- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ; വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ മാരകമാകാൻ സാധ്യത; രോഗ വ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമോ എന്ന ആകാംക്ഷയിൽ രാജ്യം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചതായി റിപ്പോർട്ടുകൾ. ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകൾ രാജ്യത്ത് വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം 20000ലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകൾ അടച്ചിടാനുള്ള ആലോചനയിലാണ് മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്്തത്. മറ്റു സംസ്ഥാനങ്ങളിലേക്കും കോവിഡ് വ്യാപനത്തിനുള്ള സാധ്യത നിലനിൽക്കുന്നതായി ആശങ്ക ഉയർന്നിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചത് എന്നാണ് റിപ്പോർട്ടുകൾ. വ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ സ്വകരിക്കുമോ എന്ന ആകാംക്ഷയിലാണ് രാജ്യം.
തിങ്കളാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം 26,291 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. നിലവിൽ കോവിഡ് രോഗബാധയുടെ 78 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മരണനിരക്കിന്റെ 82.20 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും കണക്കുകൾ പറയുന്നു.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ വ്യക്തമാക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് പ്രാദേശികമായാണ് കോവിഡ് വ്യാപനം ഉണ്ടായിരിക്കുന്നത്. ഇത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന്രൺദീപ് ഗുലേറിയ മുന്നറിയിപ്പ് നൽകി. ഒരാഴ്ചക്കിടെ പ്രതിദിന കോവിഡ് കേസുകളിൽ 30 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. ഇതിൽ മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. പുതിയ കേസുകളിൽ 60 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്.
നിലവിൽ മഹാരാഷ്ട്രയിൽ കോവിഡ് കേസുകളിൽ നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ രാജ്യമൊട്ടാകെ പ്രതിദിന കോവിഡ് കേസുകൾ ഉയരുകയാണ്. മറ്റു സംസ്ഥാനങ്ങളിലേക്കും പകർച്ചവ്യാധി വ്യാപിക്കുന്നു എന്നതിന്റെ സൂചനയാണിത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് വൈറസ് ബാധിതരുടെ എണ്ണം ഉയരാൻ കാരണം. വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ മാരകമാകാനുള്ള സാധ്യത കൂടുതലാണെന്നും രൺദീപ് ഗുലേറിയ മുന്നറിയിപ്പ് നൽകി.
കോവിഡ് കേസുകൾ ഉയരുന്നതിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. രോഗികളുടെ എണ്ണം ഉയർന്നാൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുമോ എന്നാണ് ആശങ്ക. പരിശോധനയും ട്രേസിങ്ങും ഐസൊലേഷനും കാര്യക്ഷമമായി നടത്തി വൈറസ് വ്യാപനത്തെ തടയാനാണ് വിദഗ്ദ്ധർ പറയുന്നത്. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകൾ പോലെ കഴിഞ്ഞവർഷം അനുവർത്തിച്ച മാർഗങ്ങൾ തേടാവുന്നതാണ്. വാക്സിനേഷൻ പരിപാടി കൂടുതൽ വിപുലമാക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. അത്തരം നടപടികൾ സ്വീകരിക്കുമ്പോഴും മുതിർന്നവർ ഉൾപ്പെടെ അപകടസാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്നതിന് മുൻഗണന നൽകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ