- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രകൃതിവാതകം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ ചരക്കുസേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരും; ഊർജ്ജ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാൻ വൈവിധ്യവത്കരിക്കും; 2030 ഓടെ ഊർജ്ജ വിനിയോഗത്തിന്റെ 40 ശതമാനം പുനരുപയോഗ ഊർജ്ജ സ്രോതസിൽ നിന്ന് കണ്ടെത്തുമെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രകൃതിവാതകം രാജ്യത്തൊട്ടാകെ കുറഞ്ഞവിലയ്ക്കു ലഭ്യമാക്കുന്നതിന് ചരക്കുസേവന നികുതി (ജി എസ് ടി) യുടെ പരിധിയിൽ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി. തമിഴ്‌നാട്ടിലെ വിവിധ എണ്ണ-വാതക പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
'ജിഎസ്ടിക്ക് കീഴിൽ പ്രകൃതിവാതകം കൊണ്ടുവരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്; ഇന്ത്യയുടെ ഊജ്ജമേഖലയിൽ നിക്ഷേപം നടത്തണമെന്ന് ലോകത്തോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.
'2019-20-ൽ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി 85 ശതമാനത്തിലധികം എണ്ണയും 53 ശതമാനം വാതകവും ഇന്ത്യ ഇറക്കുമതി ചെയ്തു. ആരെയും വിമർശിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ, വളരെ നേരത്തെ തന്നെ നമ്മൾ ഈ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ നമ്മുടെ മധ്യവർഗത്തിന് ഭാരമുണ്ടാകില്ലായിരുന്നു', പ്രധാനമന്ത്രി പറഞ്ഞു.
എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് അഞ്ചു വർഷത്തിനിടെ 7.5 ലക്ഷം കോടി രൂപ ഇന്ത്യ നിക്ഷേപിച്ചു. ഊർജ്ജ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ഇറക്കുമതി വൈവിധ്യവത്കരിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. 2030 ഓടെ ഇന്ത്യ ഊർജ്ജ വിനിയോഗത്തിന്റെ 40 ശതമാനം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്