- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി ആർ. ബിന്ദു പാന്റ് ഇടണം; പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം; അനുകൂലിക്കുന്ന വനിത മന്ത്രിമാർ നിയമസഭയിൽ പാന്റ് ധരിച്ച് എത്തണം; പുരുഷാധിപത്യം അടിച്ചേൽപ്പിക്കാനുള്ള നീക്കമെന്നും സലാം

മലപ്പുറം: ജെൻഡർ ന്യൂട്രൽ യൂണിഫോമം പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം.പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി ആർ. ബിന്ദു പാന്റ് ഇടാൻ തയ്യാറാകണം. പുരുഷവേഷം സ്ത്രീകളെകൊണ്ട് ധരിപ്പിക്കുകയല്ല, സ്ത്രീവേഷം പുരുഷന്മാർ ധരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.അനുകൂലിക്കുന്ന വനിത മന്ത്രിമാർ നിയമസഭയിൽ പാന്റ് ധരിച്ച് എത്തണമെന്ന ആവശ്യപ്പെട്ട അദ്ദേഹം യൂണിഫോം മാറ്റത്തിലൂടെ പുരുഷാധിപത്യം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി.
പുരുഷാധിപത്യം സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് സലാം പറഞ്ഞു.വസ്ത്രം മാറിയതുകൊണ്ട് സ്ത്രീ വിഷയങ്ങൾ പരിഹരിക്കപ്പെടുന്നില്ല. സ്ത്രീകൾക്ക് ജൈവികമായ വ്യത്യാസമുണ്ട്. അത് നിലനിർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
18 വയസു കഴിഞ്ഞ പെൺകുട്ടികൾക്ക് രാജ്യത്ത് തുടർ വിദ്യാഭ്യാസത്തിന് അവസരമില്ലാത്തതുകൊണ്ടാണ് പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ ലീഗ് എതിർക്കുന്നത്.വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാതെയാണ് കേന്ദ്ര സർക്കാർ വിവാഹപ്രായം ഉയർത്താൻ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് സലാം പറഞ്ഞത്.
അതേസമയം, വഖഫ് വിഷയത്തിൽ പള്ളികളെ ഉപയോഗിച്ച് ബോധവൽക്കരണം തുടരുമെന്നും മുസ്ലിങ്ങളെ ബാധിക്കുന്ന വിഷയമാണ് ലീഗ് ഉയർത്തുന്നതെന്നും സലാം കൂട്ടിച്ചേർത്തു.വഖഫ് വിഷയം പള്ളികളിൽ തന്നെ പറയും. പള്ളികളെ സമരവേദിയാക്കണമെന്നല്ല ലീഗ് പറഞ്ഞത്. ബോധവൽക്കരണമാണ് ലക്ഷ്യം. അത് തുടരുമെന്നും സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


