- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരിയുടെ കൊല ആഘോഷിക്കുന്നവർക്ക് കൂട്ടാകരുത്; പ്രധാനമന്ത്രി സംഭവത്തെ അപലപിക്കണമായിരുന്നു; ഗൗരി ലങ്കേഷ് വധത്തിൽ മോദി മൗനം പാലിക്കുന്നതിനെതിരെ സഹോദരി കവിത ലങ്കേഷ്; കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാതെ കർണാടക പൊലീസ്
ബെംഗളുരു:മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊപാതകം നടന്നിട്ട് ഇന്ന് ഒരു മാസം തികഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാതെ ഇരുട്ടിൽ തപ്പുകയാണ് കർണാടക പൊലീസ്. ഗൗരിയുടെ വധം പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിക്കേണ്ടിയിരുന്നുവെന്ന് സഹോദരിയും, സംവിധായകയുമായ കവിത ലങ്കേഷ് പറഞ്ഞു. ഇത്തരം കൊലപാതകങ്ങളെ രാഷ്ട്രീയം നോക്കാതെ അപലപിക്കണം. പ്രധാനമന്ത്രി അടക്കമുള്ളവരാണ് മരണം ആഘോഷിക്കുന്നവരുടെ പിൻബലമെന്ന് കവിത ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വിമർശിച്ചു. പുരോഗമന ആശയങ്ങളെ എതിർക്കുന്ന തീവ്രവാദ സ്വാഭാവമുള്ളവരാണ് ഗൗരിയുടെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചത്. കർണാടകകർണാടക പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി.കേരളം ഗൗരിയുടെ കുടുംബത്തിന് നൽകുന്ന മാനസിക പിന്തുണ വളരെ വലുതാണ്. ഗൗരിയുടെ ഘാതകരെ കണ്ടെത്തി ശിക്ഷിക്കുന്നത് രാജ്യത്തെ മാധ്യമപ്രവർത്തകർക്ക് നിർഭയരായി പ്രവർത്തിക്കാൻ മനോവീര്യം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. സെപ്റ്റംബർ അഞ്ചിനായിരുന്നു ഗൗരി കൊല്ലപ്പെട്ടത്. ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. ഗൗരി ലങ്കേഷി
ബെംഗളുരു:മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊപാതകം നടന്നിട്ട് ഇന്ന് ഒരു മാസം തികഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാതെ ഇരുട്ടിൽ തപ്പുകയാണ് കർണാടക പൊലീസ്. ഗൗരിയുടെ വധം പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിക്കേണ്ടിയിരുന്നുവെന്ന് സഹോദരിയും, സംവിധായകയുമായ കവിത ലങ്കേഷ് പറഞ്ഞു. ഇത്തരം കൊലപാതകങ്ങളെ രാഷ്ട്രീയം നോക്കാതെ അപലപിക്കണം. പ്രധാനമന്ത്രി അടക്കമുള്ളവരാണ് മരണം ആഘോഷിക്കുന്നവരുടെ പിൻബലമെന്ന് കവിത ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വിമർശിച്ചു.
പുരോഗമന ആശയങ്ങളെ എതിർക്കുന്ന തീവ്രവാദ സ്വാഭാവമുള്ളവരാണ് ഗൗരിയുടെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചത്. കർണാടകകർണാടക പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി.കേരളം ഗൗരിയുടെ കുടുംബത്തിന് നൽകുന്ന മാനസിക പിന്തുണ വളരെ വലുതാണ്. ഗൗരിയുടെ ഘാതകരെ കണ്ടെത്തി ശിക്ഷിക്കുന്നത് രാജ്യത്തെ മാധ്യമപ്രവർത്തകർക്ക് നിർഭയരായി പ്രവർത്തിക്കാൻ മനോവീര്യം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. സെപ്റ്റംബർ അഞ്ചിനായിരുന്നു ഗൗരി കൊല്ലപ്പെട്ടത്. ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
ഗൗരി ലങ്കേഷിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്ത് നടൻ പ്രകാശ് രാജും രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്‌ഐ കർണാടക സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിലായിരുന്നു കടുത്ത പരാമർശങ്ങൾ. തനിക്കു ലഭിച്ച അഞ്ചു ദേശീയ പുരസ്‌കാരങ്ങൾ വേണമെങ്കിൽ ഇവർക്കു നൽകാമെന്നും പറഞ്ഞു.
''ഗൗരിയുടെ ഘാതകരെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. എന്നാൽ അതിലും അസഹ്യം ട്വിറ്ററിൽ മോദി പോലും പിന്തുടരുന്ന ചിലർ ഗൗരിയുടെ മരണത്തെ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുന്നതാണ്. ഗൗരിയുടെ ഘാതകരെ നമുക്കു കാണാനാകുന്നില്ലായിരിക്കാം. എന്നാൽ അവർക്കെതിരെ വിഷം ചീറ്റുന്നവരെ നമുക്കു കാണാം. ഞാനൊരു അഭിനേതാവാണ്. നിങ്ങൾ അഭിനയിക്കുമ്പോൾ എനിക്കതു മനസ്സിലാകില്ലെന്നു തോന്നുന്നുണ്ടോ ?'' ഗൗരി ലങ്കേഷിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന പ്രകാശ്‌രാജ് ചോദിച്ചു.ഇതിനെ തുടർന്ന് ഒരു അഭിഭാഷകന്റെ പരാതിയിൽ പ്രകാശ് രാജിനെത്രി പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞതായി കർണ്ണാടക സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇവർക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല. അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്താൻ വിസമ്മതിച്ചത്.
സെപ്റ്റംബർ അഞ്ചിനാണ് സാമൂഹിക പ്രവർത്തക കൂടിയായ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ഗൗരി ലങ്കേഷിന്റെ കൊലപാതകം ദേശീയതലത്തിൽ തന്നെ വൻ വാർത്താ പ്രധാന്യം നേടിയിരുന്നു. ഇതേത്തുടർന്ന് കൊലപാതകത്തെ ക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും സർക്കാർ രൂപീകരിച്ചിരുന്നു. ബി കെ സിംഗാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവൻ.
നേരത്തെ കൊലപാതകിയെക്കുറിച്ച് വിവരം കൊടുക്കുന്നവർക്ക് 10 ലക്ഷം രൂപ സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഗൗരിയുടെ കൊലപാതകത്തിൽ സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.