- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുപെൺകുഞ്ഞിന്റെ മാനഭംഗം രാജ്യത്തിനാകെ നാണക്കേട്; ആൺമക്കൾ എവിടെ പോകുന്നുവെന്നും എന്തുചെയ്യുന്നുവെന്നും മാതാപിതാക്കൾ ചോദിക്കാൻ സമയമായിരിക്കുന്നു; രാജ്യത്ത് നടക്കുന്ന പീഡനങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് പ്രധാനമന്ത്രി; തീവ്രവാദം കയറ്റി അയയ്ക്കുന്ന പാക്കിസ്ഥാന് ചുട്ട മറുപടി നൽകും; അതിരുവിട്ടാൽ മൗനം പാലിക്കാനാവില്ലെന്നും ലണ്ടനിൽ മോദിയുടെ മുന്നറിയിപ്പ്
ലണ്ടൻ: രാജ്യത്ത് നടക്കുന്ന മാനഭംഗ സംഭവങ്ങളെ രാഷ്ട്രീയവൽകരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സംസ്‌കാരം മാറ്റിയെടുക്കാൻ സമയമായിരിക്കുന്നു.സംഭവങ്ങളെ മുൻ സർക്കാരിന്റെ കാലത്തേത്തുമായി താരതമ്യം ചെയ്യുന്നതിലും കഴമ്പില്ല. ഒരു പെൺകുട്ടിയുടെ മാനഭംഗം രാജ്യത്തിന് നാണക്കേടാണ്. മാതാപിതാക്കൾ അവരുടെ പെൺകുട്ടികളോടല്ല, ആൺകുട്ടികളോട് നിങ്ങൾ എവിടെയാണ് പോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും ചോദിക്കേണ്ട സമയമായിരിക്കുന്നു. വെസ്റ്റ്മിനിസ്റ്റർ സെൻട്രൽ ഹാളിൽ ഭാരത് കീ ബാത്,സബ്കെ സാത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ബ്രിട്ടനിലും ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.അതേസമയം, പാക്കിസ്ഥാന് മോദി തന്റെ പ്രസംഗത്തിൽ കർശന താക്കീത് നൽകി. തീവ്രവാദത്തെ കയറ്റുമതി ചെയ്യുന്നവർ ഇന്ത്യ മാറിയെന്ന് അറിയണം. അവരുടെ ചെയ്തികൾ രാജ്യം പൊറുക്കില്ല, മോദി പറഞ്ഞു.ഇന്ത്യ സമാധാനത്തിലാണ് വിശ്വസിക്കുന്നത്. എന്നാൽ തീവ്രവാദം കയറ്റുമതി ചെയ്യുന്നവർ ഓർക്കുക അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ ഞങ
ലണ്ടൻ: രാജ്യത്ത് നടക്കുന്ന മാനഭംഗ സംഭവങ്ങളെ രാഷ്ട്രീയവൽകരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സംസ്‌കാരം മാറ്റിയെടുക്കാൻ സമയമായിരിക്കുന്നു.സംഭവങ്ങളെ മുൻ സർക്കാരിന്റെ കാലത്തേത്തുമായി താരതമ്യം ചെയ്യുന്നതിലും കഴമ്പില്ല. ഒരു പെൺകുട്ടിയുടെ മാനഭംഗം രാജ്യത്തിന് നാണക്കേടാണ്. മാതാപിതാക്കൾ അവരുടെ പെൺകുട്ടികളോടല്ല, ആൺകുട്ടികളോട് നിങ്ങൾ എവിടെയാണ് പോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും ചോദിക്കേണ്ട സമയമായിരിക്കുന്നു.
വെസ്റ്റ്മിനിസ്റ്റർ സെൻട്രൽ ഹാളിൽ ഭാരത് കീ ബാത്,സബ്കെ സാത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ബ്രിട്ടനിലും ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.അതേസമയം, പാക്കിസ്ഥാന് മോദി തന്റെ പ്രസംഗത്തിൽ കർശന താക്കീത് നൽകി. തീവ്രവാദത്തെ കയറ്റുമതി ചെയ്യുന്നവർ ഇന്ത്യ മാറിയെന്ന് അറിയണം. അവരുടെ ചെയ്തികൾ രാജ്യം പൊറുക്കില്ല, മോദി പറഞ്ഞു.ഇന്ത്യ സമാധാനത്തിലാണ് വിശ്വസിക്കുന്നത്. എന്നാൽ തീവ്രവാദം കയറ്റുമതി ചെയ്യുന്നവർ ഓർക്കുക അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ ഞങ്ങൾ തിരിച്ചടിക്കും.പാക് അതിർത്തിയിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയപ്പോൾ അത് പരസ്യമാക്കും മുമ്പ് അത് ആദ്യം അറിയിച്ചത് ആ രാജ്യത്തെ തന്നെയാണെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രം പരിശോധിച്ച് നോക്കുക. രാജ്യം ഒരിക്കലും ്അധിനിവേശത്തിന് പോയിട്ടില്ല. ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും നമ്മൾക്ക് താൽപര്യങ്ങളില്ലായിരുന്നുവെങ്കിലും സൈനികർ യുദ്ധത്തിൽ പങ്കാളികളായി. അതൊക്കെ വലിയ ത്യാഗങ്ങളായിരുന്നു, മോദി പറഞ്ഞു.
ഏതൊരു സാധാരണക്കാരനെയും പോലെ തനിക്കും കുറവുകളുണ്ട്.റെയിൽവേസ്റ്റേഷനിൽ നിന്ന് രാജകൊട്ടാരത്തിലേക്ക് എന്ന് പറയാൻ എളുപ്പമാണെങ്കിലും ആ യാത്ര വളരെയധികം പ്രയാസങ്ങൾ നിറഞ്ഞതാണെന്ന് മോദി പറഞ്ഞു. റെയിൽവേസ്റ്റേഷനിൽ ചായക്കച്ചവടക്കാരനായി ജീവിതം തുടങ്ങിയ വ്യക്തിയാണ് താൻ. ആ ജീവിതം തന്നെ ഒരുപാട് പഠിപ്പിച്ചെന്നും മോദി പറഞ്ഞു.പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഞാൻ തളരാറില്ല. കാരണം,എന്റെ പ്രതീക്ഷ നശിക്കുന്ന അതേനിമിഷം ജോലി ചെയ്യാനുള്ള ഊർജവും നശിച്ചുപോവും.
രാജ്യത്തെ 18,000 ഗ്രാമങ്ങളിൽ വൈദ്യുതിയില്ല.ധാരാളം സ്ത്രീകൾക്ക് ശുചിമുറികളില്ല.ഈ യാഥാർഥ്യങ്ങൾ തന്റെ ഉറക്കം കെടുത്തിയെന്നും രചനാത്മകമായ മാറ്റം വരുത്താൻ താൻ ഉറച്ച തീരുമാനമെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.പുറത്തു നടക്കുന്ന പ്രതിഷേധങ്ങൾക്കിടെയായിരുന്നു മോദിയുടെ പ്രസംഗം.
ബ്രിട്ടീഷ് സിക്കുകാരും, കശ്മീരികളുമാണ് പ്രതിഷേധക്കൂട്ടായ്മയുടെ മുൻനിരയിലുള്ളത്. കത്വ, ഉന്നാവാ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.ന്യൂനപക്ഷങ്ങൾക്കും, ദുർബലർക്കും, സ്ത്രീകൾക്കുമെതിരെ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളാണ് ഇതിലേക്ക് നയിച്ചത്.അക്രമസംഭവങ്ങൾ തടയാനോ, കുറ്റവാളികൾക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുക്കാനോ മോദി സർക്കാരിന് കഴിയുന്നില്ല എന്നതാണ് ആരോപണം.
സിഖ് സംഘടനകളായ ദാൽ ഖൽസ, സ്ിഖ്സ് ഫോർ ജസ്റ്റിസ് ആൻഡ് സിഖ് ഫെഡറേഷൻ, ഖലിസ്ഥാൻ വാദികളായ ഗ്രൂപ്പുകൾ എന്നിവയെല്ലാം പ്രതിഷേധത്തിനെത്തിയിട്ടുണ്ട്. ആന്റി ഇമ്പീരിയലിസം സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പും പ്രതിഷേധ ശബ്ദമുയർത്തുന്നുണ്ട്. ഇതിനെ ചെറുക്കാനാണ് ബിജെപി എൻഎർഐ സെൽ ബദൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.അതേസമയം, ഇന്ത്യൻ അധിനിവേശ കശ്മീരിലെ സ്ത്രീകളുടെ അവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ, സൗത്ത് ഏഷ്യ സെന്റർ പോർ പീസും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
മോദിയും, പാക് പ്രധാനമന്ത്രി ഷാഹിദ് ഖാകാൻ അബ്ബാസിയുമടക്കം, 53 കോമൺവെൽത്ത് രാഷ്ട്രങ്ങളിലെ തലവന്മാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള ഉഭയകക്ഷി ചർച്ച നടത്തി. എലിസബത്ത് രാജ്ഞിയുമായി ബക്കിങ്ഹാം കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി.
2015 ൽ, ബ്രിട്ടനിൽ 3ദിവസം പര്യടനത്തിനെത്തിയപ്പോഴും മോദിക്കെതിതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ബ്രിട്ടനിൽ സമാധാനപരമായ പ്രതിഷേധം അനുവദനീയമാണ്.