- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം നാട്ടിൽ നിൽക്കാൻ സമയമില്ല, പ്രധാനമന്ത്രിക്ക് തിരക്കോട് തിരക്ക്! ബ്രിട്ടീഷ് സന്ദർശനം കഴിഞ്ഞെത്തിയ മോദി നാല് ദിവസത്തെ മലേഷ്യ, സിങ്കപ്പൂർ സന്ദർശനത്തിന് ഒരുങ്ങുന്നു
ന്യൂഡൽഹി: സ്വന്തം രാജ്യത്ത് സമാധാനമായി നില്ക്കാൻ പോലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമയില്ലേ? ഈ ചോദ്യം കോൺഗ്രസുകാർ അടക്കമുള്ള പ്രതിപക്ഷം നിരന്തരമായി ഉന്നയിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി. ബ്രിട്ടൻ, തുർക്കി സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി ഡൽഹിയിൽ എത്തിയത് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ്. ഇതിനിടെ പാർലമെന്റ് സമ്മേളം തുടങ
ന്യൂഡൽഹി: സ്വന്തം രാജ്യത്ത് സമാധാനമായി നില്ക്കാൻ പോലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമയില്ലേ? ഈ ചോദ്യം കോൺഗ്രസുകാർ അടക്കമുള്ള പ്രതിപക്ഷം നിരന്തരമായി ഉന്നയിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി. ബ്രിട്ടൻ, തുർക്കി സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി ഡൽഹിയിൽ എത്തിയത് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ്. ഇതിനിടെ പാർലമെന്റ് സമ്മേളം തുടങ്ങും മുമ്പ് പ്രധാനമന്ത്രി വീണ്ടും യാത്രതിരിക്കാൻ ഒരുങ്ങുകയാണ്.
നാലു ദിവസത്തെ മലേഷ്യ, സിംഗപ്പൂർ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യാത്രതിരിക്കും. മലേഷ്യയിൽ നടക്കുന്ന മൂന്നു ദിവസത്തെ ആസിയാൻഇന്ത്യ സമ്മേളനത്തിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് ഉഭയകക്ഷിചർച്ചകൾക്കായി സിംഗപ്പൂരിലേക്കു പോകും.
ശനിയാഴ്ച തുടങ്ങുന്ന ആസിയാൻഇന്ത്യ സമ്മേളനത്തിൽ ഭീകരതയ്‌ക്കെതിരെയുള്ള നടപടികൾക്കായിരിക്കും മുൻതൂക്കമെന്ന് വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി (ഈസ്റ്റ്) അനിൽ വാധ്വ അറിയിച്ചു. പ്രതിരോധ, സുരക്ഷാ മേഖലകളിൽ മലേഷ്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കും പ്രധാനമന്ത്രി നേതൃത്വംനൽകും.
ഏഴു പ്രസ്താവനകളും പ്രഖ്യാപനങ്ങളും ഉച്ചകോടിയിൽനിന്നുണ്ടാകും. സിംഗപ്പൂരുമായുള്ള തന്ത്രപരമായ സഹകരണത്തിനുള്ള ചർച്ചകൾ പൂർത്തിയാക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ യാത്ര. തിങ്കളാഴ്ച സിംഗപ്പൂരിലെത്തുന്ന മോദി പ്രമുഖവ്യവസായികളുമായി കൂടിക്കാഴ്ചനടത്തും. അവിടത്തെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്യും.