- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദി മാർപാപ്പയെ കാണും; ഇന്ത്യ വത്തിക്കാൻ ബന്ധം ഊഷ്മളമാക്കുമെന്ന് കെസിബിസി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെസിബിസി. കൂടിക്കാഴ്ച ഇന്ത്യ വത്തിക്കാൻ ബന്ധം ഊഷ്മളമാക്കുമെന്ന് കെസിബിസി പ്രത്യാശ പ്രകടിപ്പിച്ചു.
ഈമാസം 30, 31 തീയതികളിൽ നടക്കുന്ന ജി20 സമ്മേളനത്തിനായി 29നാണ് പ്രധാനമന്ത്രി റോമിലെത്തുന്നത്. ജി20 സമ്മേളനത്തിൽ ഇറ്റലി പ്രധാനമന്ത്രി മാരിയോ ദ്രാഗിയുടെ ക്ഷണപ്രകാരമാണു മോദി പങ്കെടുക്കുന്നത്.
അവിടെനിന്നു യുകെയിലെ ഗ്ലാസ്ഗോയിലെത്തുന്ന മോദി കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച സമ്മേളനത്തിലും (കോപ്26) പങ്കെടുക്കും. 2020ൽ നടക്കേണ്ടിയിരുന്ന, 120 രാഷ്ട്രത്തലവന്മാരുടെ സമ്മേളനം കോവിഡ് കാരണമാണ് ഈ വർഷത്തേക്കു മാറ്റിയത്.
ന്യൂസ് ഡെസ്ക്
Next Story