ന്യൂഡൽഹി: കോവിഡ് കാലത്ത് ഇന്ത്യയുടെ ആഗോള തലത്തിലെ ഇമേജ് വലിയ തോതിൽ ഇടിഞ്ഞിരുന്നു. എന്നാൽ, ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ വിതരണവുമായി ഇന്ത്യ മുന്നോട്ടു പോയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പോസ്റ്റർ ബോയി ആയി. അടുത്തിടെ വത്തിക്കാൻ സന്ദർശിക്കുകയും ആഗോള പരിസ്ഥിതി സമ്മിറ്റിൽ പങ്കെടുക്കുകയും ചെയ്ത പ്രധാനമന്ത്രി മോദി ലോകത്തിന്റെ ഏറ്റവും മികച്ച ഭരണാധികാരിയാണെന്ന സർവേ ഫലമാണ് പുറത്തുവന്നത്.

ലോകനേതാക്കളുടെ അംഗീകാരപ്പട്ടികയിലാണ് മോദിക്ക് ഉയർന്ന നേട്ടം. അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോർണിങ് കൺസൽട്ട് പുറത്തുവിട്ട 'ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ്ങിൽ' 70 ശതമാനം റേറ്റിങ് നേടിയാണു പ്രധാനമന്ത്രി ഒന്നാമതെത്തിയത്. യുഎസ് പ്രസിഡന്റിനെയും ബ്രിട്ടിഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റിപ്പോർട്ട് വിലയിരുത്തി.

യുഎസിലെ ഡാറ്റ ഇന്റലിജൻസ് സ്ഥാപനമായ മോണിങ് കൺസൽട്ട് ആണ് സർവേ നടത്തിയത്. 13 ലോകരാജ്യങ്ങളുടെ തലവന്മാരുടെ പട്ടികയിൽ ജനപ്രീതിയിൽ 70% പിന്തുണ നേടിയാണ് മോദി ഒന്നാമത് എത്തിയത്. ബൈഡന് 44 ശതമാനവും ബോറിസ് ജോൺസണ് 40 ശതമാനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്ക് 36 ശതമാനവുമാണു പിന്തുണ ലഭിച്ചത്. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ഗ്രാഘിയാണ് (58%) മോദിക്കു പിന്നിലുള്ളത്. പൊളിറ്റിക്കൽ ഇന്റലിജൻസ് യൂണിറ്റ് വഴിയാണ് മോണിങ് കൺസൽട്ട് വിവരങ്ങൾ ശേഖരിക്കുന്നത്.

മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്തും ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി മൂന്നാം സ്ഥാനത്തും എത്തി. ഓരോ രാജ്യത്തു നിന്നുമുള്ള പ്രായപൂർത്തിയായ വ്യക്തികളുടെ അഭിപ്രായം കണക്കാക്കിയാണ് റാങ്കിങ് കണക്കാക്കിയത്. ഇന്ത്യയിൽ നിന്ന് 2,126 പേരെ മോണിങ് കൺസൾട്ടന്റ് ഓൺലൈനായി അഭിമുഖം നടത്തിയിരുന്നു.

ജർമ്മൻ ചാൻസലർ ആംഗല മെർക്കലാണ് നാലാം സ്ഥാനത്ത്. ആസ്‌ത്രേല്യൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അഞ്ചാം സ്ഥാനത്തും കാനഡ പ്രധാനമന്ത്രി ട്രൂഡോ ആറാം സ്ഥാനത്തുമാണ്. യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പത്താം സ്ഥാനമേയുള്ളൂ. ബ്രസീൽ പ്രസിഡന്റ് ജെയ്‌ര് ബോൾസോനാരോ പട്ടികയിൽ 13ാം സ്ഥാനത്താണ്.

അമേരിക്കൻ ഡാറ്റാ ഇന്റലിജൻസ് സ്ഥാപനമാണ് മോർണിങ് കൺസൾട്ട്. ഇവർ ആസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, ദക്ഷിണ കൊറിയ, സ്‌പെയിൻ, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലെ മുൻനിര നേതാക്കളുടെ അംഗീകാരം, സ്വീകാര്യത എന്നിവയിലുള്ള റേറ്റിങ് കണക്കാക്കിയശേഷമാണ് മോദിയെ ഒന്നാമനായി തെരഞ്ഞെടുത്തത്. മോദി പട്ടികയിൽ ഒന്നാമനായ കാര്യം നേരത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് സമൂഹമാധ്യമങ്ങൾ വഴയാണ് വെളിപ്പെടുത്തിയത്. ഇതിന് മുൻപും മോദി ഈ പട്ടികയിൽ ഒന്നാമതെത്തിയിട്ടുണ്ട്.

ലോകനേതാക്കളുടെ പട്ടികയിൽ വിവിധ നേതാക്കൾ നേടിയ റേറ്റിങ് ശതമാനം :

1.നരേന്ദ്ര മോദി: 70%

2.ലോപ് ഒബ്രഡർ: 66%

3.മരിയോ ഡ്രാഗി: 58%

4.ആംഗല മെർക്കൽ: 54 %

5.സ്‌കോട്ട് മോറിസൺ: 47 %

6.ജസ്റ്റിൻ ട്രൂഡോ: 45 %

7.ജോ ബൈഡൻ: 44 %

8.ഫ്യൂമിയോ കിഷിഡ: 42 %

9.മൂൺ ജെ-ഇൻ: 41%

10.ബോറിസ് ജോൺസൺ: 40%

11.പെഡ്രോ സാഞ്ചസ്: 37%

12.ഇമ്മാനുവൽ മാക്രോൺ: 36%

13.ജെയർ ബോൾസോനാരോ: 35 %