- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയിൽ വെറും 4700 രൂപ; ഒരു മോട്ടാർ ബൈക്ക് പോലും സ്വന്തമായില്ല; 15 കൊല്ലം മുമ്പ് വാങ്ങിയ വീടിന് 25 ഇരട്ടി വിലകൂടിയതിനാൽ വീടിന്റെ വില 1.4 കോടി ആയെന്ന് മാത്രം; മോദിയുടെ സ്വത്തുക്കൾ വെളിപ്പെടുത്തുമ്പോൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയിലുള്ള 4,700 രൂപമാത്രം. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട സ്വത്തുക്കളുടെ കണക്കാണ് ഇത് വ്യക്തമാക്കുന്നത്. 2014 ഓഗസ്റ്റ് 18ന് മോദിയുടെ കൈയിൽ 38,700 രൂപയുണ്ടായിരുന്നു. ഇതാണ് കുറഞ്ഞത്. എന്നാൽ മോദിയുടെ ആസ്തിയുടെ മൂല്യ കൂടുകയും ചെയ്തു. ഇത് സ്വത്ത് വാങ്ങി കൂട്ടിയതു കൊണ്ടല്ല. മറിച്ച് കൈയിലുള്ള വസ്തു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയിലുള്ള 4,700 രൂപമാത്രം. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട സ്വത്തുക്കളുടെ കണക്കാണ് ഇത് വ്യക്തമാക്കുന്നത്.
2014 ഓഗസ്റ്റ് 18ന് മോദിയുടെ കൈയിൽ 38,700 രൂപയുണ്ടായിരുന്നു. ഇതാണ് കുറഞ്ഞത്. എന്നാൽ മോദിയുടെ ആസ്തിയുടെ മൂല്യ കൂടുകയും ചെയ്തു. ഇത് സ്വത്ത് വാങ്ങി കൂട്ടിയതു കൊണ്ടല്ല. മറിച്ച് കൈയിലുള്ള വസ്തുവിന്റെ മൂല്യം ഉയരുന്നതുകൊണ്ട് മാത്രമാണ്. യാതൊരു വിധ വാഹനങ്ങളും മോദിക്ക് സ്വന്തമായില്ല.
പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തിയത് അനുസരിച്ച് മോദിക്ക് സ്വന്തമായി വാഹനമോ, വിമാനമോ, കപ്പലോ ഒന്നുമില്ല. അതേസമയം, ഗുജറാത്തിലെ ബാങ്ക് അക്കൗണ്ട് മോദി ഇപ്പോഴും നിലനിറുത്തിയിട്ടുണ്ട്. ഡൽഹിയിൽ ഒരു ബാങ്കിലും മോദിക്ക് അക്കൗണ്ടില്ല. ഏതെങ്കിലും ബാങ്കിൽ വായ്പകളും ഇല്ല. 45 ഗ്രാമിന്റെ നാലു സ്വർണ മോതിരങ്ങൾ മോദിയുടെ കൈവശമുണ്ട്.
ഇവയ്ക്ക് 1.19 ലക്ഷം രൂപ വരും. ലാർസൻ ആൻഡ് ടൂബ്രോ കന്പനിയിൽ 20,000 രൂപയുടെ ബോണ്ട് മോദിക്കുണ്ട്. 5.45 ലക്ഷം രൂപയുടെ നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റും 1.99 ലക്ഷത്തിന്റെ ലൈഫ് ഇൻഷ്വറൻസ് പോളിസകളും മോദിക്കുണ്ട്. ഇവയടക്കം 41.15 ലക്ഷത്തിന്റെ ജംഗമ വസ്തുക്കളാണ്.
ഗുജറാത്തിലെ ഗാന്ധിനഗറിൽ 3531.45 ചതുരശ്ര അടി വിസ്തീർണത്തിൽ വാസയോഗ്യമായ ഭൂമി മോദിക്കുണ്ട്. ഇത് കൂടാതെ 169.81 ചതുരശ്ര അടി വിസ്തീർണമുള്ള മറ്റൊരു ഭൂമിയുമുണ്ട്. ഇത് പാരമ്പര്യമായി ലഭിച്ചതുമല്ല. എൽ അൻഡ് ടി ഇൻഫ്ര ബോണ്ടുകളിൽ 20,000രൂപയുടെ നിക്ഷേമുണ്ട്. നാഷണൽ സേവിങ്‌സിൽ 5.45 ലക്ഷവും. 1.99 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസിയും ഉണ്ട്.