- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് ആക്രമണങ്ങൾക്കെതിരെ വീണ്ടും പ്രധാനമന്ത്രി; ഗോ സംരക്ഷണത്തിന്റെ പേരിൽ അക്രമ പ്രവർത്തനങ്ങൾ അനുവദിക്കില്ല; ശക്തമായ നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മോദി
ന്യൂഡൽഹി: ഗോസംരക്ഷണത്തിന്റെ പേരിൽ അക്രമപ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി.പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഗോസംരക്ഷണത്തിന്റെ പേരിൽ അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരിൽ നിയമം കൈയിലെടുക്കാൻ ഏതെങ്കിലും വ്യക്തിയെയോ സംഘത്തെയോ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും മോദി പറഞ്ഞു. പശു സംരക്ഷണം വർഗീയവത്ക്കരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അത് രാജ്യ താത്പര്യത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബീഫ് കൈവശം വച്ചതിന്റെയും മറ്റും പേരിൽ രാജ്യമെമ്പാടും അതിക്രമങ്ങൾ അരങ്ങേറുന്ന സാഹചര്യത്തിൽ വർഷകാല സമ്മേളനത്തിൽ രൂക്ഷവിമർശമാവും സർക്കാരിനെതിര ഉയരുക.ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം എന്നതും ശ്രദ്ധേയമാണ്.ഗോസംരക്ഷണത്തിന്റെ പേരിൽ മനുഷ്യരെ അക്രമിക്കുന്നതിനെതിരെ കഴിഞ്ഞ മാസവും പ്രധാനമന്ത്രി രംഗത്ത് വന്നിരുന്നു. ഗോ
ന്യൂഡൽഹി: ഗോസംരക്ഷണത്തിന്റെ പേരിൽ അക്രമപ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി.പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ഗോസംരക്ഷണത്തിന്റെ പേരിൽ അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരിൽ നിയമം കൈയിലെടുക്കാൻ ഏതെങ്കിലും വ്യക്തിയെയോ സംഘത്തെയോ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും മോദി പറഞ്ഞു.
പശു സംരക്ഷണം വർഗീയവത്ക്കരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അത് രാജ്യ താത്പര്യത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബീഫ് കൈവശം വച്ചതിന്റെയും മറ്റും പേരിൽ രാജ്യമെമ്പാടും അതിക്രമങ്ങൾ അരങ്ങേറുന്ന സാഹചര്യത്തിൽ വർഷകാല സമ്മേളനത്തിൽ രൂക്ഷവിമർശമാവും സർക്കാരിനെതിര ഉയരുക.ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം എന്നതും ശ്രദ്ധേയമാണ്.ഗോസംരക്ഷണത്തിന്റെ പേരിൽ മനുഷ്യരെ അക്രമിക്കുന്നതിനെതിരെ കഴിഞ്ഞ മാസവും പ്രധാനമന്ത്രി രംഗത്ത് വന്നിരുന്നു.
ഗോ സംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകിയെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാറും അറിയിച്ചു. ഒരു വ്യക്തിയെയോ സംഘത്തെയോ നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞതായി കേന്ദ്ര മന്ത്രി അറിയിച്ചു. മോദിയുൾപ്പെടെയുള്ള പ്രധാന ബിജെപി നേതാക്കൾ പങ്കെടുത്ത യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആനന്ദ് കുമാർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം നടന്നത്. ബംഗാളിലെ സംഘർഷങ്ങളെ തുടർന്ന് കേന്ദ്രസർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന തൃണമൂൽ കോൺഗ്രസ് യോഗം ബഹിഷ്കരിച്ചു.