- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തിന് അഭിമാനമായി 19 മെഡലുകൾ; പാരാലിംപിക്സ് താരങ്ങൾ ഇന്ത്യയുടെ കീർത്തി ഉയർത്തി; മെഡൽപേ ചർച്ചയിൽ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ടോക്യോയിൽ അഭിമാന നേട്ടം കൊയ്ത ഇന്ത്യൻ പാരാലിംപിക്സ് താരങ്ങളെ മെഡൽപേ ചർച്ചയിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിൽ ഇന്ത്യയുടെ കീർത്തി താരങ്ങൾ ഉയർത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച താരങ്ങളുമായി മോദി നടത്തിയ കൂടിക്കാഴ്‌ച്ചയുടെ ദൃശ്യങ്ങളാണ് ഞായറാഴ്ച പുറത്തിറക്കിയത്.
#WATCH "Today you all are well known because of your hard work. You all can motivate people, help bring big changes...I am always with you all," says PM Modi to Indian Paralympics athletes pic.twitter.com/798gcYzaFi
- ANI (@ANI) September 12, 2021
രാജ്യത്തിന് അഭിമാനമായി 19 മെഡലുകളുമായിട്ടാണ് പാരാലിംപിക്സ് സംഘം ഡൽഹിയിൽ തിരികെ എത്തിയത്. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ താരങ്ങളുടെ മെഡൽ നേട്ടത്തിലേക്കുള്ള യാത്രയുടെ കഥകൾ നരേന്ദ്ര മോദി കേട്ടിരുന്നു.
Interacting with our champions… #Paralympics https://t.co/IKVreoh5f3
- Narendra Modi (@narendramodi) September 12, 2021
ശാരീരിക വെല്ലുവിളികൾ മറികടന്ന് നേടിയ നേട്ടങ്ങൾ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെഡൽ നേടിയ താരങ്ങളുടെ കയ്യിൽ നിന്നും ഓട്ടോഗ്രാഫുകൾ പ്രധാനമന്ത്രി സ്വീകരിച്ചു.
ഷൂട്ടിങ് സംഘത്തിലെ അംഗവും മലയാളിയുമായ സിദ്ധാർത്ഥ് ബാബുവുമായും പ്രധാനമന്ത്രി സംസാരിച്ചു. മെഡൽനേട്ട സമയത്ത് ധരിച്ച ജേഴ്സികൾ കായികതാരങ്ങൾ നരേന്ദ്ര മോദിക്ക് ഉപഹാരമായി നൽകി.
ന്യൂസ് ഡെസ്ക്