമരത്തെ തള്ളിപ്പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി രംഗത്തുവന്നത്.
കർഷകരെ ചില നേതാക്കൾ രാഷ്ട്രീയ നേട്ടത്തിനായി വഴി തെറ്റിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ഇടതുപക്ഷമാണ് കുറ്റക്കാരെന്ന കുറ്റപ്പെടുത്തലും അദ്ദേഹം നടത്തി. വിവിധ സംസ്ഥാനങ്ങളിലെ കർഷകരുമായി ഓൺലൈനിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. വൻകിട കമ്പനികൾ കരാറുകളിലൂടെ കൃഷിഭൂമി തട്ടിയെടുക്കുന്നുവെന്ന് അഭ്യൂഹം പ്രചരിപ്പിക്കുകയാണ്. കർഷക ക്ഷേമത്തിനായി വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചതായും അദ്ദേഹം പറഞ്ഞു. പിഎം കിസാൻ നിധിയുടെ വിതരണം പ്രധാനമന്ത്രി നിർവഹിച്ചു.
തുറന്നമനസ്സോടെയാണ് ചർച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. കർഷ സമരത്തിന്റെ മറവിൽ ഗൂഢശക്തികൾ പ്രവർത്തിക്കുന്നു. ചില നേതാക്കൾ രാഷ്ട്രീയ താത്പര്യം മുൻനിർത്തി കർഷകരെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കർഷകരോട് സംസാരിച്ചത്.
'വോട്ടർമാർ തള്ളിക്കളഞ്ഞ രാഷ്ട്രീയ പാർട്ടികൾ കർഷക സമരത്തിന്റെ മറവിൽ ഇവന്റ് മാനേജ്മെന്റ് നടത്തുകയാണ്. വർഷങ്ങളായി കേരളം ഭരിക്കുന്നവർ പഞ്ചാബിലെ കർഷകർക്കൊപ്പം ചേരുന്നു. സ്വന്തം സംസ്ഥാനത്ത് എപിഎംസി സ്ഥാപിക്കാൻ ഒന്നും ചെയ്യുന്നില്ല. കേരളത്തിൽ മണ്ഡികളുമില്ല. എന്നിട്ട് എന്തുകൊണ്ടാണ് അവിടെ സമരം ഇല്ലാത്തത്'? പ്രധാനമന്ത്രി ചോദിച്ചു. ബംഗാളിലെ മമതാ ബാൻജി സർക്കാരിനേയും അദ്ദേഹം വിമർശിച്ചു. ബംഗാളിൽ കിസാൻ നിധി നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തിൽ അവർ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. എന്നാൽ പഞ്ചാബിലെ കർഷകർക്കു വേണ്ടി അവർ രംഗത്തിറങ്ങിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
ഓൺലൈൻ വഴിയാണ് പ്രധാനമന്ത്രി കർഷകരെ അഭിസംബോധന ചെയ്തത്. പാർട്ടി എംപി.മാരും എംഎൽഎമാരും അവരവരുടെ മണ്ഡലങ്ങളിൽ നിന്ന് പരിപാടിയിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ അഭിസംബോധന കർഷകരിലേക്കെത്തിക്കാനായി പ്രവർത്തകർ വലിയ സ്ക്രീനുകൾ പലയിടത്തും സജ്ജമാക്കിയിരുന്നു. ലഘുലേഖകളും വിതരണം ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കർഷകരുമായി അദ്ദേഹം ആശയവിനിമയവും നടത്തി.
അഭിസംബോധന ചെയ്യും. പിഎം കിസാൻ നിധി വിതരണംചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം ഒരുമാസം പിന്നിടുന്നതിനിടയിലാണ് ഇന്ന് കർഷകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം കൂടിയാണ് ഇന്ന്. അതുകൊണ്ട് വിപുലമായ പരിപാടിയാണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ