- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സ്വരം കടുപ്പിച്ചത് തെരേസാമേയോടു മാത്രം; ഹാംബർഗിൽ വച്ച് ലോഹ്യം പറയാനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് എന്നാണ് വിജയ് മല്ല്യയെ വിട്ടയച്ചതെന്ന് ചോദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി; മോദിയുടെ അപ്രതീക്ഷിത ചോദ്യത്തിൽ പകച്ച് മേ; ഇന്തോ - ബ്രിട്ടീഷ് ബന്ധം കൂടുതൽ വഷളായി
ലണ്ടൻ: ഒരാഴ്ചക്കിടെ രണ്ടാം വട്ടവും ഇന്ത്യ വിജയ് മല്യയുടെ കാര്യത്തിൽ സ്വരം കടുപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച മനോജ് ലാദവയുടെ വിന്നിങ് പാർട്ണർഷിപ് എന്ന പുസ്തകം പ്രകാശാനം ചെയ്യവേ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിമർശന സ്വരത്തിൽ ഹൈ കമ്മീഷണർ വൈ കെ സിൻഹ പറഞ്ഞതിന് പിന്നാലെ ഇന്നലെ ജി 20 ഉച്ചകോടിയിൽ സാമ്പത്തിക കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം ബ്രിട്ടൻ ഉപേക്ഷിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തെരേസ മേയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും ബാങ്കുകളിലെ വായ്‌പ്പയും മറ്റുമായി 9000 കോടി രൂപയുടെ ബാധ്യതയുമായി ലണ്ടനിലേക്ക് വിമാനം കയറിയ രാജ്യസഭാ അംഗം കൂടിയായ വിജയ് മല്യയെ രാജ്യത്തിന് വിട്ടു കിട്ടണം എന്ന് ദീർഘകാലമായി ഇന്ത്യ ആവശ്യപ്പെടുന്നതിനോട് ക്രിയാത്മകമായി ബ്രിട്ടൻ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ആദ്യം ഹൈ കമ്മീഷണറും രണ്ടാം ഘട്ടമായി മോദി നേരിട്ടും ഇക്കാര്യം ആവശ്യപ്പെടുന്നത്. അതേസമയം കുറ്റവാളികളെ കൈമാറാൻ 1992 മുതൽ ഇന്ത്യയും ബ്രിട്ടനും തമ്മിൽ കരാർ നിലവിൽ ഉണ്ടെങ്കിലു
ലണ്ടൻ: ഒരാഴ്ചക്കിടെ രണ്ടാം വട്ടവും ഇന്ത്യ വിജയ് മല്യയുടെ കാര്യത്തിൽ സ്വരം കടുപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച മനോജ് ലാദവയുടെ വിന്നിങ് പാർട്ണർഷിപ് എന്ന പുസ്തകം പ്രകാശാനം ചെയ്യവേ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിമർശന സ്വരത്തിൽ ഹൈ കമ്മീഷണർ വൈ കെ സിൻഹ പറഞ്ഞതിന് പിന്നാലെ ഇന്നലെ ജി 20 ഉച്ചകോടിയിൽ സാമ്പത്തിക കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം ബ്രിട്ടൻ ഉപേക്ഷിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തെരേസ മേയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയിൽ നിന്നും ബാങ്കുകളിലെ വായ്‌പ്പയും മറ്റുമായി 9000 കോടി രൂപയുടെ ബാധ്യതയുമായി ലണ്ടനിലേക്ക് വിമാനം കയറിയ രാജ്യസഭാ അംഗം കൂടിയായ വിജയ് മല്യയെ രാജ്യത്തിന് വിട്ടു കിട്ടണം എന്ന് ദീർഘകാലമായി ഇന്ത്യ ആവശ്യപ്പെടുന്നതിനോട് ക്രിയാത്മകമായി ബ്രിട്ടൻ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ആദ്യം ഹൈ കമ്മീഷണറും രണ്ടാം ഘട്ടമായി മോദി നേരിട്ടും ഇക്കാര്യം ആവശ്യപ്പെടുന്നത്. അതേസമയം കുറ്റവാളികളെ കൈമാറാൻ 1992 മുതൽ ഇന്ത്യയും ബ്രിട്ടനും തമ്മിൽ കരാർ നിലവിൽ ഉണ്ടെങ്കിലും ഇതുവരെ ഒരാളെ മാത്രമേ ഇങ്ങനെ കൈമാറിയിട്ടുള്ളൂ എന്നതും മല്യയുടെ നാടുകടത്തൽ സംഭവിക്കും എന്നതിന് ഒരു ഉറപ്പും ഇല്ലാതാക്കി മാറ്റുകയാണ്.
സിൻഹയും മോദിയും വിജയ് മല്യയുടെ പേര് പരാമർശിച്ചില്ലെങ്കിലും സാമ്പത്തിക കുറ്റവാളികളെ സംരക്ഷിക്കുന്ന ബ്രിട്ടന്റെ നിലപാട് ഇന്ത്യക്കു ഉൾക്കൊള്ളാൻ കഴിയില്ല എന്ന് തർക്കലേശമെന്യേ വക്തമാക്കിയതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയ കക്ഷി ബന്ധം തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയാണ്. അതിനിടെ മല്യയുടെ കാര്യത്തിൽ മറ്റൊരു പുനഃപരിശോധനാ ഡിസംബറിന് മുൻപ് ആവശ്യം ഇല്ലെന്നു വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ കോടതി ആവർത്തിച്ചു വ്യക്തമാക്കിയതിനു പിന്നാലെയാണ് രാഷ്ട്രീയ ഇടപെടലിലൂടെ മല്യയെ വിട്ടുകിട്ടാൻ ഇന്ത്യ സമ്മർദ്ദ ശക്തി പ്രയോഗിക്കാൻ തീരുമാനിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ തെരേസ മെ ഇന്ത്യ സന്ദർശിച്ചപ്പോഴും നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും നിയമ വഴിയിൽ കാര്യങ്ങൾ നടക്കട്ടെ എന്ന നിലപാടാണ് ബ്രിട്ടൻ കൈക്കൊണ്ടത്. ഇതേത്തുടർന്നാണ് നിയമത്തിന്റെ മുന്നിൽ നിന്നും ഒളിച്ചോടുന്നവർക്കു ബ്രിട്ടൻ നിയമ സംരക്ഷണം ഒരുക്കുകയാണെന്ന ആരോപണവുമായി ഇന്ത്യൻ നയതന്ത്ര പ്രധിനിധി രംഗത്ത് എത്തിയത്.
ലോകത്തെ വൻ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി 20 ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ, ചൈനീസ് പ്രസിഡന്റ് സി ജിൻപിങ് എന്നിവരൊക്കെ സജീവമായി പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയിൽ നിന്ന് വേറിട്ട് ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നിവർ വേറിട്ട് ബ്രിക് കൂടിയാലോചന മീറ്റിങ്ങും നടത്തുന്നുണ്ട്. ഇതിനും പുറമെ ലോക രാജ്യ നേതാക്കൾ ഒറ്റക്കും കൂട്ടായും വേറെയും പ്രത്യേക കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. ഇത്തരം ചർച്ചയുടെ ഭാഗമായി മോദി ജർമ്മൻ ചാൻസലറെ കണ്ട ശേഷമാണു ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തത്. ഈ കൂടിക്കാഴ്ചയിൽ മോദി പ്രധാനമായും ആവശ്യപ്പെട്ടത് സാമ്പത്തിക കുറ്റവാളികളെ വിട്ടു നൽകാൻ ബ്രിട്ടൻ തയാറാകണമെന്നാണ്.
കഴിഞ്ഞ വർഷം മാർച്ചിലാണ് ഇന്ത്യയിൽ നിന്നും ഒമ്പതിനായിരം കോടി വെട്ടിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് മല്യ ലണ്ടനിലേക്ക് പറന്നത്. തുടർന്ന് സ്വയം പ്രഖ്യാപിത അഭയാർത്ഥി പരിവേഷത്തിൽ കഴിയുകയാണ് മല്യ. ആദ്യം എപ്പോൾ വേണമെങ്കിലും രാജ്യത്തു തിരികെ ചെല്ലാൻ തയ്യാറാണ് എന്ന് പറഞ്ഞിരുന്ന മല്യ, താൻ ഒളിച്ചോടിയതു അല്ലെന്നും വീമ്പിളക്കുമായിരുന്നു. രാജ്യസഭാ അംഗം ആയിരിക്കെയാണ് മല്യ നാട് വിടുന്നത് എന്നതും പ്രസക്തമാണ്.
രാജ്യത്തെ പൊതു മേഖല ബാങ്കുകളുടെയും സ്വകാര്യ മേഖല ബാങ്കുകളുടെ ആയിരക്കണക്കിന് കോടി രൂപയാണ് മല്യ അടിച്ചു മാറ്റിയത്. ഇക്കൂട്ടത്തിൽ 14 ബാങ്കുകൾക്കായി 50 കോടി മുതൽ 1600 കോടി വരെയാണ് മല്യ നൽകാൻ ഉള്ളത്. ഇതിനിടെ മല്യയുടെ സ്വത്തുക്കൾ ലേലം ചെയ്തു കുറെ പണം ബാങ്കുകൾ തിരിച്ചു പിടിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പു ആരോപിച്ചു കേസായതോടെ ഇയാളെ വിട്ടു നൽകാൻ ഇന്ത്യ പലവട്ടം ബ്രിട്ടനോട് ആവശ്യപ്പെട്ടപ്പോൾ മല്ല്യ സഹായം തേടി കോടതിയെ സമീപിക്കുക ആയിരുന്നു.
ഇതിനിടെയാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ സ്‌കോട്‌ലൻഡ് യാർഡ് മല്യയെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ മണിക്കൂറുകൾക്കകം ജാമ്യം നേടി പുറത്തു വന്നു മല്ല്യ താൻ നിസ്സാരക്കാരനല്ല എന്ന് ലോകത്തോട് വിളിച്ചു പറയുകയും ചെയ്തു. ഇതിനായി ആറര ലക്ഷം പൗണ്ടിന്റെ ബോണ്ടാണ് മല്യ കോടതിയിൽ കെട്ടിയത്. പാസ്പോർട്ടും കോടതി പിടിച്ചു വച്ചു. മാത്രമല്ല, യാതൊരു വിധ യാത്ര രേഖകളും സംഘടിപ്പിക്കരുത് എന്നും ജാമ്യ വ്യവസ്ഥയിൽ നിഷ്‌ക്കർഷയുണ്ട്.
അതിനിടെ ജി 20 യിൽ പങ്കെടുത്ത ഒട്ടു മിക്ക ലോക നേതാക്കളുമായും സൗഹാർദ്ദ പൂർവം ഇടപെട്ട മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് മാത്രമാണ് കടുപ്പിച്ച സ്വരത്തിൽ സംസാരിച്ചത് എന്ന് സൂചനകൾ വ്യക്തമാക്കുന്നു. ബ്രിട്ടന്റെ നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ല എന്ന സൂചന ഇന്ത്യയുടെ ഭാഗത്തു നിന്നും വക്തമാക്കാൻ ആണ് മോദി ജി 20 ഉച്ചകോടി വേദി ഉപയോഗപ്പെടുത്തിയത്. ചെറു രാജ്യമായ വിയറ്റ്‌നാം, നാർവേ എന്നിവയോട് പോലും ഏറെ പ്രതീക്ഷകളോടെയുള്ള സഹകരണമാണ് ഇന്ത്യയുടെ നയം എന്ന് വക്തമാക്കിയപ്പോളാണ് ബ്രിട്ടന്റെ ഭാഗത്തു നിന്നും കൂടുതൽ സഹകാരണം ഉണ്ടായേ പറ്റൂ എന്ന ഭാഷ ഇന്ത്യ ഉപയോഗിക്കുന്നത്. അർജന്റീന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി കൂടുതൽ സഹകരണം ഉറപ്പിക്കാൻ ഇന്ത്യ തന്നെ മുൻകൈ എടുക്കും എന്നും മോദി അതാത് രാജ്യ തലവന്മാരെ അറിയിക്കുകയൂം ചെയ്തു. കാനഡ ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ തലവനെ കണ്ടു വാണിജ്യ സഹകരണത്തിന്റെ സാദ്ധ്യതകൾ തേടുന്നതിൽ പ്രധാന പങ്കു വഹിച്ചു.
ജി 20 ഉച്ചകോടിയിൽ ഏറ്റവും തിരക്കിട്ട ചർച്ചകൾക്ക് സമയം കണ്ടെത്തിയ രാജ്യ തലവനും മോദി തന്നെ ആയിരുന്നു. ഓരോ രാജ്യങ്ങളുമായുള്ള ബന്ധം പുതുക്കുക എന്ന നയതന്ത്ര സമീപനമാണ് ഈ ഉച്ചകോടിയിൽ പ്രധാനമായും ഇന്ത്യ പരീക്ഷിച്ചത്. പ്രധാനമായും ആഗോള തലത്തിൽ ഇന്ത്യ - ചൈന ബന്ധം ചൂടേറിയ ചർച്ച ആയി മാറുന്ന സമയത്തു പരമാവധി രാജ്യങ്ങളുടെ സൗഹൃദ സഹകരണം ഉറപ്പാക്കുക എന്നതായിരുന്നു മോദിയുടെ ലക്ഷ്യം.