- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ ചർച്ചകളിൽ പിണറായിക്ക് വേണ്ടി നിരന്തരമായി വഴക്കിടുന്നത് വെറുതെയായില്ല; ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ മുഖ്യമന്ത്രിയുടെ ഉപദേശകനാവും; ആഭ്യന്തരവും വിജിലൻസും പിണറായിക്ക് തന്നെ
തിരുവനന്തപുരം : എല്ലാ കരുത്തോടെയുമാകും പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിലെത്തുക. ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിക്ക് തന്നെയാകും. ഈ രണ്ട് വകുപ്പുകളും ഏറ്റെടുത്ത് ഭരണം നടത്താനാണ് പിണറായിയുടെ തീരുമാനം. മുഖ്യമന്ത്രിക്ക് പൊളിറ്റിക്കൽ സെക്രട്ടറി ഉണ്ടായിരിക്കില്ല. പകരം ഉപദേഷ്ടാവായിരിക്കും ഉണ്ടാവുക. ദേശാഭിമാനിയിലെ അസോസിയേറ്റ് എഡിറ്റർ പിഎം മനോജാകും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവെന്നാണ് സൂചന. ചാനൽ ചർച്ചകളിൽ സിപിഐ(എം) നിലപാട് വിശദീകരിച്ച് പ്രത്യക്ഷപ്പെടുന്നവരിൽ പ്രമുഖനാണ് പിഎം മനോജ്. കണ്ണൂരിൽ നിന്നുള്ള മനോജിന് പിണറായിയുമായി അടുത്ത വ്യക്തി ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് മനോജിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയാക്കുന്നത്. നയനാർ മന്ത്രിസഭയിലും അച്യുതാനന്ദൻ മന്ത്രിസഭയിലും പൊളിട്ടിക്കൽ സെക്രട്ടറിമാരെയാണ് നിയമിച്ചിരുന്നത്. സിപിഐ(എം) സംസ്ഥാന സമിതി അംഗങ്ങളെയാണ് ഈ സുപ്രധാന പദവിയിലേക്ക് നിയോഗിക്കപ്പെട്ടിരുന്നത്. പി ശശി നയനാരുടേയും എഎൻ ബാലഗോപാൽ വിഎസിന്റേയും പൊളിട്ടിക്കൽ സെക്രട്ടറിമാരായി. ഈ കീഴ് വഴക്കമാണ് പിണറാ
തിരുവനന്തപുരം : എല്ലാ കരുത്തോടെയുമാകും പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിലെത്തുക. ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിക്ക് തന്നെയാകും. ഈ രണ്ട് വകുപ്പുകളും ഏറ്റെടുത്ത് ഭരണം നടത്താനാണ് പിണറായിയുടെ തീരുമാനം. മുഖ്യമന്ത്രിക്ക് പൊളിറ്റിക്കൽ സെക്രട്ടറി ഉണ്ടായിരിക്കില്ല. പകരം ഉപദേഷ്ടാവായിരിക്കും ഉണ്ടാവുക. ദേശാഭിമാനിയിലെ അസോസിയേറ്റ് എഡിറ്റർ പിഎം മനോജാകും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവെന്നാണ് സൂചന.
ചാനൽ ചർച്ചകളിൽ സിപിഐ(എം) നിലപാട് വിശദീകരിച്ച് പ്രത്യക്ഷപ്പെടുന്നവരിൽ പ്രമുഖനാണ് പിഎം മനോജ്. കണ്ണൂരിൽ നിന്നുള്ള മനോജിന് പിണറായിയുമായി അടുത്ത വ്യക്തി ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് മനോജിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയാക്കുന്നത്. നയനാർ മന്ത്രിസഭയിലും അച്യുതാനന്ദൻ മന്ത്രിസഭയിലും പൊളിട്ടിക്കൽ സെക്രട്ടറിമാരെയാണ് നിയമിച്ചിരുന്നത്. സിപിഐ(എം) സംസ്ഥാന സമിതി അംഗങ്ങളെയാണ് ഈ സുപ്രധാന പദവിയിലേക്ക് നിയോഗിക്കപ്പെട്ടിരുന്നത്. പി ശശി നയനാരുടേയും എഎൻ ബാലഗോപാൽ വിഎസിന്റേയും പൊളിട്ടിക്കൽ സെക്രട്ടറിമാരായി. ഈ കീഴ് വഴക്കമാണ് പിണറായി മാറ്റുന്നത്. പൊളിട്ടിക്കൽ സെക്രട്ടറിയായാൽ അവിടെ പിഎം മനോജിനെ നിയമിക്കുകക അസാധ്യമാണ്. പ്രസ് സെക്രട്ടറിയായി മാത്രമേ നിയോഗിക്കാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് ഉപദേഷ്ടാവ് എന്ന തന്ത്രം കൊണ്ടു വരുന്നത്.
മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൈയാളുന്നതായിരുന്നു പതിവ്. എന്നാൽ വി എസ് അച്യുതാനന്ദന് ഇതിന് കഴിഞ്ഞില്ല. പിണറായി വിജയന്റെ സംഘടനാ ഇടപെടിലൂടെ വിഎസിന് ആഭ്യന്തരം നിഷേധിക്കപ്പെട്ടു. കോടിയേരി ബാലകൃഷ്ണനായിരുന്നു അന്ന് ആഭ്യന്തര-വിജിലൻസ് മന്ത്രി. അതുകൊണ്ട് തന്നെ ആഭ്യന്തര വകുപ്പ് പിണറായി ഏറ്റെടുക്കുമോ അതോ മറ്റാരെയെങ്കിലും ഏൽപ്പിക്കുമോ എന്ന ചർച്ചയും സജീവമായി. ഇപി ജയരാജൻ ആഭ്യന്തര മന്ത്രിയാകുമെന്ന തരത്തിൽ വിലയിരുത്തലുമെത്തി. എന്നാൽ ആഭ്യന്തരം ആർക്കും വിട്ടു നൽകില്ലെന്നാണ് പിണറായി വിജയന്റെ നിലപാട്. സംഘടനാ സംവിധാനം പിണറായിയുടെ കൈയിലായതിനാൽ ഇതിനെ പാർട്ടി എതിർക്കുന്നുമില്ല. അങ്ങനെ എല്ലാ അധികാരവുമുള്ള മുഖ്യമന്ത്രിയായി മാറാനാണ് പിണറായിയുടെ നീക്കം.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, തോമസ് ഐസക്, എ.കെ.ബാലൻ, കെ.കെ.ശൈലജ എന്നിവർ മന്ത്രിമാരാകുമെന്ന് ഉറപ്പായി. ഇവർക്ക് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകു. ധനകാര്യം ഐസക്കിൽ തന്നെ നിക്ഷ്പിതമാകാനാണു സാധ്യതയെങ്കിലും അതു പിണറായിയുടെ തീരുമാനമനുസരിച്ചായിരിക്കും. മുൻ വൈദ്യുതി-പട്ടികജാതി ക്ഷേമമമന്ത്രിയായ ബാലന് അതേ വകുപ്പുകൾ ലഭിച്ചേക്കും. വ്യവസായമോ സഹകരണമോ ആവും ജയരാജന്. ആരോഗ്യവും കുടുംബക്ഷേമവും ശൈലജയ്ക്കാകാം. അഴിമതിവിരുദ്ധ പ്രതിച്ഛായയുള്ള ജി.സുധാകരനു പൊതുമരാമത്തു ലഭിച്ചേക്കാം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ടി.പി.രാമകൃഷ്ണനും മന്ത്രിയാകും.
നാളത്തെ ഇടതു മുന്നണി യോഗത്തിന് ശേഷമേ വകുപ്പുകളെ കുറിച്ചുള്ള അന്തിമ ധാരണയുണ്ടാവുകയുള്ളൂ. സിപിഐയുടെ ആവശ്യങ്ങളും നിർണ്ണായകമാകും. നാല് സിപിഐ മന്ത്രിമാർ എന്ന നിലയിലാണ് പിണറായി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്. ജനതാദൾ പ്രതിനിധിയായി മാത്യു ടി തോമസ് എത്തിയാൽ അദ്ദേഹത്തിനും നല്ല വകുപ്പ് നൽകും. കെബി ഗണേശ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിലും അന്തിമ തീരുമാനം പിണറായിയുടേതാകും. വി എസ് അച്യൂതാനന്ദൻ കാബിനെറ്റ് പദവി നൽകുന്നതിന് പിണറായി എതിരല്ല. കേന്ദ്ര നേതൃത്വത്തിന്റെ ഏത് അഭിപ്രായവും പിണറായി അംഗീകരിക്കുമെന്ന സൂചനയാണ് സിപിഐ(എം) നേതാക്കൾ നൽകുന്നത്.
മന്ത്രിമാരെയും അവരുടെ വകുപ്പുകളും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയാണുണ്ടാവുക നാളെ സംസ്ഥാനസമിതിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ശ്രീരാമകൃഷ്ണനെ സ്പീക്കറായി നാമനിർദ്ദേശം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടികയ്ക്ക് സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.