- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ ഗുരുനാഥൻ സമാധിയായി; സ്വാമിയുടെ മരണം മോദിയുടെ സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾക്കകം
ഡെറാഡൂൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവും ഋഷികേശിലെ ദയാനന്ദ സരസ്വതി ആശ്രമാദ്ധ്യക്ഷനുമായ ഗുരു സ്വാമി ദയാനന്ദ ഗിരി (87) സമാധിയായി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ഏറെ നാളായി രോഗാതുരനായി കഴിയുകയായിരുന്നു. പത്ത് ദിവസം ആശുപത്രിയിലായിരുന്ന സ്വാമിയെ ഇന്നലെ രാവിലെ തന്നെ ആശ്രമത്തിലെത്തിച്ചിരുന്നു. സെപ്റ്റംബർ 11 ന് പ്രധ
ഡെറാഡൂൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവും ഋഷികേശിലെ ദയാനന്ദ സരസ്വതി ആശ്രമാദ്ധ്യക്ഷനുമായ ഗുരു സ്വാമി ദയാനന്ദ ഗിരി (87) സമാധിയായി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ഏറെ നാളായി രോഗാതുരനായി കഴിയുകയായിരുന്നു.
പത്ത് ദിവസം ആശുപത്രിയിലായിരുന്ന സ്വാമിയെ ഇന്നലെ രാവിലെ തന്നെ ആശ്രമത്തിലെത്തിച്ചിരുന്നു. സെപ്റ്റംബർ 11 ന് പ്രധാനമന്ത്രി മോദി,ശീഷാംഝാദിയിലുള്ള സരസ്വതി ആശ്രമത്തിലെത്തി സ്വാമിയെ കണ്ടിരുന്നു. മോദിയുടെ വ്യക്തിജീവിതത്തെ നിർണായകമായി സ്വാധീനിച്ചയാളാണ് സ്വാമി. 2000 ൽ ഓൾ ഇന്ത്യ മൂവ്‌മെന്റ് ഫോർ സേവ സ്ഥാപിച്ച ദയാനന്ദ ഗിരിക്ക് 2005 ൽ യുഎൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും മോദി സ്വാമിയെ സന്ദർശിച്ചിട്ടുണ്ട്
തമിഴ്‌നാട്ടിലെ മഞ്ചക്കുടിയിൽ 1930 ഓഗസ്റ്റ് 15നാണ് സ്വാമിയുടെ ജനനം. ചിന്മയാനന്ദ സ്വാമിയിൽനിന്നാണ് സന്ന്യാസം സ്വീകരിച്ചത്. ആർഷ വിദ്യാഗുരുകുലം സ്ഥാപകനുമാണ് സ്വാമി ദയാനന്ദ ഗിരി.