- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തൊരിടത്തും ഭീകരർക്ക് ബാങ്കോ ആയുധ നിർമ്മാണശാലകളോ ഇല്ല; എന്നിട്ടും അവർ ലോകത്തിന് ഭീഷണി ആകുന്നത് തടയേണ്ടത് സ്പോൺസർമാർ; ജി20 രാജ്യങ്ങളുടെ യോഗത്തിനിടെയിൽ ചേർന്ന ബ്രിക്‌സ് രാജ്യങ്ങളുടെ മീറ്റിങ്ങിൽ അധ്യക്ഷ പദവി വഹിച്ച മോദി പേരു പറയാതെ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു
ഹാങ്ഷു: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താനും ഭീകരവാദത്തിനെതിരെ യോജിച്ചു മുന്നേറാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കളെ ആഹ്വാനം ചെയ്തു. ജി20 ഉച്ചകോടിക്കായി ചൈനയിലെത്തിയ മോദി, ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ബ്രിക്‌സ് നേതാക്കളുടെ യോഗത്തിൽ അധ്യക്ഷനായിരുന്ന മോദി, പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയാണ് ഭീകരവാദത്തിനെതിരായ ബ്രിക്‌സ് കൂട്ടായ്മയ്ക്ക് ആഹ്വാനം ചെയ്തത്. ദക്ഷിണേഷ്യയിലായാലും ലോകത്തിന്റെ ഏതു ഭാഗത്തായാലും, ഭീകരവാദികൾക്ക് ബാങ്കോ ആയുധ നിർമ്മാണ ശാലകളോ ഇല്ലെന്ന് മോദി ചൂണ്ടിക്കാട്ടി. ആരൊക്കെയോ ഭീകരർക്ക് പണവും ആയുധങ്ങളും നൽകുന്നുണ്ടെന്ന് ഇതിൽനിന്നുതന്നെ വ്യക്തമാണ്. അതുകൊണ്ടുതന്നെ ഭീകരവാദത്തിനെതിരെ പോരാടാൻ മാത്രമല്ല, ഭീകരവാദം സ്‌പോൺസർ ചെയ്യുന്നവരെ ഒറ്റപ്പെടുത്താനും ബ്രിക്‌സ് രാജ്യങ്ങൾ യോജിച്ചു നിൽക്കണമെന്ന് മോദി ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ പേരു പറയാതെയായിരുന്നു വിമർശനം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്
ഹാങ്ഷു: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താനും ഭീകരവാദത്തിനെതിരെ യോജിച്ചു മുന്നേറാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കളെ ആഹ്വാനം ചെയ്തു. ജി20 ഉച്ചകോടിക്കായി ചൈനയിലെത്തിയ മോദി, ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ബ്രിക്‌സ് നേതാക്കളുടെ യോഗത്തിൽ അധ്യക്ഷനായിരുന്ന മോദി, പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയാണ് ഭീകരവാദത്തിനെതിരായ ബ്രിക്‌സ് കൂട്ടായ്മയ്ക്ക് ആഹ്വാനം ചെയ്തത്.
ദക്ഷിണേഷ്യയിലായാലും ലോകത്തിന്റെ ഏതു ഭാഗത്തായാലും, ഭീകരവാദികൾക്ക് ബാങ്കോ ആയുധ നിർമ്മാണ ശാലകളോ ഇല്ലെന്ന് മോദി ചൂണ്ടിക്കാട്ടി. ആരൊക്കെയോ ഭീകരർക്ക് പണവും ആയുധങ്ങളും നൽകുന്നുണ്ടെന്ന് ഇതിൽനിന്നുതന്നെ വ്യക്തമാണ്. അതുകൊണ്ടുതന്നെ ഭീകരവാദത്തിനെതിരെ പോരാടാൻ മാത്രമല്ല, ഭീകരവാദം സ്‌പോൺസർ ചെയ്യുന്നവരെ ഒറ്റപ്പെടുത്താനും ബ്രിക്‌സ് രാജ്യങ്ങൾ യോജിച്ചു നിൽക്കണമെന്ന് മോദി ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ പേരു പറയാതെയായിരുന്നു വിമർശനം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ചേർന്നു രൂപം നൽകിയ കൂട്ടായ്മയാണ് ബ്രിക്‌സ്. പാക്കിസ്ഥാനുമായി അടുത്ത സൗഹൃദം പങ്കിടുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ മുമ്പിലിരിത്തിയായിരുന്നു മോദിയുടെ പ്രസംഗം. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ, ബ്രസീലിലെ പുതിയ പ്രസിഡന്റ് മൈക്കൽ ടെമർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇന്നും രാജ്യാന്തര സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും അസ്ഥിരതയുടെ സ്രോതസുമാണ് ഭീകരവാദം. പണമായും ആയുധമായും അവർക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിന് വലിയൊരു രാജ്യാന്തര ശൃംഖലയുടെ പിന്തുണയുണ്ടെന്നും മോദി പറഞ്ഞു. രാജ്യാന്തര സ്വഭാവമുള്ള വിഷയങ്ങളിൽ ഏറെ സ്വാധീനമുള്ള ശബ്ദമാണ് ബ്രിക്‌സിന്റേതെന്നും മോദി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ വികസനവഴിയിലുള്ള രാജ്യങ്ങളെ അവരുടെ ലക്ഷ്യം നേടാൻ സഹായിക്കുന്നതിന് വികസനവുമായി ബന്ധപ്പെട്ട രാജ്യാന്തര അജണ്ട നിശ്ചയിക്കേണ്ടത് ബ്രിക്‌സിന്റെ കൂട്ടുത്തരവാദിത്തമാണെന്നും മോദി പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചയിലും ഭീകരതയായിരുന്നു പ്രധാന വിഷയം. ഭീകരതയെ നേരിടുന്ന കാര്യത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. െജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അഷറെ ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നീക്കത്തെ ചൈന എതിർത്ത സാഹചര്യത്തിലാണ് മോദിയുടെ ഈ പരാമർശം.ഇന്ത്യയും ചൈനയും രണ്ട് രാജ്യങ്ങളുടെയും അഭിലാഷങ്ങളും ആശങ്കകളും തന്ത്രപ്രധാന താത്പര്യങ്ങളും ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് ഷി ജിൻ പിങ് ചർച്ചയിൽ വ്യക്തമാക്കി.
ലോാകം ഇന്ന് നേരിടുന്ന സാമ്പത്തികമാന്ദ്യത്തിനെതിരെ കൂട്ടായതും ഏകോപിതവും കൃത്യമായ ലക്ഷ്യത്തോടെയുമുള്ള പ്രവർത്തനങ്ങൾ വേണമെന്നും ചൈനീസ് നഗരമായ ഹാങ്ഷുവിൽ ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ സംസാരിക്കവേയും മോദി പറഞ്ഞു. സന്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഘടനാപരമായ മാറ്റങ്ങൾക്ക് അദ്ദേഹം ആഹ്വാനംചെയ്തു. സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്തുകയും ആഭ്യന്തരോദ്പാദനം കൂട്ടുകയും അടിസ്ഥാനസൗകര്യവികസനവും മനുഷ്യവിഭവശേഷിയും മെച്ചപ്പെടുത്തുകയുമാണ് ഇതിനുള്ള മാർഗങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തെ 20 മുൻനിര സമ്പദ് വ്യവസ്ഥകളെന്നനിലയിൽ ജി20 രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും ഒന്നാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആതിഥേയരാജ്യമായ ചൈനയുടെ പ്രസിഡന്റ് ഷി ജിൻ പിങ്ങാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. യു.എസ്.പ്രസിഡന്റ് ബരാക് ഒബാമ, റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ജർ!മൻ ചാൻസലർ ആംഗേല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒലാദ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ തുടങ്ങിയ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത വർഷമാദ്യം സ്ഥാനമൊഴിയുന്ന ഒബാമയുടെ അവസാനത്തെ ജി20 ഉച്ചകോടിയാണിത്.