കൊച്ചി: ബർലിൻ കുഞ്ഞനന്തൻ നായരുടെ ഓളിക്യാമറകൾ പറയാത്തത് എന്ന പുസ്തം വീണ്ടും ചർച്ചകളിൽ. ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിന്റെ ട്വീറ്റും അതിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നത്. മനോജിനെതിരെ അതിഗുരുത ആരോപണങ്ങൾ ഉന്നയിക്കുന്ന കുഞ്ഞനന്തൻ നായരുടെ പുസ്തകത്തിലെ പേജുകൾ വിനു വി ജോൺ ട്വീറ്റ് ചെയ്തിരുന്നു. മാധ്യമ രംഗത്തെ മാതൃകാ പുരുഷു ! 'സിൽബന്തികളുടെ രാജ്യഭാര'ത്തിന്റെ അത്യപൂർവ കാഴ്ച ! ഇതാകണം ധീരത !-ഈ തല വാചകവുമായിട്ടായിരുന്നു വിനുവിന്റെ ട്വീറ്റ്.

പിഎം മനോജും വിനു വി ജോണിനെതിരെ രംഗത്തു വന്നിരുന്നു. ഫെയ്‌സ് ബുക്കിലായിരുന്നു ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്ററുടെ പ്രതികരണം. ഇതാകണം ധീരത ! സ്വന്തം പിതൃത്വത്തെ ചോദ്യം ചെയ്യുന്ന(ചാനലിന്റെ) അത്യപൂർവ്വ കാഴ്ച... മാധ്യമരംഗത്തെ മാതൃകാ പുരുഷു... ഇതായിരുന്നു പിഎം മനോജിന്റെ മറുപടി. സിൽവർ ലൈനിനെതിരെ മാധ്യമ ഗൂഢാലോചനയെന്ന ശശികുമാറിന്റെ വാക്കുകൾ ദേശാഭിമാനി വാർത്തയാക്കിയിരുന്നു. ഈ വാർത്തയുമായി വിനു വി ജോൺ ഒരു പോസ്റ്റ് ഇട്ടു. വികസന വിരുദ്ധ വിദ്രോഹ മാധ്യമ സഖ്യ പിപ്പിടി വിദ്യ സിൻഡിക്കേറ്റ്-എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്. ഈ ട്വീറ്റിന്റെ സ്‌കീൻ ഷോട്ടുമായാണ് മനോജിന്റെ പ്രത്യാക്രമണം. ഏഷ്യാനെറ്റിന്റെ സ്ഥാപകനാണ് ശശികുമാർ. അതേ ശശികുമാറിനെ വിനു വി ജോൺ കളിയാക്കുന്നുവെന്ന വിമർശനമാണ് മനോജ് ഉയർത്തുന്നത്.

ഇതിനിടെയിലും വിനു വി ജോൺ ഉയർത്തിയ വിഷയത്തിന് മറുപടി പറയാൻ പിഎം മനോജിന് കഴിയുന്നില്ല. രണ്ടു പേരും ഏതാണ്ട് ഒരേ സമയമാണ് പ്രതികരണം നടത്തുന്നത്. അതുകൊണ്ട് തന്നെ ആരാണ് ആദ്യം വിമർശനം ഉയർത്തിയതെന്ന് വ്യക്തമാക്കിയത്. എന്നാൽ വിനു വി ജോണിന്റെ ട്വീറ്റ് കൂടുതൽ ചർച്ചയാവുകയാണ്. മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയായ പി.എം. മനോജ്. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ ഭീഷണിയുമുണ്ട്. സിൽബന്തികളുടെ രാജ്യഭാരം എന്ന അധ്യായത്തിലാണ് പിഎം മനോജിനെതിരെ പരാമർശമുള്ളത്.

പിണറായി പാർട്ടി സെക്രട്ടറിയായതു മുതൽ ദേശാഭിമാനിയിലെ പല മുതിർന്ന സഖാക്കളെയും പിന്തള്ളി പുതിയൊരു അധികാര കേന്ദ്രമായി മാറിയ പി.എം. മനോജാണ് വ്യാജരേഖയുടെ നിർമ്മാതാവ്. ചീഫ് എഡിറ്ററായ തന്നോട് ചോദിക്കാതെ വ്യാജകത്ത് പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് വി എസ്. അച്യൂതാനന്ദൻ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചിരുന്നു. പത്രം അപമനാനിക്കപ്പെട്ടുവെന്ന് വി എസ്. പറഞ്ഞു''. പുസ്തകത്തിൽ വിശദീകരിച്ചിരുന്നു. ഇതിന് അപ്പുറത്തേക്ക് നാലം ലോകവുമായി ബന്ധപ്പെട്ടും ഈ പുസ്തകത്തിൽ വെളിപ്പെടുത്തലുണ്ട്.

1996ലെ നയനായർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ ആരോടും ആലോചിക്കാതെയാണ് പേഴ്‌സണൽ സ്റ്റാഫിനെ നിയമിച്ചത്. തന്റെ പിഎ ആയി പിഎം മനോജിനെ നിയമിച്ചതും പാർട്ടിയെയോ ദേശാഭിമാനിയിലെ പാർട്ടി സബ് കമ്മറ്റിയേയോ അറിയിച്ചിരുന്നില്ല. ദേശാഭിമാനിയിലെ ഒരു സഖാവിനെ, ആസ്ഥാപനം അറിയാതെ മന്ത്രിയുടെ സ്റ്റാഫിൽ നിയമിച്ചതിനെതിരെ സബ് കമ്മറ്റിയിൽ കടുത്ത വിമർശനം ഉയർന്നു. അന്ന് അസി. എഡിറ്ററായിരുന്ന അപ്പുകുട്ടൻ വള്ളിക്കുന്നും മറ്റുമാണ് പ്രശ്‌നം ഉന്നയിച്ചത്. ഒടുവിൽ പിണറായി വിജയന്റ് നടപടി ശരിയായില്ലെന്ന് സബ് കമ്മറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തതായും ഞാനറിഞ്ഞു.

വ്യാജരേഖ ചമയ്ക്കുന്നതിൽ വിദഗ്ധനായ പിഎം മനോജ്, തനിക്ക് ചെന്നൈയിലെ ഒരു സന്നദ്ധ സംഘടനയിൽ നിന്നും അരലക്ഷം രൂപയുടെ എൻഡോവ്‌മെന്റ് കിട്ടിയെന്ന് വ്യാജ വാർത്തയുണ്ടാക്കുകയും അത് ദേശാഭിമാനിയുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതും വൻ ചർച്ചാ വിഷയമായിരുന്നു. ഇതു സംബന്ധിച്ച യാതൊരു രേഖയും വാർത്ത പ്രസിദ്ധീകരിക്കുന്നതിന് ചുമതലയുള്ളവരെ കാണിച്ചില്ലെന്ന് വിഎസിന് പരാതിയും കിട്ടിയിരുന്നു.

മലപ്പുറം സമ്മേളനത്തിന് ഏതാണ്ട് ഒരു വർഷം മുമ്പുള്ള സംഭവവും പറയുന്നു. മനോജ് ദേശാഭിമാനിയുടെ കണ്ണൂർ യൂണിറ്റിലായിരുന്നു. അന്ന് തന്റെ വീട്ടിൽ വന്ന് പിണറായിയെ മനോജ് കുറ്റം പറഞ്ഞു. നാലാം ലോക വാദത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാട്ടി ലേഖനം യുവധാരയിൽ എഴതിയെന്ന് പറഞ്ഞെന്നും കുഞ്ഞനന്തൻ വിശദീകരിക്കുന്നു. ദിനേശൻപുത്തലേത്തിന് എകെജി സെന്ററിൽ നിയമിച്ചതും പി രാജീവിനെ ദേശാഭിമാനിയിൽ റെസിഡന്റ് എഡിറ്ററാക്കിയതും മനോജിനെ വേദനിപ്പിച്ചു. പിന്നീട് മനോജ് മറു കണ്ടം ചാടിയെന്നും ബർലിൻ എഴുതുന്നു. അതു ജീവിക്കാൻ വേണ്ടിയാണെന്ന് വിശദീകരിച്ചെന്നും പറയുന്നു.

കാര്യമൊക്കെ ശരി തന്നെ. പണി പോയാൽ വീട്ടിലെ ബാധ്യതകൾ തീർക്കാൻ കഴിയില്ലെന്ന് മനോജ് തന്നോട് പറഞ്ഞെന്നും ബർലിൻ വിശദീകരിച്ചിട്ടുണ്ട്.