- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മി പാർട്ടി തങ്ങൾക്കു വെല്ലുവിളിയല്ലെന്നു രാഹുൽ ഗാന്ധി; പാവങ്ങൾക്കൊപ്പം നിൽക്കുന്നത് കോൺഗ്രസ് മാത്രം; എൻഡിഎ സർക്കാരിന്റെ ജോലി മോദിയുടെ പബ്ലിക് റിലേഷൻസ് മാത്രമെന്നും എഐസിസി ഉപാധ്യക്ഷൻ
ന്യൂഡൽഹി: കോൺഗ്രസിനു വെല്ലുവിളിയാകാൻ ആം ആദ്മി പാർട്ടിക്കു കഴിയില്ലെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണ ഡൽഹിയിലെ കൽകജിയിൽ നടത്തിയ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവങ്ങൾക്കൊപ്പം നിൽക്കുന്ന പാർട്ടി കോൺഗ്രസ് മാത്രമാണ്. നരേന്ദ്ര മോദിയുടെ പബ്ലിക് റിലേഷനിൽ മാത്രമാണ് എൻഡി
ന്യൂഡൽഹി: കോൺഗ്രസിനു വെല്ലുവിളിയാകാൻ ആം ആദ്മി പാർട്ടിക്കു കഴിയില്ലെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണ ഡൽഹിയിലെ കൽകജിയിൽ നടത്തിയ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവങ്ങൾക്കൊപ്പം നിൽക്കുന്ന പാർട്ടി കോൺഗ്രസ് മാത്രമാണ്. നരേന്ദ്ര മോദിയുടെ പബ്ലിക് റിലേഷനിൽ മാത്രമാണ് എൻഡിഎ സർക്കാരിന്റെ ശ്രദ്ധയെന്നും രാഹുൽ പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് വെള്ളവും വൈദ്യുതിയും നൽകുന്നതിനാണ് കോൺഗ്രസ് പ്രഥമ പരിഗണന നൽകുന്നത്. എല്ലാ തരത്തിലുള്ളവർക്കും ഡൽഹിയിൽ ഇടമുണ്ടാകണം. അതിൽ പാവപ്പെട്ടവനും പണക്കാരും ഉൾപ്പെടും.
പാവപ്പെട്ടവർക്ക് ഡൽഹിയിൽ താമസസ്ഥലം ഒരുക്കും. പാവങ്ങളുമായി കൈകോർത്ത് വീണ്ടും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും.
എൻഡിഎ സർക്കാരിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പബ്ലിക് റിലേഷൻ ജോലികൾ മാത്രമാണുള്ളത്. മറ്റൊന്നിലും ശ്രദ്ധയില്ലെന്നും രാഹുൽ പറഞ്ഞു.
കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കർണാടകം, അസം, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരും വിവിധ റോഡ്‌ഷോയിൽ പങ്കെടുക്കുന്നുണ്ട്. 2013ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ബിജെപിക്കും ആംആദ്മി പാർട്ടിക്കും പിന്നിൽ മൂന്നാം സ്ഥാനമായിരുന്നു. 70 അംഗ മന്ത്രിസഭയിൽ വെറും എട്ട് സീറ്റാണ് കോൺഗ്രസിനു നേടാനായത്. ഇക്കുറി അധികാരത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.